27.5 C
Kollam
Friday 9th October, 2026 | 09:46:19 PM
Home News Kerala കല്ലുകടവില്‍ സ്കൂട്ടറില്‍ ബസിടിച്ച് യുവാവ് മരിച്ചു

കല്ലുകടവില്‍ സ്കൂട്ടറില്‍ ബസിടിച്ച് യുവാവ് മരിച്ചു

കരുനാഗപ്പള്ളി. സ്‌കൂട്ടർ യാത്രക്കാരനായ അമ്പലപ്പുഴ സ്വദേശി കെഎസ്ആർടിസി ബസ് തട്ടി മരിച്ചു. അമ്പലപ്പുഴ കോമന പട്ടരുമഠ ത്തിൽ പരേതനായ സുരേഷിൻ്റെയും രജികലയുടെയും മകൻ അനുജിത്ത്.(26) ആണു മരിച്ചത്. അനുജിത്തും സുഹൃത്തായ തഴവ സ്വദേശി രാഹുലും ഒരുമിച്ച് സ്കൂട്ടറിൽ ശാസ്താംകോട്ടയിൽ നിന്നും കരുനാഗപ്പള്ളിയിലേക്കു വരുമ്പോൾ ഇന്നലെ 3ന് കല്ലുകടവ് പാലത്തിനു സമീപമാണ് അപകടം, സ്വകാര്യ ബസിനെ മറികടന്നപ്പോഴാണ് എന്നു പറയുന്നു സ്കൂട്ടറിൽ എതിരേവന്ന കെഎസ്ആർടിസി ബസ് ഇടിച്ചത്. സ്കൂട്ടറിൽ നിന്നു തെറിച്ചുവീണ അഭിജിത്ത് ബസിനടിയിൽ പെട്ടു. രാഹുൽ പരുക്കില്ലാതെ രക്ഷപ്പെട്ടു. ബെംഗൂരുവിൽ എക്സ‌്റേ ടെക്നീഷ്യനായ അനുജിത്ത് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെ ടുക്കാൻ പോകുമ്പോഴാണ് അപകടം. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറി യിൽ . സംസ്കാരം ഇന്ന് 4ന്.

സഹോദരൻ: അഭിജിത്ത്