24.7 C
Kollam
Saturday 18th July, 2026 | 08:29:56 AM
Home News Breaking News പുനലൂര്‍ ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനിടയിൽ തടസം പിടിക്കാനെത്തിയ അമ്മായിയമ്മ മരുമകന്‍റെ അടിയേറ്റുമരിച്ചു

പുനലൂര്‍ ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനിടയിൽ തടസം പിടിക്കാനെത്തിയ അമ്മായിയമ്മ മരുമകന്‍റെ അടിയേറ്റുമരിച്ചു

പുനലൂര്‍: ഭാര്യാ മാതാവിനെ കൊലപ്പെടുത്തി മരുമകന്‍. പുനലൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ ദര്‍ഭവിള വീട്ടില്‍ സൈത്തും ബീവിയാണ് കൊല്ലപ്പെട്ടത്. മരുമകന്‍ ഉസ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനിടയിൽ തടസം പിടിക്കാനെത്തിയ അമ്മായിയമ്മയ്ക്കാണ് ദാരുണാന്ത്യം. പുനലൂർ എച്ച്എസ് വാർഡിൽ വലിയ കാലായിൽ ദർഭവിള വീട്ടിൽ സൈത്തും. ബീവി (70)യാണ് മരിച്ചത്. ചവിട്ടിയും മർദിച്ചും കൊലപ്പെടുത്തിയ മരുമകൻ ഉസ്മാൻ (60) പോലീസ് പിടിയിലായി. ബുധനാഴ്‌ച വൈകിട്ടോടുകൂടിയാണ് കേസിന് ആസ്‌പദമായ
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ഉസ്‌മാനും ഭാര്യ ഹസീനയുമായി വഴക്കിടുകയും ഹസീനയെ ഉസ്‌മാൻ മർദിക്കുകയും ചെയ്‌തു. ഇതുകണ്ട് തടസം പിടിക്കു എത്തിയതായിരുന്നു ഹസീനയുടെ മാതാവ് സൈത്തും ബീവി. ഇതിനിടെ കൂടുതൽ പ്രകോപിതനായ ഉസ്‌മാൻ സൈത്തും ബീവിയുടെ നെഞ്ചിൽ ചവിട്ടി താഴെയിടുകയും മുഖത്തും തലയിലും മർദിക്കുകയുമായിരുന്നു. കടുത്ത മദ്യപാനശീലത്തിനടിമയാണ് ഉസ്മാന്‍ എന്ന് പറയുന്നു.