27.5 C
Kollam
Friday 9th October, 2026 | 09:53:02 PM
Home News Local സപ്ലൈകോയുടെ പ്രത്യേക ബക്രീദ് കിറ്റ് മെയ് 26 വരെ വാങ്ങാം

സപ്ലൈകോയുടെ പ്രത്യേക ബക്രീദ് കിറ്റ് മെയ് 26 വരെ വാങ്ങാം

വലിയ പെരുന്നാളിനോട് അനുബന്ധിച്ച് അവശ്യവസ്തുക്കളും സബ്സിഡി സാധനങ്ങളും ഉറപ്പാക്കുന്നതിനായി സപ്ലൈകോയുടെ  ബക്രീദ് സ്‌പെഷ്യല്‍ കിറ്റുകള്‍.  മെയ് 26 വരെ കിറ്റുകള്‍ ലഭ്യമാകും. 1101 രൂപ വിലവരുന്ന പത്തിന ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ കിറ്റിന് 850 രൂപയാണ് വില.
മൂന്ന് കിലോഗ്രാം ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റര്‍ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പം പൊടി, 250 ഗ്രാം  ശബരി ഗോള്‍ഡ് ചായപ്പൊടി, 100 ഗ്രാം  മീറ്റ് മസാല, 50 ഗ്രാം ഗരം മസാല, 100 ഗ്രാം ചിക്കന്‍ മസാല, 100 ഗ്രാം കുരുമുളകുപൊടി, ഏലക്കായ,  ഗ്രാമ്പു എന്നിവ ഉള്‍പ്പെടുന്ന 50 ഗ്രാം മസാലക്കൂട്ടും കിറ്റിലുണ്ട്.