26.2 C
Kollam
Friday 9th October, 2026 | 11:16:14 PM
Home News Breaking News കനത്ത മഴയും കാറ്റും; കൊല്ലം മൺറോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം, യാത്രക്കാർ സുരക്ഷിതർ

കനത്ത മഴയും കാറ്റും; കൊല്ലം മൺറോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം, യാത്രക്കാർ സുരക്ഷിതർ

കൊല്ലം: കൊല്ലം മൺറോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം. ഹൗസ് ബോട്ട് ഭാഗികമായാണ് മുങ്ങിയത്. പ്രദേശത്ത് ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. തുടർന്ന് ബോട്ട് മുങ്ങുകയായിരുന്നു.

Also Read: കളത്തൂരിൽ 30 അടി താഴ്ചയുള്ള കിണറിൽ വീണ നായയെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി

ബോട്ട് മുങ്ങുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന വള്ളക്കാരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ബോട്ടിലുള്ള യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും ബോട്ടിന്റെ താഴ്ഭാഗത്തുനിന്ന് വെള്ളം ഉള്ളിലേക്ക് കയറിയതാകാം അപകട കാരണമെന്നും പൊലീസ് പറയുന്നു.