26.2 C
Kollam
Saturday 10th October, 2026 | 12:10:49 AM
Home News Breaking News ടിനി ടോമിനെതിരെ നടി നീന കുറുപ്പ്,ആക്രമിക്കാന്‍പോലും ശ്രമിച്ചു

ടിനി ടോമിനെതിരെ നടി നീന കുറുപ്പ്,ആക്രമിക്കാന്‍പോലും ശ്രമിച്ചു

കൊച്ചി.ടിനി ടോമിനെതിരെ നടി നീന കുറുപ്പ്. ടിനി ടോം കേട്ടാൽ അറയ്‌ക്കുന്ന തെറി വിളിച്ചതായി നീനയുടെ പരാതിയിൽ. ടിനി ടോം കയ്യേറ്റം ചെയ്യാൻ വന്നു. മറ്റ് അംഗങ്ങൾ പിടിച്ച് മാറ്റിയത് കൊണ്ടാണ് മർദനമേൽക്കാതിരുന്നത്.തനിക്ക് മാത്രമല്ല മറ്റ് അംഗങ്ങൾക്കും ടിനി ടോമിൻ്റെ ക്രൂരതകൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും നീന കുറുപ്പ്

ടിനി ടോമിൻ്റെ പ്രവർത്തിയിൽ വനിത അംഗങ്ങൾ പരാതി തുറന്ന് പറയാൻ ഭയക്കുന്നു.ആൻസിബയുടെ പരാതി ശരിവെച്ച് നീനകുറുപ്പ്.എക്സ്ക്യൂട്ടിവ് അംഗത്തെ ടിനി ടോം മതതീവ്രവാദിയാക്കാൻ ശ്രമിച്ചതിന് താൻ സാക്ഷിയാണ്.രണ്ടാനച്ചനെ ചേർത്ത് അവർക്കെതിരെ ടിനി ടോം ലൈംഗിക കഥകൾ പടച്ച് വിട്ടു. ടിനി ടോമിനെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യം. പരാതി അമ്മയിൽ നൽകുകയായിരുന്നു.

കഴിഞ്ഞ മാസമാണ് നീന കുറുപ്പ് അമ്മയ്ക്ക് പരാതി നൽകിയത്