30.1 C
Kollam
Wednesday 30th September, 2026 | 05:16:26 PM
Home News Local “എൻ്റെ ഭൂമി” പോർട്ടൽ ബോധവൽക്കരണ ക്ലാസ്സ് ഞായറാഴ്ച

“എൻ്റെ ഭൂമി” പോർട്ടൽ ബോധവൽക്കരണ ക്ലാസ്സ് ഞായറാഴ്ച

മൈനാഗപ്പള്ളി. വില്ലേജിൽ ഡിജിറ്റൽ സർവെ പൂർത്തിയാക്കി ഭൂമി സംബന്ധമായ സേവനങ്ങൾ “എൻ്റെ ഭൂമി” പോർട്ടലിൽ ലഭ്യമാക്കിയ വിവരം അറിഞ്ഞിരിക്കുമല്ലോ. കരം അടവ്, ഭൂമി കൈമാറ്റം,ലൊക്കേഷൻ സ്കെച്ച്
അതിർത്തി തർക്കം,സർവെയുമായി ബന്ധപ്പെട്ട പരാതികൾ, എന്നിവയ്ക്കെല്ലാം ഇനി പോർട്ടലിലൂടെ മാത്രമേ അപേക്ഷിക്കുവാൻ കഴിയൂ.
സാധാരണക്കാർക്കു പോലും എളുപ്പത്തിൽ ഉപയോഗിക്കുവാൻ കഴിയുന്ന ഈപോർട്ടലിൽ ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും
പോർട്ടൽ ഉപയോഗിക്കുന്നതിനെക്കുറിച്ചും മനസ്സിലാക്കുന്നതിനായി
വേങ്ങ കിഴക്ക് 2193 -ാം നമ്പർ NSS കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ 16.08.2026 ഞായറാഴ്ച രാവിലെ 10 മണിക്ക് കരയോഗ മന്ദിരത്തിൽ വച്ച് സർവെ വകുപ്പിലെ ഉദ്യോഗസ്ഥർ നയിക്കുന്ന
ഒരു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. എല്ലാ ഭൂവുടമസ്ഥരും ഈ സേവനം പ്രയോജനപ്പെടുത്തണമെന്നഭ്യർത്ഥിക്കുന്നു