Home News Kerala ഇരുനില വീടിൻ്റെ മുകളിൽ നിന്നു വീണത് രക്ഷകൻ്റെ കൈകളിലേക്ക്

ഇരുനില വീടിൻ്റെ മുകളിൽ നിന്നു വീണത് രക്ഷകൻ്റെ കൈകളിലേക്ക്

Advertisement

നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ ഇരുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് പതിച്ച തൊഴിലാളിയെ സമയോചിതമായ ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷിച്ച് സഹപ്രവർത്തകൻ. കണ്ണൂർ പാനൂരിനടുത്തുള്ള തൂവ്വക്കുന്നിലാണ് സിനിമാറ്റിക് രംഗങ്ങളെ വെല്ലുന്ന ഈ രക്ഷാപ്രവർത്തനം നടന്നത്.
കല്ലുമ്മൽ പള്ളിക്ക് സമീപമുള്ള ഷൗക്കത്തിന്റെ ഇരുനില വീടിന്റെ ഓട് മാറ്റുന്ന ജോലികൾക്കിടെയായിരുന്നു അപകടം. വളയം സ്വദേശിയായ നിർമ്മാണ തൊഴിലാളി ചന്ദ്രി ബാലൻസ് തെറ്റി താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം വീടിന് താഴെയായി കപ്പിയും കയറും ഉപയോഗിച്ച് ഓട് ശേഖരിച്ച് വാഹനത്തിലേക്ക് മാറ്റുകയായിരുന്നു കൂടെ ജോലി ചെയ്തിരുന്ന അയൽവാസി രഞ്ചിഷ്.


ചന്ദ്രി താഴേക്ക് വീഴുന്നത് കണ്ട നിമിഷം തന്നെ ഒട്ടും പരിഭ്രമിക്കാതെ രഞ്ചിഷ് അവരെ കൈകളിൽ താങ്ങി പിടിക്കുകയായിരുന്നു. കൃത്യസമയത്തുള്ള ഈ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി. ചെറിയ പരിക്കുകളോടെ ചന്ദ്രി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
സമയോചിതമായ ഇടപെട്ട രഞ്ചിഷിന്റെ ഈ പ്രവൃത്തിയെ വീട്ടുകാരും നാട്ടുകാരും ഒറ്റക്കെട്ടായി അഭിനന്ദിക്കുകയാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. രഞ്ചിഷിന്റെ ധീരതയെ വാഴ്ത്തുന്ന കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here