Home News Breaking News കളത്തൂരിൽ 30 അടി താഴ്ചയുള്ള കിണറിൽ വീണ നായയെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി

കളത്തൂരിൽ 30 അടി താഴ്ചയുള്ള കിണറിൽ വീണ നായയെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി

കാസർഗോഡ്: കളത്തൂരിൽ 30 അടി താഴ്ചയുള്ള കിണറിൽ വീണ നായയെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. കളത്തൂർ സ്വദേശി എൻകെഎം ബെളിഞ്ചയുടെ വീട്ടിലെ കിണറ്റിലാണ് നായ വീണത്. തെരുവ് നായയുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമായ പ്രദേശമാണ് കളത്തൂർ. രാത്രിയിൽ നായ്ക്കുട്ടങ്ങൾ പരിസരത്ത് കൂട്ടംകൂടന്നും നിത്യ കാഴ്ചയാണ്.

Also Read: ‘വിജയരാഘവനോടല്ലേ കടക്കു പുറത്തെന്ന് പറയേണ്ടത്’; രൂക്ഷ വിമർശനവുമായി തിരൂരിൽ ഫ്ലെക്സ് ബോർഡ്‌

അർധരാത്രിയിൽ കിണറിൽ വീണ നായയെ ജീവനോടെ ഫയർഫോഴ്സ് സംഘം പുറത്തെടുത്ത് രക്ഷപ്പെടുത്തി. ഉപ്പളയിലെ ഫയർഫോഴ്സ് എസ് ഐ ഒ ബി രാജേഷ് കുമാർ, ഹോം ഗാർഡ് രാഗേഷ്, മഹേഷ് വി, അതുൽ രാവേന്ദ്രൻ, സുഫൈൽ എ എന്നിവരുടെ സംഘമാണ് കിണറിൽ ഇറങ്ങി നായയെ രക്ഷപ്പെടുത്തിയത്.