തൃശൂര്‍: ഇനി തൃശൂര്‍ പൂരത്തിന്റെ നാളുകള്‍. തൃശൂരര്‍ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിയുടെ പന്തല്‍ കാല്‍നാട്ട് ചടങ്ങ് ഇന്ന് നടന്നു. വെടിക്കെട്ട്, ചമയം, മേളം, പന്തല്‍ എന്നിവ സംബന്ധിച്ച് അന്തിമതീരുമാനമായി.
ഏപ്രില്‍ 21ന് രാവിലെ ആറ് മുതല്‍ ഏഴുവരെ നടക്കുന്ന കൊടിയേറ്റത്തോടെ പൂരാഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമാകും. ഏപ്രില്‍ 26, 27 തീയതികളിലാണ് ഇത്തവണത്തെ തൃശൂര്‍ പൂരം. മേടമാസത്തിലെ പൂരം നക്ഷത്രമായ 27നാണ് പ്രധാന പൂരം.
ഇനി തൃശൂര്‍ പൂരത്തിന്റെ നാളുകള്‍
തിരഞ്ഞെടുപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ ഉദ്യോഗസ്ഥൻ ചികിത്സയിലിരിക്കെ മരിച്ചു
പന്തളം. കുരമ്പാല ബിനു ഭവനിൽ ജെ ബിനു( 52 ) മരിച്ചത്.
അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലി രിക്കവേയാണ് മരണം.
വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനാണ്.
തിരഞ്ഞെടുപ്പ് സാമഗ്രികൾ തിരികെ ഏൽപ്പിക്കാൻ പത്തനംതിട്ട കുമ്പഴ മൗണ്ട് ബദനി സ്കൂളിൽ എത്തിയ ബിനു അവിടെ കുഴഞ്ഞുവീണു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിനുവിനെ രാത്രി 11 ഡിസ്ചാർജ് ചെയ്തു.
പിന്നീട് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പന്തളത്ത് എത്തിയപ്പോൾ വീണ്ടും കുഴിഞ്ഞു വീഴുകയായിരുന്നു.
ശാസ്താംകോട്ടയിൽ ഉഷ്ണം മൂലം കെട്ടിടത്തിൻ്റെ മുകളിൽ ഉറങ്ങാൻ കിടന്ന തൊഴിലാളിക്ക് വീണു ഗുരുതരമായി പരുക്കേറ്റു
ശാസ്താംകോട്ട. ജോലിക്ക് എത്തിയ നെടുമങ്ങാട് സ്വദേശി ഉറക്കത്തിൽ തൊട്ടടുത്ത കെട്ടിടത്തിന്റെ മുകളിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു.
മറ്റ് തൊഴിലാളികളോടൊപ്പം ചൂട് കാരണം മൂന്നാമത്തെ നിലയുടെ മുകളിലായിരുന്നു ഉറങ്ങാൻ കിടന്നിരുന്നത്. ഇവർ കിടന്ന കെട്ടിടത്തിന്റെ മുകളിൽ സൈഡ് കെട്ടാത്തതിനാൽ നിരപ്പായി കിടക്കുന്ന സ്ഥിതിയിലാണ്. രാവിലെ കൂടെയുള്ളവർ എഴുന്നേറ്റപ്പോഴാണ് തംബുരു എന്ന തൊഴിലാളിയെ കാണാതായത്. അന്വേഷിച്ചപ്പോഴാണ് ഇവർ കിടന്നുറങ്ങിയിരുന്ന കെട്ടിടത്തിന്റെ തൊട്ടു സൈഡിലുള്ള ഹോസ്പിറ്റലിന്റെ ഒന്നാമത്തെ നിലയിൽ വീണു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.
ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി അപകടത്തിൽപ്പെട്ടയാളെ താഴെ എത്തിച്ച് അവരുടെ വാഹനത്തിൽ തന്നെശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽഎത്തിച്ചു. അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് തുടർ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.
വിവിധ സർക്കാർ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം; അപേക്ഷകൾ ക്ഷണിച്ച് UPSC
കേന്ദ്രസർക്കാരിന് കീഴിൽ വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി). ഇന്ത്യൻ പുരാവസ്തു സർവേ വിഭാഗത്തിലെ അസിസ്റ്റന്റ് കീപ്പർ, ഡിഫൻസ് റിസർച്ച് ആൻഡ് ഡിവെലെപ്മെന്റ് ഓർഗനൈസേഷൻ (DRDO) സീനിയർ സ്റ്റോർ ഓഫീസർ ഗ്രേഡ്-II, ലൈവ്സ്റ്റോക്ക് ഓഫീസർ തുടങ്ങിയ ഒഴിവുകൾ ഇതിൽ ഉൾപ്പെടുന്നു.
താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് upsconline.nic.in/ora/ എന്ന ഓൺലൈൻ റിക്രൂട്ട്മെന്റ് അപേക്ഷ (ORA) പോർട്ടൽ വഴി അതത് തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 മെയ് ഒന്നാം തീയതി.
തസ്തികകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക അപേക്ഷാ പോർട്ടലായ upsconline.nic.in/ora സന്ദർശിക്കുക.
ഒരു അക്കൗണ്ട് ഉണ്ടാക്കുക, അപേക്ഷാ ഫോം പൂരിപ്പിച്ച് അതത് റിക്രൂട്ട്മെന്റ് തസ്തികയിലേക്ക് അപേക്ഷിക്കുക.
ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക.
പ്രായമായവരിൽ നെഞ്ചിലെ അണുബാധ തടയുന്നതിനായി ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
ഇൻഫ്ലുവൻസ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV), അല്ലെങ്കിൽ റൈനോവൈറസുകൾ പോലുള്ള വൈറൽ രോഗകാരികളാണ് പലപ്പോഴും രോഗത്തിന്റെ തുടക്കം. തുടർന്ന് ജലദോഷമോ പനിയോ ഉണ്ടാകുന്നു. ഇത് ശ്വാസനാളങ്ങളിൽ വീക്കം വരുത്തുകയും ബാക്ടീരിയ ആക്രമണത്തിന് കാരണമാവുകയും ചെയ്യുന്നു. ബാക്ടീരിയ കാരണങ്ങൾ ഗുരുതരമായ ന്യുമോണിയ കേസുകൾക്ക് കാരണമാകുന്നു.
നെഞ്ചിലെ അണുബാധ എന്നത് ശ്വാസകോശത്തെയും താഴ്ന്ന ശ്വാസനാളത്തെയും ബാധിക്കുന്ന ഒരു അണുബാധയാണ്. വൈറസുകൾ, ബാക്ടീരിയകൾ അല്ലെങ്കിൽ ഫംഗസുകൾ പോലുള്ള രോഗകാരികളിൽ നിന്നുള്ള വീക്കം ഇത് ഉണ്ടാക്കുന്നു. ഇത് ശ്വാസനാളത്തെയോ ശ്വാസകോശ കലകളെയോ ബാധിക്കുന്നു.
നെഞ്ചിലെ അണുബാധ ഏതൊരു വ്യക്തിയെയും ബാധിച്ചേക്കാം. എന്നിരുന്നാലും, രോഗപ്രതിരോധ പ്രവർത്തനത്തിലെ പ്രായവുമായി ബന്ധപ്പെട്ട കുറവ്, ശ്വാസകോശ ശേഷി കുറയൽ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അനുബന്ധ രോഗങ്ങൾ എന്നിവ കാരണം ഇത് പ്രായമായവർക്ക് കാര്യമായ ഭീഷണി ഉയർത്തും. പ്രായമായവരിൽ നെഞ്ചിലെ അണുബാധയുടെ ലക്ഷണങ്ങൾ ചെറുപ്പക്കാരിൽ നിന്ന് വ്യത്യസ്തമായിരിക്കും.
ഇൻഫ്ലുവൻസ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV), അല്ലെങ്കിൽ റൈനോവൈറസുകൾ പോലുള്ള വൈറൽ രോഗകാരികളാണ് പലപ്പോഴും രോഗത്തിന്റെ തുടക്കം. തുടർന്ന് ജലദോഷമോ പനിയോ ഉണ്ടാകുന്നു. ഇത് ശ്വാസനാളങ്ങളെ വീക്കം വരുത്തുകയും ബാക്ടീരിയ ആക്രമണത്തിന് കാരണമാവുകയും ചെയ്യുന്നു. ബാക്ടീരിയ കാരണങ്ങൾ ഗുരുതരമായ ന്യുമോണിയ കേസുകൾക്ക് കാരണമാകുന്നു.
പ്രായമായവരിൽ നെഞ്ചിലെ അണുബാധ ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒന്ന്
ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ വാക്സിനുകൾ ഇവ ബാക്ടീരിയൽ ന്യുമോണിയയ്ക്ക് മുമ്പുള്ള ഇൻഫ്ലുവൻസയിൽ നിന്നും സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ പോലുള്ള പ്രധാന രോഗകാരികളിൽ നിന്നും സംരക്ഷിക്കുന്നു.
രണ്ട്
ഇടയ്ക്കിടെ കൈകഴുകലും ശുചിത്വവും പ്രധാനമാണ്. സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് കൈകൾ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക, പ്രതലങ്ങൾ അണുവിമുക്തമാക്കുക എന്നിവ രോഗാണുക്കൾ പടരുന്നത് തടയുന്നു.
മൂന്ന്
പുകവലി ഉപേക്ഷിക്കുക, പുകയുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക എന്നതും പ്രധാനമാണ്. പുകവലി നിർത്തുന്നത് ശ്വാസനാളങ്ങൾ വൃത്തിയാക്കാനും ന്യുമോണിയ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
നാല്
ആരോഗ്യകരമായ ഭക്ഷണക്രമവും ജലാംശവും നെഞ്ചിലെ അണുബാധ തടയുന്നു. പോഷകസമൃദ്ധമായ ഭക്ഷണങ്ങളും (പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ) ധാരാളം ദ്രാവകങ്ങളും കഴിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്താനും കഫം നേർത്തതാക്കാനും സഹായിക്കും.
അഞ്ച്
നടത്തം അല്ലെങ്കിൽ യോഗ പോലുള്ള ലഘുവായ വ്യായാമങ്ങൾ ശ്വാസകോശ ശേഷിയും രക്തചംക്രമണവും വർദ്ധിപ്പിക്കും. ദിവസവും ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് ശ്വാസകോശത്തെ സംരക്ഷിക്കും.
ആറ്
ശൈത്യകാലത്ത്, രോഗികളുമായുള്ള സമയം പരിമിതപ്പെടുത്തുക. ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ മാസ്കുകൾ ധരിക്കുക.
യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി കെസി വേണുഗോപാൽ? സാദ്ധ്യത തള്ളാതെ കെപിസിസി
കണ്ണൂർ: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയാൽ കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകാനുള്ള സാദ്ധ്യത തള്ളാതെ കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. എംഎൽഎമാരിൽ നിന്ന് പുറത്തുള്ളയാൾ മുഖ്യമന്ത്രിയാകാൻ സാദ്ധ്യതയുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ആലോചിച്ച് ഒരു തീരുമാനമെടുത്താൽ എല്ലാവരും അംഗീകരിക്കും. ഉപമുഖ്യമന്ത്രി പദവി യുഡിഎഫിൽ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ. സുധാകരനെതിരെ കത്തെഴുതിയത് താനാണെന്ന് തെളിയിക്കാൻ വെല്ലുവിളിച്ചുകൊണ്ടും സണ്ണി ജോസഫ് രംഗത്തെത്തി. ഈ വ്യാജ കത്തുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താനാണ് കത്തെഴുതിയതെന്ന് തെളിയിക്കാൻ ആർക്കെങ്കിലും സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഡിജിപിക്ക് നൽകിയ പരാതിയിൽ ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിപക്ഷ നേതാവിനൊപ്പം ചേർന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചു
.വടകരയിലെ ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദത്തിന് സമാനമായ മറ്റൊരു വ്യാജ പ്രചാരണമാണിതെന്ന് കേരള ജനതയ്ക്ക് മുന്നിൽ തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിനെ തകർക്കാൻ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളിൽ നിന്നാണ് ഇത്തരമൊരു കത്ത് പ്രചരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഉപമുഖ്യമന്ത്രി പദവി ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞ കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. വയനാട്ടിലെ വീട് നിർമ്മാണത്തിന് തടസമായത് സ്ഥലം ലഭിക്കാൻ വൈകിയതാണ്. ഫണ്ട് വകമാറ്റമോ അഴിമതിയോ ഇക്കാര്യത്തിൽ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈംഗികാതിക്രമ കേസില്‍ നിന്ന് പിന്മാറാന് വ്യാപാരി വ്യവസായി നേതാവ് സിനില്‍ സവാദ് തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് യുവതി
ആലപ്പുഴ: ലൈംഗികാതിക്രമ കേസില്‍ നിന്ന് പിന്മാറാന് വ്യാപാരി വ്യവസായി നേതാവ് സിനില്‍ സവാദ് തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് കായംകുളത്തെ യുവതി. വഴങ്ങാതിരുന്ന തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുകയാണ്. തനിക്ക് പിന്നില്‍ വ്യാപാരി വ്യവസായ ഏകോപനസമിതിയിലെ പ്രതിനിധികളെന്ന് തെറ്റായ പ്രചരണം നടത്തുന്നുവെന്നും നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും യുവതി മീഡിയവണിനോട് പറഞ്ഞു.
സംഭവം നടന്നത് ഈ മാസം നാലിന് കായംകുളത്താണ് യുവതിക്ക് നേരെ നടന്ന അതിക്രമം നടന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിനില്‍ സവാദിനെതിരെയാണ് ആരോപണം. ദേശീയ പാതയില്‍ ഓട്ടോറിക്ഷ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ കൊല്ലം സ്വദേശിനിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചുവെന്നാണ് പരാതി.
ഐടി പ്രഫഷനലായ യുവതിയും കൂട്ടുകാരിയും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. യുവതിയെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിടെയാണ് ശാരീരികമായി ഉപദ്രവിച്ചതെന്ന് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സിനിലെനിതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ശ്രീനിവാസൻ വധക്കേസിൽ പങ്കെന്ന് പരാമർശം; ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസ്
പാലക്കാട്: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ നിയമനടപടിയുമായി ജമാഅത്തെ ഇസ്ലാമി. ശ്രീനിവാസൻ വധക്കേസിൽ സംഘടനയ്ക്ക് പങ്കുണ്ടെന്നും ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നുമുള്ള ശോഭാ സുരേന്ദ്രന്റെ പരാമർശത്തിനെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. വിവാദ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിലെ പ്രധാന ആവശ്യം.
തിരഞ്ഞെടുപ്പ് വേളയിൽ വോട്ടിനായി പണം നൽകിയെന്ന വാർത്തകളിൽ നിന്ന് പൊതുശ്രദ്ധ തിരിക്കാനാണ് ശോഭാ സുരേന്ദ്രൻ ഇത്തരമൊരു നീക്കം നടത്തിയതെന്ന് ജമാഅത്തെ ഇസ്ലാമി ആരോപിക്കുന്നു. സമൂഹത്തിൽ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ് വ്യാജ ആരോപണമെന്നും സംഘടന വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ശ്രീനിവാസൻ വധക്കേസുമായി സംഘടനയെ ബന്ധിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതാണെന്നുമാണ് സംഘടനയുടെ നിലപാട്. വക്കീൽ നോട്ടീസിനോട് ഇതുവരെ ശോഭാ സുരേന്ദ്രൻ പ്രതികരിച്ചിട്ടില്ല.
പ്രണയപ്പകയിൽ യുവാവിൻ്റെ കൊടുംക്രൂരത; യുവതിക്കും അമ്മയ്ക്കും നേരെ ആസിഡ് ആക്രമണം, യുവതിക്ക് ദാരുണാന്ത്യം
ലഖ്നൗ: ഉത്തർപ്രദേശിലെ മോർവ്വാനിൽ പ്രണയപ്പകയിൽ യുവാവിൻ്റെ കൊടും ക്രൂരത. യുവതിക്കും അമ്മയ്ക്കും നേരെ നടത്തിയ ആസിഡ് ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ യുവതിയുടെ അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചെയായിരുന്നു പ്രദേശവാസികളെ നടുക്കിയ സംഭവം നടന്നത്. കാജലും അമ്മ ലീലാവതി ദേവിയും വീടിൻ്റെ ഒന്നാം നിലയിലുള്ള മുറിയിലായിരുന്നു കിടന്ന് ഉറങ്ങിയിരുന്നത്. ഇത് മനസിലാക്കിയ പ്രതി വീടിൻ്റെ മേൽക്കൂരയിലൂടെ ഈ മുറിയിലേക്ക് കടന്ന് ഇരുവരുടെയും ദേഹത്തേക്ക് ആസിഡ് ഒഴിച്ചു. പിന്നാലെ മുറിയിൽ നിന്ന് പുറത്തിറങ്ങിയ പ്രതി ഈ മുറി പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു. കാജലിൻ്റെയും അമ്മയുടെയും കരച്ചിൽ കേട്ട് മുറിയിലേക്ക് എത്തിയ മറ്റ് കുടുംബാഗങ്ങൾ പൂട്ടിയിരുന്ന കതക് പൊളിച്ചാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ആദ്യം അടുത്തുള്ള പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ കൊണ്ടുപോയി പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ മെഡിക്കൽ കോളേജിലേക്ക് എത്തിയപ്പോഴേക്കും കാജലിന് ജീവൻ നഷ്ടമായി.
ഗുരുതരാവസ്ഥയിലുള്ള അമ്മ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പെൺകുട്ടിയുടെ സഹോദരൻ്റെ പരാതിയിൽ കേസെടുത്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കുശിനഗർ സ്വദേശികളായ ഛോട്ടേലാൽ ഖർവാർ, അനുജ് കുശ്വാഹ എന്നിവരാണ് പിടിയിലായത്. കാജലുമായി അടുപ്പത്തിൽ ആയിരുന്നുവെന്നും പെൺകുട്ടി മറ്റൊരു വിവാഹം കഴിക്കാൻ പോകുകയാണെന്ന് അറിഞ്ഞതിൻ്റെ ദേഷ്യം മൂലമായിരുന്നു ആസിഡ് ആക്രമണമെന്നും എന്ന് ഛോട്ടേലാൽ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
എച്ച്ആർഡിഎസിനെതിരെ എഫ്സിആർഎ അടക്കം ഗുരുതര ആരോപണവുമായി ജീവനക്കാരൻ; പരാതി വിവാഹ വിവാദം മറയ്ക്കാനുള്ള നീക്കമെന്ന് മറുപടി
ന്യൂഡൽഹി: എച്ച്ആർഡിഎസിനെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാരൻ. പോക്സോ കേസ് ഒതുക്കാൻ പണമൊഴുക്കിയെന്നും അജി കൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ വ്യക്തമാക്കി. മുൻ കേന്ദ്രമന്ത്രി ഡോ. എസ്.കൃഷ്ണകുമാറിനെതിരായ വ്യാജ പീഡന പരാതിക്ക് പിന്നിലും അജി കൃഷ്ണനാണെന്നും എച്ച്ആർഡിഎസിലെ ജീവനക്കാരിയെ ദുരുപയോഗം ചെയ്തെന്നും പരാതിക്കാരൻ ആരോപിച്ചു. ബിജെപി, ആർഎസ്എസ്, പ്രധാനമന്ത്രിയുടെ ഓഫിസ് എന്നിവയുമായി ബന്ധമുണ്ടെന്ന് വ്യാജ അവകാശവാദമാണ്. കോൺട്രാക്ടർമാരെ തെറ്റിദ്ധരിപ്പിച്ച് കോടികൾ എച്ച്ആർഡിഎസ് കൈകലാക്കി. എച്ച്ആർഡിഎസിന് എഫ്സിആർഎ ലൈസൻസ് ഇല്ലെന്നും പരാതിക്കാരൻ പറയുന്നു.
പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച കലണ്ടറും ഡയറിയും അച്ചടിക്കാൻ 25 ലക്ഷം രൂപ ചെലവാക്കി. ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ ഡയറിയും കലണ്ടറും ഉപയോഗിച്ചത്. ബിജെപിയുടെയും ആർഎസ്എസിൻ്റെയും പേര് ദുരുപയോഗം ചെയ്തു. ശശി തരൂരിന് പ്രഖ്യാപിച്ച സവർക്കറുടെ പേരിലുള്ള അവാർഡ് വിവാദത്തിലും വെളിപ്പെടുത്തലുണ്ട്. തരൂരിനെ നേരിട്ട് ക്ഷണിച്ചിരുന്നെങ്കിലും വരാമെന്ന് ഉറപ്പുനൽകിയിരുന്നില്ലെന്ന് പരാതിക്കാരൻ പറയുന്നു. പാക് ഷെല്ലാക്രമണത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കാനെന്ന പേരിലും തട്ടിപ്പ് നടത്തിയെന്നും നൂറോളം വീടുകളുടെ പണി മാത്രമാണ് തുടങ്ങിയതെന്നും പരാതിക്കാരൻ പറഞ്ഞു. ഒരു ലക്ഷത്തോളം വീടുകൾ നിർമിക്കും എന്ന് വ്യാജ വാഗ്ദാനം നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം ആരോപണങ്ങൾ എല്ലാം കെട്ടിച്ചമച്ചതെന്നാണ് എച്ച്ആർഡിഎസ് വിശദീകരണം. എച്ച്ആർഡിഎസ് പ്രൊജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ, ചീഫ് പ്രൊജക്ട് കോർഡിനേറ്റർ ജോയ് മാത്യു, അഡ്മിൻ സരിത പി.മേനോൻ എന്നിവരാണ് വാർത്താ സമ്മേളനം വിളിച്ച് ആരോപണങ്ങൾ നിഷേധിച്ചത്. സംഘടനയ്ക്ക് വിദേശ ഫണ്ട് കിട്ടുന്നുണ്ടെന്നും വ്യവസ്ഥാപിതമായ രീതിയിലാണ് പോകുന്നതെന്നും അവർ പറഞ്ഞു. എഫ് സി ആർ എ നിലവിൽ റിന്യൂവിലിന് നൽകിയിരിക്കുകയാണ്. സന്നദ്ധ സംഘടന എന്ന രീതിയിൽ ചെയ്യേണ്ടത് ചെയ്യുന്നത്. കേന്ദ്ര മാർഗ നിർദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. നിലവിൽ അജി കൃഷ്ണനെതിരായുള്ള പരാതി കേരളത്തിലെ വൈറൽ വിവാഹവുമായി ബന്ധപ്പെട്ട വിവാദം മറയ്ക്കാനുള്ള കരുക്കൂട്ടിയുള്ള നീക്കമാണെന്നും പ്രൊജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ ആരോപിച്ചു. പരാതിക്കാരൻ കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് ഗൂഢാലോചന നടത്തിയ വിവരം ലഭിച്ചെന്നും ബിജു കൃഷ്ണൻ ആരോപിച്ചു.
എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണനെതിരെ, പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആർഡിഎസിലെ ജീവനക്കാരനാണ് പരാതി നൽകിയത്. അജി കൃഷ്ണനെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്ത് വിട്ടയച്ചു. 11 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കി എന്നാണ് പരാതി. 2024ലാണ് അതിക്രമം നടന്നതെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.




































