26.2 C
Kollam
Friday 9th October, 2026 | 10:55:32 PM
Home News Local അഡ്വ.പായിക്കാട്ട് എൻ.കേശവപിള്ളയുടെ വേർപാടിൽ അനുശോചന യോഗം

അഡ്വ.പായിക്കാട്ട് എൻ.കേശവപിള്ളയുടെ വേർപാടിൽ അനുശോചന യോഗം

ശാസ്‌താംകോട്ട:എൻഎസ്എസ് കുന്നത്തൂർ താലൂക്ക് യൂണിയൻ മുൻ പ്രസിഡൻ്റ് അഡ്വ.പായിക്കാട്ട് എൻ.കേശവപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് പതാരം ബാങ്ക് ഗ്രൗണ്ടിൽ യോഗം കൂടി.കുന്നത്തൂർ എൻഎസ്എസ് താലൂക്ക് യൂണിയനെ മികച്ച യൂണിയനായി വളർത്തിയെടുക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും കൂടുതൽ കരയോഗങ്ങൾ രജിസ്റ്റർ ചെയ്ത് പ്രവർത്തനം വിപുലപ്പെടുത്തുന്നതിലും അദ്ദേഹത്തിൻറെ പങ്ക് വിലമതിക്കാനാകാത്തതാണെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച കുന്നത്തൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് വി ആർ .കെ ബാബു പറഞ്ഞു.

സാമുദായിക പ്രവർത്തനത്തോടൊപ്പം കോൺഗ്രസ് പ്രവർത്തനത്തിലും സജീവമായിരുന്നു.ദീർഘകാലം പതാരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും ശൂരനാട് ഗ്രാമപഞ്ചായത്ത് മെമ്പറായും സേവനമനുഷ്ഠിച്ചു.അദ്ദേഹത്തിൻറെ വിയോഗം പൊതുരംഗത്ത് ഒരു തീരാനഷ്ടമാണെന്ന് യോഗത്തിൽ സംസാരിച്ച വിവിധ നേതാക്കൾ അഭിപ്രായപ്പെട്ടു.യോഗത്തിൽ വിവിധ സംഘടനകളെയും പ്രസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് നേതാക്കളായ എൻഎസ്എസ് യൂണിയൻ സെക്രട്ടറി അനിൽകുമാർ,എ മുഹമ്മദ് കുഞ്ഞ്, ആർ ഡി പ്രകാശ്,ആദിക്കാട്ട് രവീന്ദ്രൻ പിള്ള,രതീഷ് കുറ്റിയിൽ, എൻ.സോമൻ പിള്ള, അഡ്വ:ജയകുമാർ,ശാന്തകുമാർ ,എ.വി.ശശിധര കുറുപ്പ്, ബാലചന്ദ്രൻ ,എസ് .സുരേഷ് കുമാർ,ബി പ്രേംകുമാർ,തുളസീധരൻ പിള്ള,ഗോപിനാഥ്,തുടങ്ങിയവർ സംസാരിച്ചു.
സാംസ്കാരിക- ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്,എൻ.കെ പ്രേമചന്ദ്രൻ എം.പി,ഉല്ലാസ് കോവൂർ എംഎൽഎ തുടങ്ങിയ ഒട്ടേറെ നേതാക്കൾ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.