27.1 C
Kollam
Thursday 27th August, 2026 | 08:39:03 PM
Home News Local ശാസ്താംകോട്ടയിൽ ഉഷ്ണം മൂലം കെട്ടിടത്തിൻ്റെ മുകളിൽ ഉറങ്ങാൻ കിടന്ന തൊഴിലാളിക്ക് വീണു ഗുരുതരമായി പരുക്കേറ്റു

ശാസ്താംകോട്ടയിൽ ഉഷ്ണം മൂലം കെട്ടിടത്തിൻ്റെ മുകളിൽ ഉറങ്ങാൻ കിടന്ന തൊഴിലാളിക്ക് വീണു ഗുരുതരമായി പരുക്കേറ്റു

ശാസ്താംകോട്ട. ജോലിക്ക് എത്തിയ നെടുമങ്ങാട് സ്വദേശി ഉറക്കത്തിൽ തൊട്ടടുത്ത കെട്ടിടത്തിന്റെ മുകളിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു.

മറ്റ് തൊഴിലാളികളോടൊപ്പം ചൂട് കാരണം മൂന്നാമത്തെ നിലയുടെ മുകളിലായിരുന്നു ഉറങ്ങാൻ കിടന്നിരുന്നത്. ഇവർ കിടന്ന കെട്ടിടത്തിന്റെ മുകളിൽ സൈഡ് കെട്ടാത്തതിനാൽ നിരപ്പായി കിടക്കുന്ന സ്ഥിതിയിലാണ്. രാവിലെ കൂടെയുള്ളവർ എഴുന്നേറ്റപ്പോഴാണ് തംബുരു എന്ന തൊഴിലാളിയെ കാണാതായത്. അന്വേഷിച്ചപ്പോഴാണ് ഇവർ കിടന്നുറങ്ങിയിരുന്ന കെട്ടിടത്തിന്റെ തൊട്ടു സൈഡിലുള്ള  ഹോസ്പിറ്റലിന്റെ ഒന്നാമത്തെ നിലയിൽ വീണു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എത്തി അപകടത്തിൽപ്പെട്ടയാളെ താഴെ എത്തിച്ച് അവരുടെ വാഹനത്തിൽ തന്നെശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽഎത്തിച്ചു. അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് തുടർ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.