27.6 C
Kollam
Saturday 12th September, 2026 | 08:59:43 PM
Home News Breaking News പിണറായിയുടെ സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

പിണറായിയുടെ സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ആലപ്പുഴ: നവകേരള ബസിന് നേരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതികളായ മുന്‍മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ആലപ്പുഴ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ജാമ്യം അനുവദിച്ചത്. ജാമ്യഹര്‍ജിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാ ഉദ്യോഗസ്ഥരായ സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് ഇപ്പോൾ നിയമപരമായ ആശ്വാസം ലഭിച്ചിരിക്കുന്നത്.

2023 ഡിസംബര്‍ 15ന് ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ വച്ച് അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരെ പ്രതിഷേധമുയര്‍ത്തിയതിന്റെ പേരില്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവല്‍ കുര്യാക്കോസ് എന്നിവരെ പിണറായി വിജയന്റെ ഗണ്‍മാനും അകമ്പടി സേനയും ചേര്‍ന്നു മര്‍ദിച്ചെന്നാണു കേസ്.പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം കേസ് പുനരന്വേഷിക്കുകയാണ്. ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തിരുന്നു. സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമാണ് കേസ് അന്വേഷിക്കുന്നത്.

നടുക്കിയ മര്‍ദ്ദന രംഗങ്ങല്‍പുറത്തുവന്നതോടെ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത കേസില്‍ അന്വേഷണ സംഘത്തിന്‍റെ ഉദ്ദേശശുദ്ധിയെ കോടതി വിമര്‍ശിച്ചിരുന്നു.