27 C
Kollam
Thursday 15th October, 2026 | 02:51:37 AM
Home News Kerala മാൻഹോൾ വൃത്തിയാക്കുന്നതിനിടെ അപകടം : തൊഴിലാളിക്ക് ദാരുണാന്ത്യം

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ അപകടം : തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: മുട്ടോളിയിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. പാലത്ത് സ്വദേശി സിറാജ് ആണ് മരിച്ചത്.


ഒപ്പമുണ്ടായിരുന്ന വിശ്വനാഥനെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴുക്കുവെള്ളം വരുന്ന ടാങ്ക് വ്യതിയാക്കുന്നതിനായുള്ള ജോലികൾക്കായി ഇരുവരും ടാങ്കിനുള്ളിൽ ഇറങ്ങുകയായിരുന്നു.


ഇതിനിടെ ടാങ്കിനുള്ളിൽ കുടുങ്ങിയ ഇരുവരെയും വെള്ളിമാടുകുന്നിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം ഉടൻ തന്നെ പുറത്തെടുത്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും സിറാജിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വിശ്വനാഥൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.