25.9 C
Kollam
Friday 16th October, 2026 | 08:23:27 AM
Home News Kerala മുടി വെട്ടാനെത്തിയ രണ്ടാം ക്ലാസുകാരനെ പീഡിപ്പിക്കാന്‍ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

മുടി വെട്ടാനെത്തിയ രണ്ടാം ക്ലാസുകാരനെ പീഡിപ്പിക്കാന്‍ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കാസര്‍കോട്: ചന്തേരയില്‍ മുടി വെട്ടാനെത്തിയ രണ്ടാം ക്ലാസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സംഭവം. പിതാവിനൊപ്പമാണ് കുട്ടി കടയില്‍ മുടിമുറിക്കാനായി എത്തിയത്. കുട്ടിയെ ഇരുത്തിയ ശേഷം പിതാവ് സമീപത്തെ കടയിലേക്ക് പോയ സമയത്തായിരുന്നു അതിഥിത്തൊഴിലാളിയായ പതിനേഴുകാരന്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

Also Read:

ഭയന്നുപോയ കുട്ടി നിലവിളിച്ച് ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഓടിക്കൂടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ തടഞ്ഞുവെക്കുകയും ചന്തേര പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ജനക്കൂട്ടം ബാര്‍ബര്‍ ഷോപ്പ് അടിച്ചുതകര്‍ത്തു. മാണിയാട്ട് മസ്ജിദിന് സമീപം പ്രവര്‍ത്തിക്കുന്ന കടയുടെ ബോര്‍ഡുകളും പൂട്ടും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.