Home News Breaking News നെടുമങ്ങാട് ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു

നെടുമങ്ങാട് ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു

Advertisement

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. അഷ്‌കറിനെയും പങ്കാളി അഖിലയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചെന്നും മര്‍ദ്ദനത്തിലാണ് കുട്ടിമരിച്ചതെന്നും പൊലീസ് പറഞ്ഞു.കുട്ടി മരിച്ച സംഭവത്തിന് പിന്നാലെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ എതിരെ പരാതിയുമായി ബന്ധുകള്‍ രംഗത്ത് എത്തിയിരുന്നു. കരിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകന്‍ അര്‍ഷിദ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ടാനച്ഛന്‍ കുട്ടിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നും അമ്മ കുഞ്ഞിനെ ശ്രദ്ധിക്കാറില്ലെന്നും പരാതിയില്‍ പറയുന്നു.

രണ്ടാനച്ഛന്‍ അഷ്‌കര്‍ ചോറ് കൊടുക്കുന്നതിനിടയില്‍ കുഞ്ഞ് ഛര്‍ദിച്ചിരുന്നു. എസ്എടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു ഇങ്ങനെയാണ് ആദ്യം പുറത്തറിഞ്ഞത്. സംഭവം നടക്കുമ്പോള്‍ മാതാവ് അഖില തമിഴ്നാട്ടില്‍ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ ദേഹത്തെ പരിക്കുകള്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കുകയും പൊലീസിലോര്‍ട്ടു ചെയ്യുകയും ചെയ്തു. പിന്നീട് പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോള്‍ആന്തരികാവയവങ്ങളില്‍ രക്തസ്രാവം കണ്ടെത്തി.

കുഞ്ഞിനെ രണ്ടാനച്ഛന്‍ സ്ഥിരം മര്‍ദിക്കാറുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഒരു മാസം മുമ്പ് ഇയാള്‍ കുട്ടിയുടെ കൈ ഒടിച്ചതായും കുടുംബത്തിന്റെ പരാതിയിലുണ്ട്. കുട്ടിയുടെ അമ്മയുടെ അമ്മയും കുട്ടിയുടെ അച്ഛന്റെ അച്ഛനും ചേര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.

Advertisement