30.4 C
Kollam
Thursday 8th October, 2026 | 02:54:48 PM
Home News Breaking News ഇനി ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം

ഇനി ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം

തിരുവനന്തപുരം. ഇനി ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം. ഉത്തരവിറക്കി ആരോഗ്യ മന്ത്രി കെ മുരളീധരന്‍.

നിലവിലുള്ള എക്‌സിക്യൂട്ടിവ് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കുന്നതായി അറിയിക്കുന്ന ഉത്തരവില്‍ ആശുപത്രി വികസന കമ്മിറ്റികളും മെഡിക്കല്‍ കോളജിലും എസ്എടിയിലും നിലവിലുള്ള ആശുപത്രി വികസന സൊസൈറ്റികളിലും ആണ് പുന സംഘടന.
ജില്ലാ കലക്ടര്‍ ചെയര്‍മാന്‍, ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് സെക്രട്ടറി ആരോഗ്യമന്ത്രിയുടെ നോമിനി, ജില്ലാ ചുമതലയുള്ള മന്ത്രിയുടെ നോമിനി, എംപിയുടെ നോമിനി, എംഎല്‍എ, മേയര്‍ അഥവാ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഥവാ ബ്‌ളോക്ക് പ്രസിഡന്‌റ്, സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വനിതാ പ്രതിനിധി, സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന എസ് സി എസ്ടി പ്രതിനിധി എന്നിങ്ങനെയാണ് പുനസംഘടിപ്പിക്കുന്നത്.