28.9 C
Kollam
Friday 9th October, 2026 | 06:31:22 PM
Home News Local മികവിൻ്റെ മെഡൽ, ഒന്നാം റാങ്കിൻ്റെ സ്വർണ്ണ തിളക്കത്തില്‍ ഡോ. കേശവ് അജിത്

മികവിൻ്റെ മെഡൽ, ഒന്നാം റാങ്കിൻ്റെ സ്വർണ്ണ തിളക്കത്തില്‍ ഡോ. കേശവ് അജിത്

ശാസ്താംകോട്ട. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ് 2024 ഒക്ടോബറിൽ നടത്തിയ DNB റേഡിയേഷൻ ഓങ്കോളജി പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ ശാസ്താംകോട്ട സ്വദേശി ഡോ കേശവ് അജിത് ഫസ്റ്റ് റാങ്കും ഗോൾഡ് മെഡലും കരസ്ഥമാക്കി.

ഡോ.കേശവ്

ബഹു. കേന്ദ്ര ആരോഗ്യ മന്ത്രി J.P നഡ്‌ഢയിൽ നിന്നുമാണ് അവാർഡ് ഏറ്റുവാങ്ങിയത്. കൊല്ലം ശാസ്താംകോട്ട, മനക്കര,ശ്രീസരോജിൽ കെ.പി. അജിതകുമാറിൻ്റേയും എൻ.കലാശ്രീയുടേയും മകനാണ് ഡോ.കേശവ്.
ഡോ. അനു രഘുനാഥാണ് ഭാര്യ.