സത്യമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചവർക്ക് കൃത്യമായ മറുപടിയുമായി ജാസ്മിൻ ജാഫർ. മുൻ പങ്കാളിക്ക് കൊടുത്ത ലക്ഷങ്ങളുടെ കണക്കിനെ കുറിച്ചും ജാസ്മിൻ സംസാരിച്ചു.
എന്നെ കുറിച്ച് എന്തൊക്കെ അപവാദങ്ങളും ഗോസിപ്പുകളുമാണ്. അതിൽ ഒരുത്തൻ വീഡിയോ ഇട്ട് കണ്ടു… പാരിസിൽ ഞാനും ഗബ്രിയുമാണ് പോയതെന്നും അതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നുവെന്നും പറഞ്ഞാണ് അവൻ വീഡിയോ ചെയ്തത്. അവന്റെ കുഞ്ഞമ്മയുടെ നായരാകും അവിടെ നിന്നുള്ള സിസിടിവി ഫൂട്ടേജ് ഇവന് അയച്ച് കൊടുത്തത്. എനിക്ക് ഇവരോടൊക്കെ ഇങ്ങനെയുള്ള ഭാഷയിലെ സംസാരിക്കാനാവൂ. ഇവരെ നമിച്ച് സംസാരിക്കാൻ എനിക്ക് പറ്റില്ല. കാരണം എന്നെ ദ്രോഹിക്കുന്നവരോട് ഇനി സ്നേഹം കാണിക്കാൻ എനിക്ക് പറ്റില്ല. എനിക്ക് അത്ര കൾച്ചറേയുള്ളു. ഇവരെല്ലാം എന്നെ ദ്രോഹിക്കാവുന്നതിന്റെ പരമാവധി ദ്രോഹിച്ചവരാണ്. എല്ലാത്തിനും ഒരു പരിധിയുണ്ട്. അത് കഴിഞ്ഞ് കഴിയുമ്പോൾ ആരും പ്രതികരിച്ച് പോകും.
എനിക്ക് എതിരെ ഏറ്റവും കൂടുതൽ നടന്നിട്ടുള്ളത് സ്ലട്ട് ഷെയ്മിങ്ങാണ്. എക്സുകളുടെ പേരുകൾ പറഞ്ഞിട്ടൊക്കെയാണ് ഇവന്മാർ ഈ പ്രവൃത്തി ചെയ്യുന്നത്. സ്ലട്ട് ഷെയ്മിങിന്റെ പീക്ക് ഞാൻ കണ്ടതാണ്. അതിനാൽ പുതിയ ട്രിക്കുകൾ എനിക്ക് നേരെ ഇറക്കുക. മുമ്പ് ഇതെല്ലാം കാണുമ്പോൾ ഞാൻ വിഷമിക്കുമായിരുന്നു. ഇപ്പോൾ പുച്ഛവും ദേഷ്യവുമാണ് വരാറ്. പലതും കണ്ടില്ലെന്ന് നടിക്കും. സിസിടിവി ദൃശ്യം കണ്ടുവെന്ന് പറയുന്നവനൊക്കെ അത്രയും കോൺഫിഡൻസോടെയാണ് സംസാരിക്കുന്നത്. ഇത്രയും കോൺഫിഡൻസ് ഇവന് എവിടെ നിന്ന് കിട്ടുന്നു?. ഞാൻ ഇങ്ങനെയൊക്കെ പറയുമ്പോൾ നിങ്ങൾ പറയുമായിരിക്കും ഇത്തരത്തിൽ പ്രതികരിക്കരുത് ചീത്തപ്പേരാകുമെന്ന്. ഇനി എനിക്ക് എന്ത് ചീത്ത പേര് വരാനാണ്?. അതൊന്നും എനിക്ക് വിഷയമല്ലാതെയായി കഴിഞ്ഞു.
എനിക്ക് റിലേഷൻഷിപ്പുകൾ ഉണ്ടായിരുന്നു. അവയിൽ ഒന്നിൽ എനിക്ക് പറ്റിയ തെറ്റ് എനിക്ക് അറിയാം. കുറ്റബോധവുമുണ്ട്. അതല്ലാതെ ഒരു റിലേഷൻഷിപ്പിലായാൽ ആ പങ്കാളിക്ക് വേണ്ടി എത്രത്തോളം മരിച്ച് നിൽക്കുമെന്ന് എനിക്ക് അറിയാം. എന്തൊക്കെ അനുഭവിച്ചാലും ഞാൻ ക്ഷമിച്ച് സഹിച്ച് നിന്നിട്ടേയുള്ളു. പക്ഷെ ഒന്നും ഞാൻ പുറത്ത് പറയുന്നില്ല. കാശ് ഞാൻ എണ്ണികൊടുത്ത റിലേഷൻഷിപ്പുകളുണ്ട്.
തൊലഞ്ഞ് നിന്നിടത്ത് നിന്ന് രക്ഷപ്പെട്ടോട്ടെയെന്ന് കരുതിയാണ് പണം നൽകി സഹായിച്ചത്. പതിനേഴര ലക്ഷം രൂപ കൊടുത്തിരുന്നു. അഞ്ച് ലക്ഷം തിരിച്ച് കിട്ടി. 12 ലക്ഷം ഇന്നും കിട്ടിയിട്ടില്ല. ഞാൻ ചോദിക്കാനും പോണില്ല. കൊണ്ടുപോയി തിന്നട്ടേയെന്ന് കരുതി. ജാസ്മിൻ കാശിന് വേണ്ടി നിൽക്കുന്നുവെന്ന് പറഞ്ഞ് ജഡ്ജ് ചെയ്യുന്നവന്മാരോട് പറയട്ടേ… അറിയാത്ത കാര്യങ്ങളെ കുറിച്ച് പറയാതെ അധ്വാനിച്ച് ജീവിക്കൂ എന്നും ജാസ്മിൻ പറഞ്ഞു.



























