28.3 C
Kollam
Thursday 27th August, 2026 | 01:51:24 PM
Home News Kerala ലൈംഗികാതിക്രമ കേസില്‍ നിന്ന് പിന്മാറാന്‍ വ്യാപാരി വ്യവസായി നേതാവ് സിനില്‍ സവാദ് തനിക്ക് 25 ലക്ഷം...

ലൈംഗികാതിക്രമ കേസില്‍ നിന്ന് പിന്മാറാന്‍ വ്യാപാരി വ്യവസായി നേതാവ് സിനില്‍ സവാദ് തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് യുവതി

ആലപ്പുഴ: ലൈംഗികാതിക്രമ കേസില്‍ നിന്ന് പിന്മാറാന്‍ വ്യാപാരി വ്യവസായി നേതാവ് സിനില്‍ സവാദ് തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് കായംകുളത്തെ യുവതി. വഴങ്ങാതിരുന്ന തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുകയാണ്. തനിക്ക് പിന്നില്‍ വ്യാപാരി വ്യവസായ ഏകോപനസമിതിയിലെ പ്രതിനിധികളെന്ന് തെറ്റായ പ്രചരണം നടത്തുന്നുവെന്നും നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും യുവതി മീഡിയവണിനോട് പറഞ്ഞു.

സംഭവം നടന്നത് ഈ മാസം നാലിന് കായംകുളത്താണ് യുവതിക്ക് നേരെ നടന്ന അതിക്രമം നടന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിനില്‍ സവാദിനെതിരെയാണ് ആരോപണം. ദേശീയ പാതയില്‍ ഓട്ടോറിക്ഷ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ കൊല്ലം സ്വദേശിനിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചുവെന്നാണ് പരാതി.

ഐടി പ്രഫഷനലായ യുവതിയും കൂട്ടുകാരിയും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. യുവതിയെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിടെയാണ് ശാരീരികമായി ഉപദ്രവിച്ചതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സിനിലെനിതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.