Home News Breaking News സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു

Advertisement

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. ഇന്ന് 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. അതിശക്തമായ മഴയെ തുടർന്ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്. വരുന്ന അഞ്ച് ദിവസം കൂടി വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ അടക്കം പ്രത്യേക ജാഗ്രത പുലർത്തണം. തീരദേശ മേഖലകളിലും ജാഗ്രത നിർദേശമുണ്ട്. ബംഗാൾ ഉൾക്കടലിന് മുകളിലെ ചക്രവാത ചുഴിയാണ് മഴ കനക്കാൻ കാരണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here