30.1 C
Kollam
Wednesday 30th September, 2026 | 06:14:24 PM
Home Lifestyle Entertainment ‘ചിരിച്ചേ ചിരിച്ചേ ‘….ദാമ്പത്യ ജീവിതത്തിലെ വിവാദങ്ങൾക്കിടെ പുതിയ റീലുമായി എത്തിയ അഖിൽ എൻആർഡിയെ പിന്തുണച്ച് സോഷ്യൽ...

‘ചിരിച്ചേ ചിരിച്ചേ ‘….ദാമ്പത്യ ജീവിതത്തിലെ വിവാദങ്ങൾക്കിടെ പുതിയ റീലുമായി എത്തിയ അഖിൽ എൻആർഡിയെ പിന്തുണച്ച് സോഷ്യൽ മീഡിയ… 1.32 കോടി കാഴ്ചക്കാർ

ദാമ്പത്യ ജീവിതത്തിലെ വിവാദങ്ങൾക്കിടെ പുതിയ റീലുമായി എത്തിയ അഖിൽ എൻആർഡിയെ പിന്തുണച്ച് സോഷ്യൽ മീഡിയ. “ചിരിച്ചേ ചിരിച്ചേ” എന്ന അടിക്കുറിപ്പോടെയാണ് അഖിൽ പുതിയ വീഡിയോ പങ്കുവെച്ചത്. വീഡിയോയ്ക്ക് താഴെ സെലിബ്രിറ്റികളും കണ്ടന്റ് ക്രിയേറ്റർമാരും ആരാധകരും പിന്തുണ അറിയിച്ച് രംഗത്തെത്തി.


ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് അഖിൽ റീലിൽ പ്രത്യക്ഷപ്പെടുന്നത്. വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിലേക്ക് ക്ഷണിക്കാനെത്തുന്ന സുഹൃത്ത്, ചടങ്ങിന് വരുമ്പോൾ ക്യാമറ കൂടി കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതാണ് വീഡിയോയുടെ പ്രമേയം. സുഹൃത്തിന്റെ സാന്നിധ്യത്തേക്കാൾ ക്യാമറയ്ക്കാണ് പ്രാധാന്യമെന്ന ഹാസ്യാത്മക സന്ദേശമാണ് റീലിലൂടെ അവതരിപ്പിക്കുന്നത്. “ചിരിച്ചേ ചിരിച്ചേ” എന്ന വാചകത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
വ്യക്തിജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചയായതിന് ശേഷം അഖിൽ പൊതുവേദികളിൽ പ്രതികരിച്ചിരുന്നില്ല. അതിനിടെയാണ് പുതിയ റീലുമായി താരം എത്തിയത്. വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
നടൻ കാളിദാസ് ജയറാം, ഗായകൻ ഹനാൻ ഷാ, ഇൻഫ്ലുവൻസർമാരായ ദിയ കൃഷ്ണ, അപർണ തോമസ് തുടങ്ങിയവർ കമന്റുകളിലൂടെ പിന്തുണ അറിയിച്ചിട്ടുണ്ട്. നിലവിൽ 1.32 കോടി കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്. 8.32 ലക്ഷം ലൈക്കുകളും റീലിന് ലഭിച്ചിട്ടുണ്ട്.