27.7 C
Kollam
Sunday 13th September, 2026 | 07:31:42 PM
Home Lifestyle Jobs പ്രതിമാസം ₹60,000 ശമ്പളം, NHAI-ൽ യങ് പ്രൊഫഷണൽ ഒഴിവുകൾ, സെപ്റ്റംബർ എട്ട് വരെ അപേക്ഷിക്കാം

പ്രതിമാസം ₹60,000 ശമ്പളം, NHAI-ൽ യങ് പ്രൊഫഷണൽ ഒഴിവുകൾ, സെപ്റ്റംബർ എട്ട് വരെ അപേക്ഷിക്കാം

നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.) ഹെഡ്ക്വാട്ടേഴ്സിലെ ലാൻഡ് അക്വിസിഷൻ ഡിവിഷനിലേക്ക് അപേക്ഷ ക്ഷണിച്ചു. യങ് പ്രൊഫഷണൽ (ലീഗൽ) തസ്തികകളിൽ കരാറടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.

ഒഴിവുകളുടെ വിവരങ്ങൾ

ആകെ അഞ്ച് ഒഴിവുകളാണുള്ളത്. ഇതിൽ നാലെണ്ണം ജനറൽ വിഭാഗത്തിനും ഒരെണ്ണം ഒ.ബി.സി വിഭാഗത്തിനുമാണ്. കൂടാതെ, ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കായി ഒരു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.

യോഗ്യതയും പ്രായപരിധിയും

അംഗീകൃത സർവകലാശാലയിൽ നിന്നോ നാഷണൽ ലോ സ്കൂളിൽ നിന്നോ ലഭിച്ച നിയമ ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒപ്പം ക്ലാറ്റ് പിജി യോഗ്യതയും നേടിയിരിക്കണം. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതിയിലെ കണക്കനുസരിച്ച് പ്രായപരിധി 32 വയസ്സ് കവിയരുത്. കേന്ദ്ര സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവുകൾ ലഭിക്കുന്നതായിരിക്കും.

ശമ്പളവും കരാർ കാലാവധിയും

പ്രതിമാസം 60,000 രൂപ വേതനമായി ലഭിക്കും. സേവന മികവിന്റെ അടിസ്ഥാനത്തിൽ ഓരോ വർഷവും വേതനത്തിൽ 5% വർദ്ധനവുണ്ടാകും. പ്രാരംഭ കരാർ കാലാവധി രണ്ട് വർഷമാണ്, എന്നാൽ പ്രകടനവും ആവശ്യകതയും പരിഗണിച്ച് ഇത് പരമാവധി മൂന്ന് വർഷം വരെ നീട്ടി നൽകാം.

തിരഞ്ഞെടുപ്പ് രീതി

പ്രത്യേക പരീക്ഷയോ അഭിമുഖമോ ഉണ്ടാകില്ല. ക്ലാറ്റ് പി.ജി. 2026-ൽ ലഭിച്ച സ്കോറിന്റെയും മെറിറ്റിന്റെയും അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

എൻ.എച്ച്.എ.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

അവസാന തീയതി: സെപ്റ്റംബർ 8, വൈകുന്നേരം 6:00 മണി വരെ. അപേക്ഷകൾ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

Also Read; രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് പച്ചക്കറികൾ