26.6 C
Kollam
Saturday 29th August, 2026 | 12:07:01 AM
Home News Breaking News ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പാർട്ടി അനുഭാവിയും മുൻ ഡിജിപിയുമായ ടിപി സെൻകുമാർ

ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പാർട്ടി അനുഭാവിയും മുൻ ഡിജിപിയുമായ ടിപി സെൻകുമാർ

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പാർട്ടി അനുഭാവിയും മുൻ ഡിജിപിയുമായ ടിപി സെൻകുമാർ. പാർട്ടിയുടെ ക്രിസ്ത്യൻ ഔട്ട്റീച്ച് തന്ത്രത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. ബിജെപി തങ്ങളുടെ പ്രധാന വോട്ടർമാരായ ഹിന്ദുക്കളെ അവഗണിച്ച് ക്രൈസ്തവ വിഭാഗത്തിന്റ പിന്നാലെ പോകുന്നതിനെതിരെ താൻ മുന്നറിയിപ്പ് നൽകിയതാണെന്ന് സെൻകുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളം ബിജെപിയെ എവിടെ എത്തിച്ചെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയപ്പോൾ ഞാൻ പറഞ്ഞതാണ്. ഛത്തീസ്ഗഡ് പ്രശ്നം വന്നപ്പോൾ ഞാൻ പോസ്റ്റ് ഇട്ടതാണ്. കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളം ബിജെപിയെ എവിടെ എത്തിച്ചു?ഷോൺ ജോർജും ശ്രീ പിസി ജോർജും പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.

വാസ്തവത്തിൽ ആർക്കാണ് എല്ലാ ആനുകൂല്യങ്ങളും എടുക്കുന്നതല്ലാതെ അതിന് തക്കതായ എന്തെങ്കിലും തിരിച്ചു ചെയ്യുന്നുണ്ടോ ? എല്ലായിപ്പോഴും ലാഭം മാത്രം എടുക്കുന്ന സ്വഭാവം! ഇവരുടെയൊന്നും സഹായമില്ലെങ്കിലും ഇന്ത്യ ഭരിക്കാൻ ബിജെപിക്ക് സാധിക്കും എന്ന് കൂടി ഇവർക്ക് മനസ്സിലാകണം.അവരുടെ ലാഭത്തിന് വേണ്ടിയാണ്.

അതായത് ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ കയ്യിൽ നിന്നും അവരെ രക്ഷിക്കുന്നത് ബിജെപി മാത്രമാണ്. അത് കൂടെ മനസ്സിലാക്കാൻ അവർക്ക് കഴിയണമായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ കിട്ടുന്ന എല്ലാ സീറ്റുകളും അവരുടെ യാതോരു സഹായവുംഇല്ലാതെയാണ് എന്ന് മനസ്സിലാക്കാനുള്ള ഒരു സാമാന്യ ബുദ്ധി എല്ലാവരും കാണിച്ചാൽ നന്ന് !