അഖിൽ എൻ ആർ ഡിയെ അറിയാത്ത സോഷ്യൽ മീഡിയ ഉപഭോക്താക്കൾ കുറവാണ്. ഇൻസ്റ്റാഗ്രാം റീൽസ്, മോജ് റീൽ യുട്യൂബ് വീഡിയോസ് അങ്ങനെ അഖിൽ എത്തപെടാത്ത പ്ലാറ്റ്‌ഫോമുകൾ കുറവാണ്,കോമഡിയാണ് അഖിലിന്റെ മെയിൻ ഐറ്റം. യൂട്യൂബിൽ അഞ്ചു മില്യൺ സബ്സ്ക്രൈബേഴ്സിലേക്ക് കുതിക്കുകയാണ് അഖിൽ. ഒരു സെലിബ്രിറ്റി പരിവേഷം ആണ് ഇന്ന് അഖിലിന് ഉള്ളത്. സീരിയയിലിലും സിനിമയിലും ഇതുവരെ അഭിനയിച്ചില്ലെങ്കിലും അഖിലിന്റെ ചാനലിലൂടെ നിരവധി സിനിമകളുടെ പ്രമോഷനും നടക്കാറുണ്ട്. ഇക്കഴിഞ്ഞ ഇടക്കാണ് അഖിലിന്റെ വിവാഹം നടക്കുന്നത്. ഏകദേശം രണ്ടുവര്ഷങ്ങള്ക്ക് മുൻപേ നടന്ന വിവാഹജീവിതത്തിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ആയിരുന്നു സംഭവിച്ചത്. അഖിലിനെ കുറ്റപെടുത്തിയും പിന്തുണച്ചുകൊണ്ടും നിരവധി പേരാണ് എത്തിയതും. ഒരു സുപ്രഭാതം കൊണ്ട് താൻ നേടിയെടുത്ത എല്ലാം തകർന്നുപോകുന്ന അവസ്ഥയിലേക്ക് ആ മനുഷ്യൻ എത്തിക്കാണും.എന്നാൽ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയായ അഖിലിന് അങ്ങനെ വീണു പോകാൻ ആകില്ല. ഒന്നോ രണ്ടോ ഒരു വര്ഷം കൊണ്ടോ നേടിയെടുത്ത ഇമേജ് അല്ല അഖിലിന്റെത്. വർഷങ്ങൾ നീണ്ട അക്ഷീണ പരിശ്രമം. വർഷങ്ങൾ നീണ്ട സ്വപ്നങ്ങളുടെ യാഥാർഥ്യം ഒക്കെ ആയിരുന്നു അഖിലിന്റെ സോഷ്യൽ മീഡിയ ലൈഫ്. മർച്ചന്റ് നേവിയിലെ ഉന്നത ഉദ്യോഗം രാജിവച്ചതും ഈ മേഖലയിലേക്ക് അഖിൽ ഇറങ്ങിയതും ആ സ്വപ്നത്തിന്റെ വഴിയേ സഞ്ചരിക്കാൻ ആയിരുന്നു, കോമഡി വീഡിയോസ് ചെയ്തു വനത്തിന്റെ അർഥം ഒരിക്കലും ജീവിതത്തിലും അദ്ദേഹത്തെ ബഫൂൺ ആക്കാം എന്ന് ആരും കരുതുകയും വേണ്ട.
ഈ അടുത്താണ് മലയാള സിനിമകളിലും അഖിൽ വേഷം ഇടുന്നത്. വീഡിയോ ക്രിയേഷനോട് ചെറുപ്പനാൾ മുതൽ തുടങ്ങിയ താത്പര്യമാണ് സിനിമ എന്ന അഖിലിന്റെ സ്വപ്നത്തിനു കൂടി പിന്തുണ നൽകിയത്. തുടക്കത്തിൽ നല്ല രീതിയിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു എങ്കിലും ആ വിമർശനങ്ങളെ എല്ലാം പ്രചോദനമായി അഖിൽ ഉൾക്കൊണ്ടു.
ഇടക്ക് വച്ച് അഖിൽ ഇൻകം ടാക്സ് റെയ്ഡും നേരിട്ടിരുന്നു. എന്നാൽ അപ്പോഴൊക്കെ തളരാതെ മുന്നിൽ തന്നെ നിൽക്കുകയായിരുന്നു അഖിൽ ഒപ്പം നിന്നത് കുടുംബവും സുഹൃത്തുക്കളും ആയിരുന്നു. അഖിലിന്റെ കണ്ടന്റ് തിരഞ്ഞെടുക്കുന്നതിൽ ഉള്ള കഴിവിലാണ് ഇത്രത്തോളം ആരാധകരെയും അദ്ദേഹത്തിന് കിട്ടിയത് . അഖിലിന്റെ ചുറ്റുപാടുകളും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളും ഒക്കെയാണ് അഖിലിന്റെ വീഡിയോയിലെ കണ്ടന്റുകൾ.




























