29.3 C
Kollam
Wednesday 14th October, 2026 | 10:37:44 AM
Home News Breaking News 51 മുറിപാടുകളോടെ പിഞ്ചു ശരീരം,പൊലീസിനും രക്ഷിക്കാമായിരുന്നു,അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

51 മുറിപാടുകളോടെ പിഞ്ചു ശരീരം,പൊലീസിനും രക്ഷിക്കാമായിരുന്നു,അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം.നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം.കുഞ്ഞിനെ ഉപേക്ഷിക്കാന്‍ അമ്മ ശ്രമിച്ചെന്ന് പോലീസ്.അമ്മതോട്ടിലില് ഉപേക്ഷിക്കാനാണ് ശ്രമിച്ചത്.കുഞ്ഞിന്റെ പിതാവിന്ർറെ ബന്ധുക്കളാണ് തടഞ്ഞത്.

കോല്ലുകയെന്ന ലക്ഷ്യം അഷ്കറിനുണ്ടായിരുന്നുവെന്ന നിഗമനത്തില് പോലീസ്.കുട്ടിയുടെ ശരീരത്തിലെ മുറിപാടുകല് നല്കുന്നത് ഇതെ സൂചന.ശരീരത്തില് 51 മുറിപാടുകള്

വല്യമ്മയുടെ പരാതി പോലീസ് അവഗണിച്ചു.കുട്ടിയുടെ കൈകള് ഒടിഞ്ഞപ്പോള് മര്‍ദ്ദന വിവരം പോലീസിനെ അറിയിച്ചിരുന്നു.വല്യമ്മ പരാതിയും നല്കി..പക്ഷെ അഷ്കറിന്ർറെയും അഖിലയുടെയും വിശദീകരണത്തോടെ പരാതി അവഗണിച്ചു.

സംഭവത്തില്‍ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ . കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തൽ . ഇൻക്വസ്റ്റ് സമയത്ത് കുഞ്ഞിന്റെ ശരീരത്തിൽ കണ്ടെത്തിയ മുറിവ് പോലീസിനെ കൂടുതൽ സംശയത്തിലേക്ക് നയിച്ചു. നിരന്തരമായുള്ള മർദ്ദനം കുഞ്ഞിന്റെ ആന്തരിക അവയവങ്ങളിൽ ക്ഷതം ഉണ്ടാക്കി എന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. രണ്ടുമാസം മുൻപ് അമ്മ അഖിലയുടെ ആൺ സുഹൃത്ത് അഷ്കർ കുഞ്ഞിന്റെ കൈ തല്ലിയൊടിച്ചെന്നും ബന്ധുക്കൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വരേണ്ടതുണ്ട്.