Home News Breaking News എല്ലാം ചെയ്തത് എഡിജിപി പറഞ്ഞിട്ട്,മാപ്പു സാക്ഷിയാക്കണമെന്ന് ഡിവൈഎസ്പി

എല്ലാം ചെയ്തത് എഡിജിപി പറഞ്ഞിട്ട്,മാപ്പു സാക്ഷിയാക്കണമെന്ന് ഡിവൈഎസ്പി

Advertisement

ആലപ്പുഴ. ഗൺമാൻ മാരുടെ മർദ്ദനം, മാപ്പു സാക്ഷിയാക്കണമെന്ന് ഡിവൈഎസ്പി സുനില്‍ രാജ്.

എല്ലാം ചെയ്തത് എഡിജിപി പറഞ്ഞിട്ടെന്ന് ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ. എസ് ഐ ടി ക്കാണ് മൊഴി നൽകിയത്. കേസിൽ തെളിവില്ല എന്ന റിപ്പോർട്ട് നൽകാൻ നിർബന്ധിച്ചു. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് ഇടയിലാണ് റിപ്പോർട്ട് നൽകിയത്. ദുരന്തത്തിന്റെ ഇടയിൽ ഇക്കാര്യം ആരും ശ്രദ്ധിക്കില്ല എന്ന് എ ഡിജിപി പറഞ്ഞു. റിപ്പോർട്ട് ഉടൻ നൽകാനും നിർബന്ധിച്ചു

മൂന്നുതവണ തിരുവനന്തപുരത്തെ എഡിജിപി ഓഫീസിലേക്ക് വിളിച്ചുവരുത്തി. റിപ്പോർട്ട് ഇനി ഞാൻ എഴുതി നൽകണോഎന്ന് ചോദിച്ചു. ആലപ്പുഴയിൽ തിരിച്ചെത്തിയ ശേഷവും തുടർച്ചയായ സമ്മർദ്ദം ഉണ്ടായി. ഇതോടെയാണ് തെളിവില്ല എന്ന് കാട്ടി കോടതിയിൽ റിപ്പോർട്ട് നൽകിയത്. താൻ കുറ്റക്കാരൻ അല്ല എന്നും ഡിവൈഎസ്പി സുനില്‍രാജ്. തന്നെ മാപ്പ് സാക്ഷിയാക്കണമെന്നും ഡിവൈഎസ്പി അഭ്യര്‍ഥിച്ചു.

രാഷ്ട്രീയവിരോധികളെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ചെയ്തുകൂട്ടിയ ന്യായവും മര്യാദയുമില്ലാത്ത നടപടികള്‍ എസ്ഐടി വലിച്ചുപുറത്തിടുകയാണിപ്പോള്‍. നിയമലംഘനം നടത്തിയ എഡിജിപി എംആര്‍ അജിത്കുമാറിലേക്കും നടപടികള്‍ നീളുമെന്ന് ഉറപ്പായി.

കാട്ടുനിയമം നടപ്പാക്കുക, അത് അക്രമല്ലെന്നു പറഞ്ഞ് വീണ്ടും അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്ന പ്രസ്താവന നടത്തുക , പരാതികള്‍ ഉന്നത തലത്തില്‍തന്നെ അവഗണിക്കുക, അത് ചോദ്യം ചെയ്യാന്‍ കോടതി എത്തിയപ്പോള്‍ നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കുക,കോടതി ഉത്തരവുകള്‍ അകാരണമായി മരവിപ്പിച്ചു നിര്‍ത്തുക എന്നിങ്ങനെ ഒരു ഉന്നത ഉദ്യോഗസ്ഥനില്‍നിന്നും പ്രതീക്ഷിക്കാത്ത നടപടികളാണ് ഉണ്ടായതെന്ന് വ്യക്തം. സാദാപൊലീസ് മുതല്‍ മുഖ്യമന്ത്രിവരെ നീളുന്ന മര്യാദകേടാണ് പലകേസിലും കാണാനാവുക.

ഇനി ഇതിനോടെല്ലാം ഏതറ്റം വരെ നിലവിലെ സര്‍ക്കാര്‍ നടപടി നീക്കുമെന്നുമാത്രമാണ് അറിയാനുള്ളത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെപ്പോലെ ഒരു പ്രത്യേക ഘട്ടം വരുമ്പോള്‍ അന്വേഷണം റിട്ടേണ്‍അടിക്കാനാണ് സാധ്യതയെന്നാണ് സൂചനകള്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here