26.4 C
Kollam
Saturday 13th June, 2026 | 02:45:43 AM
Home News Breaking News അഷ്കറിന്റെ ക്രൂരതകളിൽ ശക്തമായ അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കുമെന്ന് ചെന്നിത്തല,സ്ഥലത്ത് എത്തി മന്ത്രി ബിന്ദുകൃഷ്ണ

അഷ്കറിന്റെ ക്രൂരതകളിൽ ശക്തമായ അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കുമെന്ന് ചെന്നിത്തല,സ്ഥലത്ത് എത്തി മന്ത്രി ബിന്ദുകൃഷ്ണ

Advertisement

തിരുവനന്തപുരം. നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നര വയസ്സുകാരന്റെ അമ്മൂമ്മയുടെ വീട്ടിലും അച്ഛന്റെ വീട്ടിലും സന്ദർശനം നടത്തി മന്ത്രി ബിന്ദു കൃഷ്ണ . പ്രതി അഷ്‌കറിന്റെ ഒന്നാം ഭാര്യ ആമിന ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലും സന്ദർശനം നടത്തി. അഷ്കറിന്റെ ക്രൂരതകളിൽ ശക്തമായ അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രിയും അറിയിച്ചു .

അഷ്‌കറിന്റെ ആദ്യ ഭാര്യ ആമിന ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ റീ ഹാബിലേഷൻ സെന്ററിൽ മന്ത്രി ബിന്ദു കൃഷ്ണ നേരിട്ട് എത്തിയതിനു ശേഷമാണ് ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ. കേസിൽ വിശദമായ അന്വേഷണം നടത്തി പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

ആമിനയുടെ ചികിത്സയ്ക്ക് ആവശ്യമുള്ള സഹായങ്ങൾ ആരോഗ്യമന്ത്രിയുമായിട്ട് സംസാരിച്ച് തീരുമാനം ഉണ്ടാക്കും .കൊല്ലപ്പെട്ട ഒന്നര വയസ്സുകാരന്റെ അമ്മൂമ്മയുടെ വീട്ടിലും കുഞ്ഞിനെ അടക്കം ചെയ്ത അച്ഛന്റെ വീട്ടിലും മന്ത്രി നേരിട്ട് എത്തി.

അഷ്ക്കറിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യണമെന്നാണ് കുഞ്ഞിന്റെ അമ്മൂമ്മയുടെ ആവശ്യം . ഇവരാണ് കൊലപാതകത്തിനുശേഷം തെളിവ് നശിപ്പിച്ചതെന്നും ആരോപിക്കുന്നുണ്ട്.

അതേസമയം അഷ്ക്കറിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. കൊലപാതകത്തിൽ അഖിലയുടെ പങ്കും പുറത്തുകൊണ്ടുവരേണ്ടതുണ്ട്. അഖിലയെ ഇതുവരെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടില്ല. അഷ്കറിനെതിരെയുള്ള കൂടുതൽ ആരോപണങ്ങളും അന്വേഷിക്കാൻ ഒരുങ്ങുകയാണ് പോലീസ് .

Advertisement