27.8 C
Kollam
Tuesday 6th October, 2026 | 09:14:28 AM
Home News Breaking News ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി; പകരം സ്പര്‍ജന്‍കുമാര്‍

ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി; പകരം സ്പര്‍ജന്‍കുമാര്‍

ഗതാഗത കമ്മീഷണര്‍ സി.എച്ച്. നാഗരാജുവിനെ മാറ്റി. ഇന്റലിജന്‍സ് ഐജിയായാണ് മാറ്റി നിയമിച്ചത്. പകരം ദക്ഷിണ മേഖലാ ഐജി ജി സ്പര്‍ജന്‍കുമാറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചു.


നിലവില്‍ ദക്ഷിണമേഖലാ ഐജി ആര്‍. നിശാന്തിനിയാണ്. സ്പര്‍ജന്‍ കുമാറിന്റെ ഒഴിവില്‍ നിശാന്തിനിയെ ദക്ഷിണ മേഖലാ ഐജിയായും മാറ്റി നിയമിച്ചിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി.

ഭരണസൗകര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിന്റെ നടപടി. ഗതാഗത വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പുതിയൊരു കമ്മീഷണര്‍ വേണമെന്ന ശക്തമായ നിലപാട് മന്ത്രി സി പി ജോൺ സ്വീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.