കൊല്ലം. ജില്ലയിൽ തെരുവുനായശല്യംഅതീവ രൂക്ഷമെന്ന് റിപ്പോര്‍ട്ട്. നായ്കളുടെ എണ്ണം 55,000 കടന്നതായി റിപ്പോർട്ട്. കേന്ദ്രസർക്കാർ അഞ്ചുവർഷത്തിലൊരിക്കൽ നടത്തുന്ന 2024 ദേശീയ കന്നുകാലി സെൻസസിലെ കണക്കുകൾപ്രകാരമാണ് ജില്ലയിൽ നായ്ക്കളുടെ എണ്ണം വർധിച്ചതായി കണ്ടെത്തിയത്.
സംസ്ഥാനത്ത് തെരുവുനായശല്യം രൂക്ഷമായ ജില്ലകളിലൊന്നാണ് കൊല്ലഠ.കൂട്ടമായി അലഞ്ഞുതിരി യുന്ന തെരുവുനായകൾ കുട്ടി കൾക്കും വയോധികർക്കുമടക്കം വലിയ ഭീഷണിയാണ്. രാത്രിസമയങ്ങളിൽ റോഡുകളിലും ഇടവഴികളിലും നായ്ക്കൾ തമ്പടിക്കുന്നത് യാത്രക്കാരിൽ ഭീതി സൃഷ്ടി ക്കുന്നു.
ഇരുചക്രവാഹനയാ ത്രക്കാരെ പിന്തുടർന്ന് അപകടങ്ങളുണ്ടാക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു.മാലിന്യവും ഭക്ഷ്യാവശിഷ്ടങ്ങളും നിയന്ത്രണമില്ലാതെ ഉപേക്ഷിക്കു ന്നതും പ്രശ്നം രൂക്ഷമാക്കുന്നതായി വിലയിരുത്തുന്നു
നായ്ക്കളുടെ എണ്ണം വർധിച്ചതോടെ ആക്രമ ണസംഭവങ്ങളും പേവിഷബാധഭീഷണി യും ഉയരുകയാണ്. അക്രമകാരികളായതും പേവിഷബാധ സ്ഥിരീകരിച്ചതുമായ നാ യ്ക്കളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സു പ്രീംകോടതി ഉത്തരവ് നിലനിൽക്കേ, സുരക്ഷിതമായ പൊതുജീവിതം ഉറപ്പാക്കാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം
കുര്യോട്ടുമലയിൽ ജില്ലാപഞ്ചായത്തിൻ് നേതൃത്വത്തിൽ 300 തെരുവുനായകളെ സംരക്ഷിക്കാനായി ഷെൽട്ടർ ഹോം സംവിധാനങ്ങളൊരുക്കാനുള്ള നടപടികൾ വൈകുകയാണ്. ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ പദ്ധതി ഉടൻ യാഥാർഥ്യമാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസമാണ് കൊല്ലം ഇടമുളക്കൽ നാട്ടുകാരെ അക്രമിച്ച തെരുവ് നായയെ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ
വെടിവെച് കൊന്നത്.
തെരുവ് നായ അക്രമങ്ങളിൽ പൊറുതിമുട്ടിയ ജനം ഭീതിയോടെയാണ് പുറത്ത് ഇറങ്ങുന്നത്.
































