Home Blog Page 3

തൊഴില്‍ പീഡനം, തോട്ടം വാച്ചർ ആത്മഹത്യ ചെയ്തു

തൃശൂർ .കുണ്ടായിയിൽ ഹാരിസൺ മലയാളം ലിമിറ്റഡിലെ തോട്ടം വാച്ചർ ആത്മഹത്യ ചെയ്തു. ചെമ്പുചിറ സ്വദേശി 42 വയസ്സുള്ള മഞ്ജുഷയാണ് പ്ലാന്റേഷനുള്ളിലെ മരക്കൊമ്പിൽ ജീവനൊടുക്കിയത്. . കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.  ജോലിക്കെത്തിയ ശേഷം കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കമ്പനി അധികൃതർക്കെതിരെ ആത്മഹത്യ കുറുപ്പിൽ ഗുരുതര പരാമർശമാണ് ഉള്ളത്. ജോലിയിൽനിന്ന് കളയാൻ നീക്കം നടത്തിയതായി യുവതി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ജീവിക്കാൻ മറ്റു നിർവാഹം ഇല്ലാത്തതിനാൽ ജീവനാടുക്കുന്നുവെന്നും മഞ്ജുഷ. സംഭവത്തിൽ കുടുംബത്തിൻറെ പരാതിയിൽ അന്വേഷണം പോലീസ് ശക്തമാക്കി.

ലോക്കപ്പ് പൂട്ടാന്‍ മറന്നു,കൊല്ലത്ത് കഞ്ചാവ് കേസ് പ്രതി റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു

കൊല്ലം: കഞ്ചാവ് കേസ് പ്രതി റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്നാണ് പ്രതി സ്റ്റേഷനില്‍ നിന്നും ചാടിപ്പോയത്. അഷ്ടമുടി കല്‍പ്പടിക്കല്‍ സ്വദേശി അബ്ദുള്‍ സലാം (37 ) ആണ് പൊലീസിന്റെ പിടിയില്‍ നിന്നും കടന്നുകളഞ്ഞത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.50 നാണ് ലോക്കപ്പിന്റെ കുറ്റി തുറന്ന് പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഇയാള്‍ കടന്നു കളഞ്ഞത്. ഞായറാഴ്ച റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് കഞ്ചാവുമായിട്ടാണ് അബ്ദുള്‍ സലാമിനെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ വിശദമായി പരിശോധിച്ചപ്പോള്‍ രണ്ടു മൊബൈല്‍ ഫോണ്‍ കണ്ടെത്തി.

ഒരു ഫോണ്‍ കൊല്ലത്തു നിര്‍ത്തിയിട്ടിരുന്ന പാലരുവി എക്‌സ്പ്രസില്‍നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചു. തുടര്‍ന്ന് കഞ്ചാവ് കൈവശം വച്ചതിനും മോഷണത്തിനും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കാനായി ലോക്കപ്പിലാക്കി. എന്നാല്‍ പൂട്ടാന്‍ മറന്നതോടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ ചാടിപ്പോകുകയായിരുന്നു.

ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി; പകരം സ്പര്‍ജന്‍കുമാര്‍

ഗതാഗത കമ്മീഷണര്‍ സി.എച്ച്. നാഗരാജുവിനെ മാറ്റി. ഇന്റലിജന്‍സ് ഐജിയായാണ് മാറ്റി നിയമിച്ചത്. പകരം ദക്ഷിണ മേഖലാ ഐജി ജി സ്പര്‍ജന്‍കുമാറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചു.


നിലവില്‍ ദക്ഷിണമേഖലാ ഐജി ആര്‍. നിശാന്തിനിയാണ്. സ്പര്‍ജന്‍ കുമാറിന്റെ ഒഴിവില്‍ നിശാന്തിനിയെ ദക്ഷിണ മേഖലാ ഐജിയായും മാറ്റി നിയമിച്ചിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി.

ഭരണസൗകര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിന്റെ നടപടി. ഗതാഗത വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പുതിയൊരു കമ്മീഷണര്‍ വേണമെന്ന ശക്തമായ നിലപാട് മന്ത്രി സി പി ജോൺ സ്വീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; പ്രതിയുടെ കാലിൽ വെടിവെച്ച് വീഴ്ത്തിയ ശേഷം പിടികൂടി പൊലീസ്

ചെന്നൈ: സർക്കാർ ആശുപത്രിയിൽ കരാർ ജീവനക്കാരിയായ യുവതിയെ തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് കാലിൽ വെടിവെച്ച് വീഴ്ത്തിയ ശേഷം പിടികൂടി. ചെന്നൈ മാധവരത്തിന് സമീപമാണ് സംഭവം. ചെന്നൈ മാധവരത്തിന് സമീപം വെച്ചാണ് പ്രതിയായ പ്രകാശിനെ (35) പൊലീസ് സംഘം സാഹസികമായി പിടികൂടിയത്.

തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ പൊന്നേരി സർക്കാർ ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന രാജേശ്വരി (24) എന്ന യുവതി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പ്രതിയായ പ്രകാശ് പ്ലാസ്റ്റിക് കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ മേൽ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.

48 ശതമാനത്തിലധികം പൊള്ളലേറ്റ രാജേശ്വരിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ കിൽപോക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ തമ്മിൽ മുൻപരിചയമുണ്ടോ എന്നും വ്യക്തിവൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

പ്രതിയെ പിടികൂടാൻ പൊന്നേരി ഇൻസ്‌പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മാധവരം ഭാഗത്ത് വെച്ച് പ്രകാശിനെ പൊലീസ് വളഞ്ഞു. ഈ സമയം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി സബ് ഇൻസ്പെക്ടർ തമിഴരസനെ ആക്രമിച്ചു. തുടർന്ന് ഇൻസ്‌പെക്ടർ ശിവകുമാർ പ്രകാശിന്റെ കാലിലേക്ക് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. വെടിയേറ്റ പ്രതിയെ പോലീസ് കസ്റ്റഡിയിൽ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മെ​സി​യു​ടെ പേരിൽ നി​കു​തി വെ​ട്ടി​പ്പ്; ആ​ർ​ബി​സി​ക്ക് ജി​എ​സ്ടി​യു​ടെ ‘പെ​നാ​ൽ​റ്റി ഗോ​ൾ

തി​രു​വ​ന​ന്ത​പു​രം: മെ​സി​യെ കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​ക്ക് കു​രു​ക്ക് മു​റു​കു​ന്നു. നി​കു​തി​യും പ​ലി​ശ​യും പി​ഴ​യും ഉ​ൾ​പ്പെ​ടെ 56.32 കോ​ടി രൂ​പ അ​ട​യ്ക്ക​ണ​മെ​ന്ന് ജി​എ​സ്ടി വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

നി​കു​തി ഇ​ന​ത്തി​ൽ 25.78 കോ​ടി രൂ​പ​യും, പ​ലി​ശ​യാ​യി 4.76 കോ​ടി രൂ​പ​യും, നി​കു​തി വെ​ട്ടി​പ്പി​ന് 100 ശ​ത​മാ​നം പി​ഴ​യാ​യി 25.78 കോ​ടി രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ബാ​ധ്യ​ത വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് ആ​ർ​ബി​സി​ക്ക് ഉ​ട​ൻ നോ​ട്ടീ​സ് ന​ൽ​കാ​നാ​ണ് ജി​എ​സ്ടി വ​കു​പ്പി​ന്‍റെ നീ​ക്കം.

സെ​പ്റ്റം​ബ​ർ 21 വ​രെ​യു​ള്ള ക​ണ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്പ​ലി​ശ​യും പി​ഴ​യും നി​ർ​ണ​യി​ച്ചി​രി​ക്കു​ന്ന​ത്. മെ​സി​യു​ടെ പേരിലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ നി​കു​തി വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

നി​കു​തി വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ച​തി​ന് പി​ഴ ചു​മ​ത്ത​ണ​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം നേ​ര​ത്തെ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. നി​കു​തി വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​ക്കെ​തി​രെ ജി​എ​സ്ടി വ​കു​പ്പ് ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

റിട്ട: PWD സീനിയർ സൂപ്രണ്ട് അനിൽ കുമാർ V. R.  നിര്യാതനായി

തെക്കൻ മൈനാഗപ്പള്ളി.  സൊസൈറ്റി മുക്ക് തടത്തിൽ പുത്തൻവീട്ടിൽ (സൗപർണിക) റിട്ട: PWD സീനിയർ സൂപ്രണ്ട് അനിൽ കുമാർ V. R. (63 ) നിര്യാതനായി.

KGOU ജില്ലാ കമ്മിറ്റി അംഗവും KSSPA മൈനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്നു.

സംസ്കാരച്ചടങ്ങുകൾ നാളെ (2026 സെപ്റ്റംബർ 23 ബുധനാഴ്ച), ഉച്ചകഴിഞ്ഞ് 2:30ന് വീട്ടുവളപ്പിൽ വെച്ച് നടക്കും.

ഭാര്യ: ശ്രീലത പി ആർ (റിട്ട് :അധ്യാപിക )
മക്കൾ: വിനായക് എ എസ് (ഇന്ത്യൻ റെയിൽവേ)
അനുകൃഷ്ണ എ സ്‌ (വിദ്യാർത്ഥി )
മരുമകൾ: സൗമ്യ കൃഷ്ണ (ബാങ്ക് ഓഫ് മഹാരാഷ്ട്ര)

കത്തുന്ന ചി​ത​യി​ൽ വ​ച്ച് ഇ​റ​ച്ചി പാ​ച​കം ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ

ലക്നൗ: ഉത്തർപ്രദേശിൽ ശ്‌മശാനത്തിൽ കത്തുന്ന ചിതയിൽ വച്ച് ഇറച്ചി പാചകം ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. യുപി ഷാജഹാൻപുർ ജില്ലയിലെ നത്താപുർ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച ആയിരുന്നു സംഭവം നടന്നത്.


വിവരം അറിയിച്ചതിനെ തുടർന്ന് പൊലിസ് സ്ഥലത്തെത്തി പ്രതികളിലൊരാളായ സുരേന്ദ്രനെ പിടികൂടി. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടിരക്ഷപ്പെട്ടു.

കോതയാർ നിവാസികളുടെ ആശങ്കയ്ക്ക് ശമനം… ഭീമൻ മുതല ഒടുവിൽ കെണിയിൽ

തിരുവനന്തപുരം: ഒടുവിൽ കോതയാർ പരിസരവാസികളുടെ ആശങ്ക അവസാനിച്ചു. മാസങ്ങളായി പരിസരവാസികളുടെ ഉറക്കം കെടുത്തിയ ഭീമൻ മുതല ഒടുവിൽ വനംവകുപ്പിന്റെ വലയിലായി. 300 കിലോയോളം ഭാരമുള്ള കൂറ്റൻ മുതലയെയാണ് വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം സാഹസികമായി പിടികൂടിയത്. ഏഴുമാസം മുമ്പാണ് കോതയാറ്റിൽ മുതലയുടെ സാന്നിധ്യം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. അന്ന് തന്നെ നാട്ടുകാർ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി വനംവകുപ്പിന് കൈമാറിയിരുന്നു. തുടർന്ന് മുതലയെ പിടികൂടുന്നതിനായി തമിഴ്നാട് വനംവകുപ്പ് ഊർജ്ജിത നടപടികളാണ് സ്വീകരിച്ചുവന്നത്. ഇതിനായി ചെന്നൈയിൽ നിന്ന് പ്രത്യേക വിദഗ്ധ സംഘവും പ്രദേശത്തെത്തിയിരുന്നു. മുതല സ്ഥിരമായി കാണപ്പെട്ട പ്രദേശങ്ങളിൽ കോഴിയെയും ആടിനെയും ഇരയായി വെച്ച് പലതവണ കെണിയൊരുക്കിയെങ്കിലും ആദ്യഘട്ടങ്ങളിൽ ഇവയൊന്നും ഫലം കണ്ടില്ല.

തുടർന്ന് ദൗത്യസംഘം പ്രദേശത്ത് നടത്തിയ കൃത്യമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ മുതലയുടെ സ്ഥിരം സഞ്ചാരപഥങ്ങൾ കണ്ടെത്തുകയും അവിടെ പ്രത്യേക വലകൾ സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് തൃപ്പരപ്പിന് സമീപം ആറിന്റെ തീരത്തോട് ചേർന്ന് സ്ഥാപിച്ച വലയിൽ മുതല കുടുങ്ങുകയായിരുന്നു. പിന്നീട് കൂടുതൽ വലകൾ ഉപയോഗിച്ച് സുരക്ഷിതമായി വനംവകുപ്പ് ജീവനക്കാർ മുതലയെ കരയ്ക്കെത്തിച്ചു. കൂറ്റൻ മുതലയെ പിടികൂടിയ വിവരമറിഞ്ഞ് വൻ ജനക്കൂട്ടമാണ് പ്രദേശത്തേക്ക് ഒഴുകിയെത്തിയത്. നിലവിൽ മുതലയെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനെ ഇനി എങ്ങോട്ട് മാറ്റണമെന്ന കാര്യം വനംവകുപ്പിന്റെ ഉന്നതതല യോഗത്തിന് ശേഷമായിരിക്കും തീരുമാനിക്കുക.

പിണറായി, റിയാസ്, വീണ എന്നിവര്‍ക്കെതിരെ ഇഡി നീക്കം ലഘുലേഖ ഇറക്കി ജനങ്ങളോട് വിശദീകരിക്കാൻ സിപിഎം

തിരുവനന്തപുരം. ഇഡി നീക്കത്തിൽ ലഘുലേഖ ഇറക്കി ജനങ്ങളോട് വിശദീകരിക്കാൻ സിപിഎം. ED സിപിഐഎമ്മിനെതിരെ വേട്ടക്ക് ഇറങ്ങിയിരിക്കുകയാണെന്ന് ലഘുലേഖ. CMRL കമ്പനിയും ആദായ നികുതി വകുപ്പും തമ്മിലുള്ള തർക്കമാണ് തുടക്കം

ടി വീണയ്ക്ക് എതിരായ നീക്കത്തിന് പിന്നിൽ പിണറായി വിജയൻ്റെ മകൾ എന്ന ഒറ്റക്കാരണം. പത്തുവർഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ സിഎംആർഎല്ലിന് വഴിവിട്ട ഒരു സഹായവും നൽകിയില്ല

എക്സാലോജിക് കേസിൽ ഒന്നും കിട്ടാതായപ്പോഴാണ് റിയാസിലേക്ക് നീങ്ങിയത്. കോഴിക്കോട്ടെ റെയ്ഡ് മറ്റൊരു ഇടപെടൽ ലക്ഷ്യമിട്ടായിരുന്നു. പിണറായി വിജയനും സിപിഐഎമ്മിനും എതിരെ ഇത്തരത്തിൽ ഒട്ടേറെ കള്ളക്കഥകൾ നേരത്തെയും വന്നിട്ടുണ്ടെന്നും ലഘുലേഖയിൽ പറയുന്നു.

കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും,മന്ത്രി ടി സിദ്ദിഖ്

തിരുവനന്തപുരം: കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്. ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം 500 സ്‌കൂളുകളില്‍ കതിര്‍ കാര്‍ഷിക ക്ലബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. വരുന്ന അധ്യായന വര്‍ഷത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കതിര്‍ ക്ലബിന്റെ പ്രവര്‍ത്തനം ആരംഭിക്കും. സ്‌കൂളില്‍ മാത്രമല്ല, വിദ്യാര്‍ഥികളുടെ വീടുകളിലും കൃഷി ആരംഭിക്കുന്നതാണ് പദ്ധതി. ഇതിനായി ഓരോ സ്‌കൂളിനും 10,000 രൂപ വീതം നല്‍കും.

ഇതിന്റെ ഭാഗമായി കതിര്‍ സഞ്ചാരവും കതിര്‍ മാര്‍ക്കറ്റുമുണ്ടാകുമെന്നും ഉച്ച ഭക്ഷണ പദ്ധതിയുമായി ഇതിനെ ബന്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലിക്കോണം ഏലയിലെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം പദ്ധതിയെക്കുറിച്ച് പറഞ്ഞത്.