Home News Kerala പ്ലസ് ടു പരീക്ഷാഫലം ചൊവ്വാഴ്ച….പ്ലസ് വണ്‍ അപേക്ഷ തിങ്കളാഴ്ച തുടങ്ങും…

പ്ലസ് ടു പരീക്ഷാഫലം ചൊവ്വാഴ്ച….പ്ലസ് വണ്‍ അപേക്ഷ തിങ്കളാഴ്ച തുടങ്ങും…

Advertisement

തിരുവനന്തപുരം: പുതിയ അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍ അപേക്ഷ തിങ്കളാഴ്ച തുടങ്ങും. അന്നേദിവസം രാവിലെ ഇതിനുള്ള വിജ്ഞാപനം പുറത്തിറങ്ങും. ഓണ്‍ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഹയര്‍സെക്കന്‍ഡറിയില്‍ നിലവില്‍ 3,61,044 സീറ്റുണ്ട്.

വിഎച്ച്എസ്ഇ സ്‌കൂളുകളില്‍ 33,000 സീറ്റ് ഉണ്ട്. കൂടാതെ പോളി ടെക്‌നിക്കുകളിലും ഐടിഐകളിലുമായി 30,545 സീറ്റുമുണ്ട്.

അതിനിടെ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പി ആര്‍ ഡി ചേംബറിലാണ് പരിപാടി. എസ്എസ്എല്‍സി പരീക്ഷാ ഫലം ‘നമ്മുടെ കേരളം’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കിയതു പോലെ പ്ലസ്ടു ഫലവും ലഭ്യമാകും. പരീക്ഷാ ഫലം അറിയുന്നതിനുണ്ടാകുന്ന തിരക്കും കാലതാമസവും പൂര്‍ണമായി ഒഴിവാക്കാനും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്നു തന്നെ ഫലം പരിശോധിക്കാനും ഇതിലൂടെ സാധിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here