Home Blog

തെ​റ്റ് തി​രു​ത്താ​ൻ പാ​ർ​ട്ടി​ക്ക് താ​ൽ​പ​ര്യ​മി​ല്ല; പി​ണ​റാ​യി​ക്ക് ചു​ട്ട​മ​റു​പ​ടി​യു​മാ​യി വി കു​ഞ്ഞി​കൃ​ഷ്ണ​ൻ എം എൽ എ

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ. പി​ണ​റാ​യി​യു​ടെ സ്വ​രം ഭീ​ഷ​ണി​യു​ടേ​താ​ണെ​ന്നും തെ​റ്റു​ക​ൾ തി​രു​ത്താ​ൻ സി​പി​എം നേ​തൃ​ത്വം ത​യാ​റാ​ക​ണ​മെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ പി​ണ​റാ​യി ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​നു മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പാ​ളി​ച്ച പ​റ്റി​യെ​ന്ന് കേ​ന്ദ്ര ക​മ്മി​റ്റി വ​രെ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന രീ​തി​യാ​ണ് പി​ണ​റാ​യി സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും സ​മാ​ന​മാ​യ സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മാ​സ​പ്പ​ടി കേ​സ് പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന വി​ശ​ദീ​ക​ര​ണം പി​ണ​റാ​യി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​ത്ത​രം വി​ഷ​യ​ങ്ങ​ളൊ​ന്നും പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​ല്ലെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ കു​റ്റ​പ്പെ​ടു​ത്തി.

താ​ൻ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് പ​യ്യ​ന്നൂ​രി​ൽ വി​ജ​യി​ച്ച​തെ​ന്ന ആ​രോ​പ​ണ​ത്തെ​യും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ഇ​ത്ര​യ​ധി​കം ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ എ​നി​ക്ക് ക​ഴി​ഞ്ഞെ​ങ്കി​ൽ പി​ന്നെ എ​ന്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​മാ​ണ് സി​പി​എം ന​ട​ത്തി​യ​ത്? എ​ന്നാ​യി​രു​ന്നു കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ചോ​ദ്യം. ഇ​പ്പോ​ഴും ഭീ​ഷ​ണി​യു​ടെ സ്വ​ര​ത്തി​ൽ മു​ന്നോ​ട്ടു​പോ​കാ​നാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം.

തെ​റ്റു​ക​ൾ തി​രു​ത്താ​ൻ നേ​തൃ​ത്വ​ത്തി​ന് താ​ൽ​പ​ര്യ​മി​ല്ലെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​യി​നി​ന്ന് പാ​ർ​ട്ടി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ ആ​രോ​പി​ച്ച​ത്. ഒ​രു ക​മ്യൂ​ണി​സ്റ്റു​കാ​ര​ൻ ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളെ​ല്ലാം കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി.

ഇ​തോ​ടെ ആ​ളു​ക​ൾ സം​ശ​യാ​ലു​ക്ക​ളാ​യെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. ആ​ര് തെ​റ്റ് ചെ​യ്താ​ലും സി​പി​എം ന​ട​പ​ടി​യെ​ടു​ക്കും. പാ​ർ​ട്ടി​ക്കെ​തി​രെ നീ​ങ്ങി​യാ​ൽ ആ​രാ​ണെ​ന്ന് നോ​ക്കി​ല്ലെ​ന്നും പി​ണ​റാ​യി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച കു​ഞ്ഞി​കൃ​ഷ്ണ​ൻ ശ​ത്രു​വി​ന്‍റെ കൈ​യി​ലെ കോ​ടാ​ലി​യാ​യി മാ​റി​യെ​ന്നും പി​ണ​റാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു.

ഭരണിക്കാവ്: കടയടപ്പ് സമരവും സത്യാഗ്രഹവും മാറ്റിവച്ചു; എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നതതല ചർച്ച

ഭരണിക്കാവ്: ഭരണിക്കാവിലെ ബസ് ബേകളിൽ ബസുകൾ നിർത്തണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായ ഏകോപന സമിതി നാളെ നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു. ഇതോടെ നാളെ (നവംബർ 25, ചൊവ്വാഴ്ച) ഭരണിക്കാവിലെ എല്ലാ കടകളും സാധാരണ പോലെ തുറന്നു പ്രവർത്തിക്കും.

എം.എൽ.എ. ശ്രീ. കോവൂർ കുഞ്ഞുമോന്റെ നേതൃത്വത്തിൽ,  ഗതാഗത വകുപ്പ് മന്ത്രി ശ്രീ. കെ.ബി. ഗണേഷ് കുമാറുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സമര പ്രഖ്യാപനം പിൻവലിക്കാൻ തീരുമാനമായത്. ബസ് ബേകളിൽ ബസ് നിർത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധത്തിൽ നിന്ന് പിന്മാറിയതെന്ന് ഭരണിക്കാവ് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് ഷാജഹാൻ അറിയിച്ചു

തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിലും അവരെ വേദനിപ്പിക്കാത്ത വിധത്തിലും സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിലും അവരെ വേദനിപ്പിക്കാത്ത വിധത്തിലുമായിരിക്കും ലേബര്‍ കോഡ് സംസ്ഥാനത്ത് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐഎന്‍ടിയുസി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലേബര്‍ കോഡ് രാജ്യത്ത് നിലവില്‍ വന്നതോടുകൂടി നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമങ്ങള്‍ ഇല്ലാതായിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ ലേബര്‍ കോഡ് നടപ്പാക്കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് നിയമപരിരക്ഷയില്ലാത്ത സാഹചര്യമാണുള്ളത്. ലേബര്‍ കോഡ് നടപ്പാക്കിയില്ലെങ്കില്‍ പഴയ നിയമവും പുതിയ ലേബര്‍ കോഡും ഇല്ലാത്ത സ്ഥിതി വരും. ത്രിശങ്കു സ്വര്‍ഗത്തിലാണ്. കേരളത്തിലെ തൊഴില്‍ മേഖലയെ ബാധിക്കാത്ത തരത്തില്‍, തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തില്‍ അത് നടപ്പാക്കണം. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ല.എല്ലാ തൊഴിലാളി സംഘടനകളുടെയും യോഗം ചേരും. അവരുടെ കൂടി അഭിപ്രായം സ്വീകരിച്ചുകൊണ്ടേ നടപ്പാക്കൂ. തൊഴിലാളി വിരുദ്ധ നിലപാട് ഒരു സ്ഥലത്തും ഒരു സമയത്തും ഈ ഗവണ്‍മെന്റ് സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏറെ നാളുകള്‍ക്ക് ശേഷം മുഖ്യമന്ത്രി വിഡി സതീശനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും ഒരുമിച്ച് വേദി പങ്കിടുകയും ചെയ്തു. കശുവണ്ടി ഇറക്കുമതി അഴിമതി കേസില്‍ ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതിന് പിന്നാലെ ഇരുവരും ആദ്യമായാണ് ഒരുമിച്ച് വേദിയിലെത്തുന്നത്. നേരത്തെ മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ഐഎന്‍ടിയുസിയുടെ പരിപാടി മാറ്റിവെച്ചിരുന്നു. യോഗത്തില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തിയാണ് ആര്‍ ചന്ദ്രശേഖരന്‍ സംസാരിച്ചത്. ഊര്‍ജസ്വലനായ മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്നും ഐഎന്‍ടിയുസിയുടെ തൊഴിലാളി പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് പറഞ്ഞുകൊടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ മണിയടിക്കുന്ന ആളല്ല’ എന്നും മുഖ്യമന്ത്രിക്ക് ഐഎന്‍ടിയുസിയുടെ ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് കഴിഞ്ഞ ഐഎന്‍ടിയുസി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അന്ന് ഭക്ഷണം കഴിക്കാന്‍ പോലും സമയം ലഭിച്ചില്ലെന്നും ഇന്നത്തെ യോഗം താന്‍ തന്നെയാണ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യവല്‍ക്കരണം സര്‍ക്കാരിന്റെ നയമല്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ തളര്‍ത്തുന്ന സമീപനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആര്‍ടിസിയെ സ്വതന്ത്രമായി നിലനിര്‍ത്താനാണ് ശ്രമമെന്നും പൊതുമേഖലാ സ്ഥാപനമാണെന്ന പേരില്‍ സമ്പത്ത് ചോര്‍ത്തിക്കളയാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് തുറന്നുപറഞ്ഞ് ഡോ. റോബിന്‍ രാധാകൃഷ്ണന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

മുന്‍ ബിഗ് ബോസ് താരവും ബിജെപിയുടെ നിയമസഭാ സ്ഥാനാര്‍ത്ഥിയുമായിരുന്നു ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അടുത്തിടെ ബിഗ് ബോസ് താരം വേദലക്ഷ്മി റോബിനെതിരെ ഉന്നയിച്ച സാമ്പത്തിക തട്ടിപ്പ് ആരോപണവും ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് തുറന്നു പറഞ്ഞുകൊണ്ടുള്ള റോബിന്റെ പുതിയ പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. തെറാപ്പി ആരംഭിച്ചു കഴിഞ്ഞതായും കുറച്ചു നാളത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണെന്നും റോബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
”എനിക്ക് ചില നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. ഞാന്‍ അവയെ അംഗീകരിക്കുകയും, അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എറ്റെടുക്കുകയും ചെയ്യുന്നു. തെറാപ്പി ആരംഭിച്ചു കഴിഞ്ഞു. ആത്മപരിശോധനയിലൂടെയും, സുഖപ്പെടലിലൂടെയും മെച്ചപ്പെട്ടൊരു മനുഷ്യനാകാനുമുള്ള യാത്ര തുടരാന്‍ ഞാന്‍ എന്നും പ്രതിബദ്ധനാണ്.

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം; ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി

ഓച്ചിറ: ഓച്ചിറ പരബ്രഹ്‌മക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണ മഹോത്സവവുമായി ബന്ധപ്പെട്ട് ദേശീയപാത-66ല്‍ 23ന് രാവിലെ 6 മുതല്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ആലപ്പുഴ ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങളും കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളും കായംകുളം കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കെ.പി. റോഡില്‍ പ്രവേശിച്ച് ചാരുംമൂട്-ചക്കുവള്ളി- പുതിയകാവ് വഴി ഭരണിക്കാവ്-ശാസ്താംകോട്ട-കെഎംഎംഎല്‍ വഴി കൊല്ലം ഭാഗത്തേക്ക് പോകേണ്ടതാണ്. കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കരുനാഗപ്പള്ളിയില്‍ ലാലാജി ജംഗ്ഷനില്‍ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് പണിക്കര്‍ കടവ് പാലം വഴി തീരദേശ റോഡില്‍ കൂടി അഴീക്കല്‍ എത്തി വലിയ അഴീക്കല്‍ പാലം വഴി കായംകുളം-ആലപ്പുഴ ഭാഗത്തേക്ക് പോകാവുന്നതാണ്. തിരുവനന്തപുരത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന ലോങ് ചെയ്‌സ്, കണ്ടെയ്‌നര്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ ആശ്രാമം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത ശേഷം ഗതാഗത നിയന്ത്രണം തീരുന്ന മുറയ്ക്ക് യാത്ര തുടരേണ്ടതാണ്. ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും, പോലീസ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

ഒ​രൊ​റ്റ രൂ​പ പോ​ലും വ​ക​യി​രു​ത്തി​യി​ല്ല; ലോ​ക കേ​ര​ള​സ​ഭ​യ്ക്ക് ഫു​ൾ​സ്റ്റോ​പ്പ്

തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള​സ​ഭ തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ഇ​ത് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ രാ​ഷ്ട്രീ​യ തീ​രു​മാ​ന​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച രീ​തി​യി​ൽ ലോ​ക കേ​ര​ള​സ​ഭ​യു​ടെ ആ​റാം എ​ഡി​ഷ​ൻ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.

ആ​റാം ലോ​ക കേ​ര​ള​സ​ഭ​യ്ക്കാ​യി ഒ​രു രൂ​പ പോ​ലും സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി​യി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ലോ​ക കേ​ര​ള​സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ഓ​ഫീ​സ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഓ​ഫീ​സ് ന​ട​ത്തി​പ്പി​നു​ള്ള ഭ​ര​ണ​പ​ര​മാ​യ ചെ​ല​വു​ക​ൾ​ക്കും നോ​ർ​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബി​സി​ന​സ് ലീ​ഡ​ർ​ഷി​പ്പ് മീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ​ക്കു​മാ​ണ് നി​ല​വി​ൽ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യാ​ണ് നി​ല​വി​ൽ തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന​പ്പോ​ള്‍ ലോ​ക കേ​ര​ള സ​ഭ​യ്‌​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം വി.​ഡി.​സ​തീ​ശ​ൻ ഉയർത്തിയിരുന്നു.

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കോട്ടയം: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. തിങ്കളാഴ്ച രാവിലെ പത്തോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. തൃശൂര്‍ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്‌നില്‍ ആന്‍ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന് ലോസ് ഏഞ്ചല്‍സ്, ദുബായ് വഴിയാണ് മൃതദേഹങ്ങള്‍ നെടുമ്പാശേരിയിലെത്തിച്ചത്. വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

ആഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം. അഞ്ജനയെ കാറിടിച്ചും ആന്‍ മേരിയെ കുത്തിയുമാണ് അനില കൊലപ്പെടുത്തിയതെന്നാണ് കേസ്. കൊല്ലപ്പെട്ട അഞ്ജനയും ആന്‍ മേരിയും അറസ്റ്റിലായ അനിലയും കാലിഫോര്‍ണിയയിലെ മില്‍പീറ്റസില്‍ അടുത്തടുത്ത അപ്പാര്‍ട്‌മെന്റുകളിലായിരുന്നു താമസിച്ചിരുന്നത്. മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഓണാഘോഷങ്ങളിലടക്കം ഒരുമിച്ച് സജീവമായി പങ്കെടുക്കുകയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം, എംബാമിങ്, വിദേശകാര്യ വകുപ്പുകളുടെ ഇമിഗ്രേഷന്‍ നടപടികള്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്.

അഞ്ജനയുടെ മൃതദേഹം തൃശൂര്‍ വിലങ്ങന്നൂരിലെ ഭര്‍ത്താവിന്റെ വസതിയിലെത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം പാണഞ്ചേരിയിലെ അഞ്ജനയുടെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് അഞ്ചിനാണ് സംസ്‌കാരം.

ആന്‍ മേരിയുടെ മൃതദേഹം ഭര്‍ത്താവ് ജേക്കബ് (മിഥുന്‍)ന്റെ നാടായ കോട്ടയത്തേക്ക് കൊണ്ടുപോയി. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച മിഥുന്റെ ഇടവകയായ പള്ളം സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയില്‍ സംസ്‌കരിക്കും. ആന്‍ഡ്രീന (10), അലീസ (5) എന്നിവരാണ് മക്കള്‍.

ഇന്ത്യൻ വനിതാ ഹോക്കിയിൽ പുതിയ റെക്കോഡിട്ട് സവിത പൂനിയ

ന​ഗോയ : വനിത ഹോക്കിയിൽ ചരിത്രനേട്ടം സ്വന്തമാക്കി സവിത പൂനിയ. ജപ്പാനിലെ ഐച്ചി-ന​ഗോയയിൽ നടക്കുന്ന ഏഷ്യൻ ​ഗെയിംസിൽ ഇന്തോനേഷ്യക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയതോടെയാണ് സവിത പുതിയ ചരിത്രം കുറിച്ചത്. ഇന്ത്യൻ ജേഴ്സിയിൽ സവിതയുടെ 321ാമത്തെ മത്സരമായിരുന്നു ഇന്നത്തേത്. ഇതോടെ ഇന്ത്യൻ വനിത ഹോക്കിയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡ് ആണ് സവിത സ്വന്തമാക്കിയത്. മുൻ താരം വന്ദന കഠാരിയയുടെ റെക്കോഡാണ് സവിത തിരുത്തിയത്.

വനിത ഹോക്കിയിൽ ഇന്ത്യൻ വന്മതിൽ എന്നറിയപ്പെടുന്ന സവിത പൂനിയ 2009ലാണ് സീനിയൽ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. പതിനേഴ് വർഷത്തെ കരിയറിൽ ഇന്ത്യക്കായി മൂന്ന് ഒളിമ്പിക്സിലും, രണ്ട് ഏഷ്യൻ ​ഗെയിംസിലും, കോമൺവെൽത്ത് ​ഗെയിംസിലും ഇന്ത്യയുടെ വല കാത്തു. ഈ റെക്കോഡ് തനിക്ക് മാത്രം അവകാശപ്പെട്ടതല്ല, ഒപ്പം കളിച്ച എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും സവിത പ്രതികരിച്ചു.

2018ൽ അർജുന അവാർഡും 2025ൽ പത്മശ്രീയും നൽകി രാജ്യം സവിതയെ ആദരിച്ചു. 2020, 2021, 2023 വർഷങ്ങളിൽ എഫ്ഐഎച്ച് ഗോൾകീപ്പർ ഓഫ് ദി ഇയർ പുരസ്കാരവും സവിത സ്വന്തമാക്കിയിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്സിൽ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു സവിത. 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വെങ്കല മെഡലും നേടിക്കൊടുത്തു.”

കെഎസ്ആര്‍ടിസി ബസ് യാത്രക്കാര്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു; നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി: കെഎസ്ആര്‍ടിസി ബസ് യാത്രക്കാര്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റ് നിരവധി പേര്‍ക്ക് പരിക്ക്. പത്തനംതിട്ടയില്‍ നിന്ന് ഗവി വഴി വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്കാണ് പെരുന്തേനീച്ചയുടെ ആക്രമണമുണ്ടായത്. ഗവി പിന്നിട്ട് വണ്ടിപ്പെരിയാര്‍ വള്ളക്കടവിന് സമീപം കോഴിക്കാനത്ത് വച്ചായിരുന്നു സംഭവം.

പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ട ബസില്‍ ജീവനക്കാരും 58 യാത്രക്കാരുമുണ്ടായിരുന്നു. പെരുന്തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഏഴ് പേര്‍ വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും 10 പേര്‍ പീരുമേട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

ആരുടെയും പരിക്ക് ഗുരുതരമല്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭൂരിഭാഗം പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങി.

നടി അംബിക 46 കോടി രൂപ തട്ടി; ചെക്ക് കേസുമായി സഹോദരി രാധ

ചെന്നൈ: നടി അംബികാ നായര്‍ക്കും സഹോദരന്‍ മല്ലികാര്‍ജുനനും (അര്‍ജുന്‍ നായര്‍) എതിരെ പരാതി നല്‍കി മുതിര്‍ന്ന ചലച്ചിത്ര നടി രാധ. 46 കോടിയിലധികം രൂപയുടെ ചെക്കുകള്‍ അനധികൃതമായി മാറിയെടുക്കാന്‍ ഇരുവരും ശ്രമിച്ചെന്നാണ് രാധയുടെ പ്രധാന ആരോപണം. തങ്ങള്‍ ഒരുമിച്ചു താമസിച്ചിരുന്ന സമയത്ത് താന്‍ ഒപ്പിട്ടുവച്ചിരുന്ന അഞ്ച് ചെക്കുകള്‍ തട്ടിയെടുത്തെന്നാണ് രാധയുടെ പരാതി.
അടുത്തിടെ ഈ ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയൊരു തുകയുടെ തട്ടിപ്പ് നടന്നതായി അറിയുന്നതെന്ന് രാധ പറയുന്നു. കുടുംബപരമായുള്ള സ്വര്‍ണം, വജ്രം ഉള്‍പ്പെടെയുള്ള ആഭരണശേഖരവുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടെയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ പരാതി.
ഇന്നുരാവിലെ ചെന്നൈ പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയാണ് രാധ തന്റെ സഹോദരി അംബികയ്ക്കും സഹോദരന്‍ അര്‍ജുനും എതിരെ പരാതി നല്‍കിയിരിക്കുന്നത്. അംബികയും ഇവരുടെ സഹോദരന്‍ അര്‍ജുനും ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തിയത് എന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബിസിനസ്സ് അക്കൗണ്ടില്‍ നിന്നുള്ള ചെക്കുകളാണ് ഇരുവരും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചത്. 2025 ജനുവരിയില്‍ അക്കൗണ്ടില്‍ പുതിയ ചെക്ക് ബുക്ക് നിലവില്‍ വന്നതിനാല്‍ പഴയ ചെക്കുകള്‍ അസാധുവായിരുന്നു. എന്നാല്‍, സെപ്റ്റംബര്‍ 17ന് അംബിക നായരുടെ പേരില്‍ സമര്‍പ്പിച്ച 5 പഴയ ചെക്കുകളെക്കുറിച്ച് ഐഡിബിഐ ബാങ്കില്‍ നിന്ന് ലഭിച്ച ഇമെയിലിലൂടെയാണ് രാധ വിവരമറിയുന്നത്. തുടര്‍ന്ന് രാധ ബാങ്കുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ തടഞ്ഞുവെന്നും പരാതിയില്‍ പരാതിയില്‍ പറയുന്നു.
11 ലക്ഷം, 13.17 കോടി, 27.73 കോടി, 7 കോടി, 1.79 കോടി രൂപ വീതമുള്ള അഞ്ച് ചെക്കുകളാണ് ബാങ്കില്‍ സമര്‍പ്പിച്ചിരുന്നത്. ഈ ചെക്കുകളില്‍ തുകയും പേരും തീയതിയും എഴുതിച്ചേര്‍ത്തത് സഹോദരന്‍ മല്ലികാര്‍ജുനനാണെന്ന് രാധ ആരോപിക്കുന്നു. അര്‍ജുനെതിരെ വിദേശ നാണയ വിനിമയ നിരോധന നിയമപ്രകാരം കേസുകളുണ്ടെന്നും പിഴയടയ്ക്കാന്‍ കോടതി ഉത്തരവുണ്ടെന്നും പരാതിയില്‍ പറയുന്നു.

പ്രിയദര്‍ശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: നാളെ നടക്കുന്ന പ്രിയദർശിനി പദ്ധതിയിൽ സാരി വിതരണം പരിപാടിയിൽ ഇല്ലെന്ന് ഗതാഗതമന്ത്രി സി.പി ജോൺ. ആഘോഷപരിപാടി മാത്രം നടത്താനാണ് നിർദേശമെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്നും മന്ത്രി പ്രതികരിച്ചു. കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി നൂറ് ദിവസം തികയ്ക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണമുണ്ടാകുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നത്.

ഓരോ ഡിപ്പോയിലും 15 സാരികൾ വീതമാണ് നൽകുകയെന്നായിരുന്നു നേരത്തെ പുറത്തുവരുന്ന വിവരം. ഇതിന് പിന്നാലെയാണ് സാരീവിതരണം പരിപാടിയുടെ ഭാഗമല്ലെന്ന് മന്ത്രി തന്നെയും സ്ഥിരീകരിച്ചിരിക്കുന്നത്.

രാവിലെ 10ന് തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങ് മന്ത്രി സി.പി. ജോണ്‍ ദ്ഘാടനം നിര്‍വഹിക്കും. പ്രിയദര്‍ശിനി പദ്ധതി മികച്ച രീതിയില്‍ മുന്നോട്ടുപോകുകയാണെന്നും നിലവില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഈ രീതിയില്‍ തന്നെ പദ്ധതി തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

ട്രെയിനിന്റെ വാതില്‍പ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴേക്കു വീണ് കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിനിന്റെ വാതില്‍പ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴേക്കു വീണ് കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം. കൊല്ലം പുല്ലാമല സ്വദേശി രാഹുല്‍(18) ആണ് മരിച്ചത്. കൊച്ചി പൊന്നുരുന്നിക്കു സമീപം റെയില്‍വേ ട്രാക്കിനരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കണ്ണൂരില്‍നിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു രാഹുല്‍. അതിവേഗം സഞ്ചരിക്കുന്ന ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തില്‍ താഴേക്കു വീണാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
രാഹുലിനൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് രാഹുലിനെ ട്രെയിനില്‍ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് സുഹൃത്ത് വിവരം കായംകുളം റെയില്‍വേ പൊലീസിനെ അറിയിച്ചു. റെയില്‍വേ പൊലീസ് ഉടന്‍തന്നെ മറ്റു സ്റ്റേഷനുകളിലേക്ക് സന്ദേശം കൈമാറി. ഇതിനിടെയാണ് പൊന്നുരുന്നി ഭാഗത്ത് റെയില്‍വേ ട്രാക്കിനു സമീപം മൃതദേഹം കിടക്കുന്നതായി നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുന്നത്.
വിവരമറിഞ്ഞ് കടവന്ത്ര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ബന്ധുക്കള്‍ കൊച്ചിയിലെത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുനല്‍കും. സംഭവത്തില്‍ കടവന്ത്ര പൊലീസും റെയില്‍വേ പൊലീസും അന്വേഷണം ആരംഭിച്ചു.