27.6 C
Kollam
Friday 11th September, 2026 | 07:40:56 PM
Home News Local മഴ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ്

മഴ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ്

ശൂരനാട് വടക്ക്. ചേഞ്ചിറക്കുഴി മഴ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് മണ്ണിൽ എഴുതിയ ധീരഗാഥ എന്ന പേരിൽ സംഘടിപ്പിച്ചു.

ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സഫ അഷ്റഫ് ഉദ്ഘാടനം ചെയ്തു. നാൽപ്പത് വർഷം സൈനിക സേവനം ചെയ്തു വിരമിച്ച ധീര സൈനികൻ രാജൻ ഡാനിയേലിനെ ആദരിച്ചു.

ഗ്രന്ഥശാല പ്രസിഡന്റ് നവാസ്. എസ്. ചേഞ്ചിറക്കുഴി അദ്ധ്യക്ഷത വഹിച്ചു. എം.സുധീർഖാൻ റാവുത്തർ, എം.അബ്ദുൽ സലീം, രാജൻ ഡാനിയേൽ, ആർ. മുംതാസ്, എന്നിവർ പ്രസംഗിച്ചു.