26.8 C
Kollam
Friday 2nd October, 2026 | 09:08:13 AM
Home News Breaking News യുജിസി നെറ്റ് ജൂണ്‍ 2026 പ്രൊവിഷണല്‍ ഉത്തര സൂചിക പുറത്തുവിട്ട് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

യുജിസി നെറ്റ് ജൂണ്‍ 2026 പ്രൊവിഷണല്‍ ഉത്തര സൂചിക പുറത്തുവിട്ട് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

Advertisement

ന്യൂഡല്‍ഹി: യുജിസി നെറ്റ് ജൂണ്‍ 2026 പ്രൊവിഷണല്‍ ഉത്തര സൂചിക പുറത്തുവിട്ട് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. 84 വിഷയങ്ങളിലുള്ള ഉത്തര സൂചികയാണ് പ്രസിദ്ധീകരിച്ചത്. നെറ്റ് ജൂണ്‍ ഘട്ടത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് യുജിസി വെബ്‌സൈറ്റ് ugcnet.nta.nic.in വഴി ഉത്തര സൂചിക പരിശോധിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തര സൂചികയുമായി ബന്ധപ്പെട്ട് ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ പരാതി സമര്‍പ്പിക്കാം. ഇതിനായി പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

ഉത്തരങ്ങളില്‍ തൃപ്തിയില്ലാത്തവര്‍ക്ക് ചോദ്യം ഒന്നിന് 200 രൂപ എന്ന നിരക്കില്‍ ഫീസ് അടച്ച് പരാതി ഉന്നയിക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സബ്ജക്ട് വിദഗ്ധര്‍ അംഗീകരിക്കുന്ന പരാതികള്‍ക്കുള്ള ഫീസ് പൂര്‍ണമായി തിരികെ നല്‍കുന്നതാണ്.

ഉത്തര സൂചിക ഡൗണ്‍ലോഡ് ചെയ്യുന്നവിധം:

ഔദ്യോഗിക വെബ്‌സൈറ്റ് ആയ ugcnet.nta.nic.in സന്ദര്‍ശിക്കുക

യുജിസി നെറ്റ് ആന്‍സര്‍ കീ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആപ്ലിക്കേഷന്‍ നമ്പറും പാസ് വേഡും ഉപയോഗിച്ചോ അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ നമ്പറോ ജനനത്തീയതിയോ ഉപയോഗിച്ചോ ലോഗിന്‍ ചെയ്യുക

ആവശ്യമായ വിവരങ്ങളും സെക്യൂരിറ്റി പിന്നും നല്‍കുക

sign in എന്നതില്‍ ക്ലിക്ക് ചെയ്യുക

ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ആന്‍സര്‍ കീ, റെസ്‌പോണ്‍സ് ഷീറ്റ്, ചോദ്യപേപ്പര്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്യുക.