25.1 C
Kollam
Tuesday 18th August, 2026 | 07:03:57 AM
Home News Kerala ജനങ്ങളുടെ അഭിപ്രായംകൂടി കേട്ടുള്ള തിരുത്തല്‍ നടപടിക്ക് തുടക്കമിടാന്‍ സിപിഎം

ജനങ്ങളുടെ അഭിപ്രായംകൂടി കേട്ടുള്ള തിരുത്തല്‍ നടപടിക്ക് തുടക്കമിടാന്‍ സിപിഎം

തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ അഭിപ്രായംകൂടി കേട്ടുള്ള തിരുത്തല്‍ നടപടിക്ക് തുടക്കമിടാന്‍ സി.പി.എം. പരസ്യമായ സ്വയംവിമര്‍ശനവുമായിട്ടാണ് സിപിഎം രംഗത്ത് എത്തിയിരിക്കുന്നത്. പരാജയം മുന്‍കൂട്ടിയറിയാന്‍ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഏതെങ്കിലും ഒരുവിഭാഗത്തില്‍ നിന്നല്ല, എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നഷ്ടമായി. തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ചപറ്റിയെന്ന് കണ്ണൂര്‍ ജില്ലാകമ്മിറ്റി വിലയിരുത്തി. പ്രാദേശിക ഘടകങ്ങളില്‍ നടത്തിയ വിലയിരുത്തല്‍ റിപ്പോര്‍ട്ട് സംസ്ഥാന സമിതി അംഗീകരിച്ചു. എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായം തേടും. വാട്‌സ് ആപിലൂടെയും ഇ മെയിലായും ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. അടിസ്ഥാന സ്വഭാവത്തില്‍ നിന്നുള്ള വ്യതിയാനം തിരുത്തലാണ് ലക്ഷ്യമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി-യു.ഡി.എഫ് ഡീലുണ്ടായെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. വെള്ളാപ്പള്ളി നടേശന്റെ മുസ്ലിംവിരുദ്ധ പ്രസ്താവനയെ സി.പി.എം നേരത്തെ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.