Home News Breaking News താര സംഘടനയിലെ പ്രശ്നങ്ങൾ ആശാസ്യമായ രീതിയിൽ അല്ല പോകുന്നതെന്നും, മുതിർന്ന താരങ്ങൾ ഇടപെടാൻ വൈകരുതെന്നും സിനിമ...

താര സംഘടനയിലെ പ്രശ്നങ്ങൾ ആശാസ്യമായ രീതിയിൽ അല്ല പോകുന്നതെന്നും, മുതിർന്ന താരങ്ങൾ ഇടപെടാൻ വൈകരുതെന്നും സിനിമ സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്

Advertisement

തിരുവനന്തപുരം.താര സംഘടനയിലെ പ്രശ്നങ്ങളില്‍ മുതിർന്ന താരങ്ങൾ ഇടപെടാൻ വൈകരുതെന്ന് സിനിമ സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ അവർ ആവശ്യപ്പെടുന്ന കാര്യങ്ങളിലാണ് സർക്കാർ ഇടപെടുന്നത്. സിനിമ വ്യവസായത്തിൽ അല്ല താര സംഘടനയിലാണ് കുറെയധികം പ്രശ്നങ്ങൾ

സർക്കാറിന് മുമ്പാകെ ഒരു പരാതിയും ലഭിച്ചിട്ടില്ല, പരാതി ലഭിച്ചിട്ടില്ലെങ്കിലും സർക്കാർ ഇടപെടേണ്ട ഘട്ടത്തിൽ ഇടപെടും. നാളെ വൈകിട്ട് സിനിമ മേഖലയിലെ ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് താൻ ഇതുവരെ കണ്ടിട്ടില്ല. നിലവിലുള്ള സിനിമാനയം തന്നെ പര്യാപ്തമാണോ എന്നുള്ളത് കൃത്യമായി പരിശോധിക്കപ്പെടണം. താര സംഘടനയിലെ പ്രശ്നങ്ങൾ സിനിമ മേഖലയിലെ മുതിർന്ന വ്യക്തിത്വങ്ങൾ മാറി നിൽക്കാതെ ഇടപെട്ട് പരിഹരിക്കണം

ഒരു മന്ത്രി എന്ന നിലയിൽ അല്ല താൻ ഇത് പറയുന്നത് സിനിമ കാണുന്ന ഒരാളെന്ന നിലയിലാണ് പറയുന്നത്. മുതിർന്ന വ്യക്തിത്വങ്ങൾ ഇടപെട്ട് പ്രശ്നം പരിഹരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രശ്നങ്ങൾ മറ്റൊരു തലത്തിലേക്ക് പോകാതെ മുതിർന്ന താരങ്ങൾ ഇടപെട്ട് പരിഹരിക്കണം. താര സംഘടനയിലെ പ്രശ്നങ്ങൾ ആശാസ്യമായ രീതിയിൽ അല്ല പോകുന്നതെന്നും മന്ത്രി പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here