30.1 C
Kollam
Friday 9th October, 2026 | 04:24:36 PM
Home News Breaking News സി പി ജോണിന് പുതിയ വകുപ്പുകൂടി

സി പി ജോണിന് പുതിയ വകുപ്പുകൂടി

തിരുവനന്തപുരം.വയോജന ക്ഷേമ വകുപ്പിന്റെ ചുമതല മന്ത്രി സി പി ജോണിന് നൽകും. കേരളത്തിൽ ആദ്യമായാണ് ഇത്തവണ വയോജനക്ഷേമ വകുപ്പ് രൂപീകരിച്ചത്. യുഡിഎഫിന്റെ ഇന്ദിര ഗ്യാരണ്ടി പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് വയോജനങ്ങൾക്കായി ഒരു വകുപ്പ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.

ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ വകുപ്പ് രൂപീകരണ പ്രഖ്യാപനം ഉണ്ടായി. തുടർന്നാണ് ഇപ്പോൾ സിപി ജോണിന് ചുമതല കൈമാറാൻ തീരുമാനിച്ചത്.