Home News Breaking News അപൂര്‍വമായ കേസ്; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികള്‍ക്ക് ജാമ്യമില്ല

അപൂര്‍വമായ കേസ്; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികള്‍ക്ക് ജാമ്യമില്ല

Advertisement

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികള്‍ക്ക് ജാമ്യമില്ല. കേസില്‍ ആദ്യം അറസ്റ്റിലായ 5 പ്രതികളുടെ ജാമ്യ ഹര്‍ജിയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) തള്ളിയത്.

Also Read:


അപൂര്‍വ കേസ് എന്നാണ് കോടതി നിരീക്ഷിച്ചത്. ആക്രമണം മാധ്യമങ്ങളിലൂടെ ജനങ്ങളെല്ലാം കണ്ടതാണെന്നും കോടതി വ്യക്തമാക്കി. പൊതു മുതല്‍ നശിപ്പിച്ചില്ലെന്ന വാദം നിലനില്‍ക്കില്ല. ആക്രമണം പ്രകോപനമില്ലാതെയാണെന്നും കോടതി നിരീക്ഷിച്ചു.
ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ദിവസം കോടതി വിശദമായ വാദം കേട്ടിരുന്നു. സംഭവം നടക്കുമ്പോള്‍ ഇഡി ഉദ്യോ?ഗസ്ഥര്‍ ഡ്യൂട്ടിയില്‍ ആയിരുന്നില്ല എന്നാണ് പ്രതിഭാഗം പ്രധാനമായി വാദിച്ചത്. ഇഡിയുടെ ഔദ്യോഗിക വാഹനമല്ല അതിനാല്‍ പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
സിപിഎം പ്രവര്‍ത്തകരായ ശ്രീജിത്ത്, ജിതിന്‍രാജ്, മനോജ്, ജീവന്‍, ഷാഹിന്‍ എന്നിവരാണ് കേസില്‍ ആദ്യ ദിവസം അറസ്റ്റിലായത്. ഇവരുള്‍പ്പെടെ 25 സിപിഎം പ്രവര്‍ത്തകര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പേര്‍ നിലവില്‍ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്.
സംഭവത്തില്‍ കണ്ടാലറിയുന്ന 300 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ 200 പേരെയെങ്കിലും അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കമെന്നും സൂചനകളുണ്ട്. അറസ്റ്റ് ഭയന്ന് പലരും ഒളിവിലാണ്.

Advertisement