Home News Breaking News മുരളി വിഡിക്കൊപ്പം?,കെസിക്ക് എംഎല്‍എമാരുടെ മൃഗീയ ഭൂരിപക്ഷം ഇല്ലെന്ന് കെ മുരളീധരൻ

മുരളി വിഡിക്കൊപ്പം?,കെസിക്ക് എംഎല്‍എമാരുടെ മൃഗീയ ഭൂരിപക്ഷം ഇല്ലെന്ന് കെ മുരളീധരൻ

Advertisement

തിരുവനന്തപുരം.കെസിക്ക് എംഎല്‍എമാരുടെ മൃഗീയ ഭൂരിപക്ഷം ഇല്ലെന്ന് കെ മുരളീധരൻ. മാധ്യമങ്ങളിൽ പ്രചരിക്കുന്ന കണക്ക് ശരിയല്ല. വി.ഡി.സതീശന് കെസിക്ക് തുല്യമായ അംഗബലം ഉണ്ട്. ചെന്നിത്തലയുടെ സീനിയോറിറ്റിക്ക് മറുപടിയുമായി മുരളി

ചെന്നിത്തല മാത്രമാണ് തന്നെക്കാൾ സീനിയർ. അപ്പോൾ താൻ മന്ത്രിസഭയിലേയ്ക്ക് ഇല്ലെന്നു പറഞ്ഞിട്ട് കാര്യമുണ്ടോ. കരുണാകരൻ, ആന്റണി കാലത്തും സീനിയോറിറ്റി മറികടന്നിട്ടുണ്ട്. എംഎൽഎമാരുടെ പിന്തുണ മാത്രമല്ല ജനവികാരം.ഗ്രൗണ്ടിൽ എന്ത് ഉണ്ടായി എന്നതും പരിശോധിക്കണം

രാഹുൽ കെ.സിക്കൊപ്പം അല്ല?രാഹുൽ ഗാന്ധി കെ സി സമവാക്യം തള്ളി മുരളി.കെസിയെ ഏകപക്ഷീയമായി പിന്തുണക്കുന്നില്ലെന്ന് മുരളി.രാഹുൽ ഗാന്ധി സമന്വയത്തിന്റെ ആളെന്നും മുരളി മാധ്യമങ്ങളോട് പറഞ്ഞു.

Advertisement