28.9 C
Kollam
Friday 9th October, 2026 | 06:31:41 PM
Home News Kerala കോന്നിയിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഗുഡ്‌സ് വാഹനംമോഷ്ടിച്ചത് കൊല്ലം സ്വദേശി

കോന്നിയിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഗുഡ്‌സ് വാഹനംമോഷ്ടിച്ചത് കൊല്ലം സ്വദേശി

പത്തനംതിട്ട. കോന്നിയിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഗുഡ്‌സ് വാഹനം
മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. കൊല്ലം പുത്തൂർമുക്ക് സ്വദേശിയായ
റോബിൻ സന്തോഷിനെ പട്ടാഴിയിൽ നിന്നാണ് പിടികൂടിയത്.

മോഷ്ടിച്ച ഗുഡ്സ് വാഹനവുമായി പ്രതി പത്തനാപുരത്തെ ബാറിൽ കയറുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.
Cctv കേന്ദ്രീകരിച്ചു കോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഒരാഴ്ച മുൻപാണ് കോന്നി ASR ട്രേഡേഴ്സിലെ പ്രശാന്തിന്റെ വാഹനം പ്രതി മോഷ്ടിച്ച് കടന്ന് കളഞ്ഞത്.