Home Blog Page 857

ശോഭയുടെ പണപ്പിരിവ് പഴയ സ്വഭാവം, നേതൃത്വത്തിന് അവരെ പേടി; ആഞ്ഞടിച്ച് ബിന്ദു വിനയകുമാർ

വോട്ടിന് പണം നൽകിയെന്ന വിവാദത്തിന് പിന്നാലെ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സസ്പെൻഷനിലായ വനിതാ നേതാവ് ബിന്ദു വിനയകുമാർ. ശോഭ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ടെന്ന് താൻ സംശയിക്കുന്നുണ്ടെന്നും സംസ്ഥാന നേതൃത്വത്തിന് അവരെ ഭയമാണെന്നും ബിന്ദു ആരോപിച്ചു.

ആലപ്പുഴ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തും ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നൽകിയിട്ടുണ്ട്. ഇത് അവരുടെ സ്ഥിരം സ്വഭാവമാണെന്ന് ബിന്ദു കുറ്റപ്പെടുത്തി. ശോഭ സുരേന്ദ്രന്റെ ഫോട്ടോഗ്രാഫറായിരുന്ന ജസ്റ്റിന്റെ മരണത്തിൽ ദുരൂഹതയുണ്ട്. ഈ മരണം പുനരന്വേഷിക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വരെ പരാതി നൽകിയിട്ടും ശോഭയ്ക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വം തയ്യാറാകുന്നില്ല.

ബിജെപിക്കായി കഷ്ടപ്പെട്ട രൺജിത് ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർ അവഗണിക്കപ്പെട്ടതായും അവർ പറഞ്ഞു. മുപ്പത് വർഷമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച തന്നെ പുറത്താക്കിയതിൽ വിഷമമുണ്ടെന്ന് ബിന്ദു വിനയകുമാർ പറഞ്ഞു. പാർട്ടി നടപടിയെടുത്താലും താൻ ബിജെപിക്കാരിയായി തുടരുമെന്നും മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും അവർ വ്യക്തമാക്കി.

സമാധാനം ഇനിയും അകലെയോ: യു എസ് – ഇറാൻ ആദ്യഘട്ട ചർച്ച പരാജയം

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി ഇറാനും യുഎസും തമ്മിൽ നടത്തിയ ആദ്യഘട്ട ചർച്ച ഫലം കണ്ടില്ല. ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കൻ നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് കരാറില്ലാതെ ചർച്ചകൾ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പറഞ്ഞു. ഇറാനുമായുള്ള ചർച്ചകളിൽ ഉടമ്പടികളൊന്നുമില്ലാതെ അമേരിക്കൻ ഉദ്യോഗസ്ഥർ മടങ്ങിപ്പോകുകയാണെന്നും വാർത്താസമ്മേളനത്തിൽ വാൻസ് അറിയിച്ചു.

ഞങ്ങൾക്ക് ഒരു ഉടമ്പടിയിലെത്താൻ കഴിഞ്ഞില്ല എന്നത് ദുഃഖകരമാണ്. അമേരിക്കയെക്കാൾ ഇത് ഇറാനെയാണ് കൂടുതൽ ബാധിക്കുക എന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ അവർ തയ്യാറായില്ല. ചർച്ചകളിൽ എന്തെങ്കിലും കുറവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പാകിസ്ഥാനികളുടെ ഭാഗത്തുനിന്നല്ല. അവർ ഒരു അത്ഭുതകരമായ ജോലി ചെയ്യുകയും ഇറാനികൾക്കും ഞങ്ങൾക്കും ഇടയിലുള്ള വിടവ് നികത്തി ഒരു കരാറിലെത്താൻ സഹായിക്കാൻ തീവ്രമായി ശ്രമിക്കുകയും ചെയ്തു.

ഞങ്ങൾ ഇപ്പോൾ 21 മണിക്കൂറായി ഇത് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഇറാനികളുമായി ധാരാളം വിഷയങ്ങൾ ചർച്ച ചെയ്തു.എന്നാൽ ഞങ്ങൾക്ക് ഒരു ഉടമ്പടിയിലെത്താൻ കഴിഞ്ഞില്ല’- വാൻസ് പറഞ്ഞു.ചർച്ചകൾ കരാറിലെത്താതെ അവസാനിച്ചതായി ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗത അവകാശങ്ങൾ, ഇറാന്റെ ആണവ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായയവ്യത്യാസങ്ങളുണ്ടെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.

ചർച്ച പരാജയപ്പെട്ടതോടെ ഇറാനും യുഎസും തമ്മിലുണ്ടാക്കിയ രണ്ടാഴ്ചത്തെ വെടിനിർത്തലും അനിശ്ചിതത്വത്തിലായിട്ടുണ്ട്.ഇറാനും യു.എസും ബുധനാഴ്ച 14 ദിവസത്തെ വെടിനിറുത്തലിനാണ് ധാരണയിലെത്തിയിരുന്നത്. ചർച്ച പരാജയപ്പെട്ടാൽ ഇറാനുമായുള്ള യുദ്ധം പുനഃരാരംഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടക്കത്തിൽ തന്നെ ഭീഷണി മുഴക്കിയിരുന്നു. എന്തും നേരിടാൻ സജ്ജമെന്നായിരുന്നു ഇതിന് ഇറാന്റെ മറുപടി.

പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന ചർച്ചയിൽ അമേരിക്കയ്ക്കുവേണ്ടി വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജറേഡ് കുഷ്നർ എന്നിവരാണ് പങ്കെടുത്തത്. ഇറാനുവേണ്ടി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അടങ്ങുന്ന സംഘവും പങ്കെടുത്തു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി അസീം മുനീർ എന്നിവരാണ് മദ്ധ്യസ്ഥത വഹിച്ചത്.

വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം, കായംകുളത്തെ വ്യാപാരി വ്യവസായി നേതാവ് കുടുങ്ങി

ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. കായംകുളം സ്വദേശിയും വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനില്‍ സബാദിനെതിരെയാണ് പരാതി. കൊല്ലം സ്വദേശിയായ 25കാരിയാണ് പരാതി നല്‍കിയത്.

ഏപ്രില്‍ നാലിനാണ് യുവതി അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വാഹനത്തില്‍ കയറ്റുന്നതിനിടെ മാറിടത്തില്‍ കടന്നുപിടിച്ചുവെന്നാണ് പരാതി.

also read:

യുവതി ആശുപത്രിയില്‍ എത്തിയ സമയത്ത് തന്നെ അവിടെ വിവരം പറയുകയും തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മൊഴിയെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ആരോപണവിധേയനായ സിനില്‍ സബാദിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം വിട്ടയക്കുകയായിരുന്നെന്നും യുവതി പറയുന്നു.

പരാതിയില്‍ നിന്ന് പിന്മാറാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ ഇതുവരെ വൈദ്യപരിശോധന നടത്തിയില്ല, രഹസ്യമൊഴിയും രേഖപ്പെടുത്തിയില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും പൊലീസില്‍ നിന്ന് ഇതുവരെ നീതി ലഭിച്ചില്ലെന്നാണ് യുവതിയുടെ പരാതി.

ഹോസ്റ്റല്‍ തടവറ പോലെ, ചുറ്റും ഘാതകരെപ്പോലെ അധ്യാപകര്‍, നിഥിന്‍ രാജ് നേരിട്ടത് ഗുരുതരമായ പീഡനം

കണ്ണൂര്‍: കണ്ണൂര്‍ ഡെന്റല്‍ കോളജ് ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി ആര്‍എല്‍ നിഥിന്‍ രാജിന്‍റെ   സംസ്‌കാരം ഇന്ന്. വീട്ടുവളപ്പിലാണ് സംസ്‌കാരം. നിതിന്‍രാജ് താമസിച്ച ഹോസ്റ്റല്‍ തടവറപോലെയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. രണ്ടുമാസം മുമ്പ് പനിച്ച് കിടന്നപ്പോള്‍ ഒറ്റയ്‌ക്കൊരു മുറിയിലേക്ക് മാറ്റി. ആ ദിവസങ്ങളില്‍ സഹപാഠികളെ അകറ്റിനിര്‍ത്തി. അവരുമായുള്ള ആശയവിനിമയംപോലും ഹോസ്റ്റല്‍ അധികൃതര്‍ തടഞ്ഞുവെന്നും നിതിന്‍രാജിന്റെ ബന്ധുക്കള്‍ പറയുന്നു.

അധ്യാപകര്‍ ജാതീയമായി അധിക്ഷേപിക്കുന്നുവെന്ന നിതിന്‍രാജിന്റെ ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. സഹപാഠികള്‍ക്ക് അയച്ച സന്ദേശമാണ് പുറത്ത് വന്നത്. സ്്റ്റാഫ് റൂം കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമാണെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. അമ്മയുടെ അസുഖത്തെയും കളിയാക്കി. കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശബദ് സന്ദേശത്തില്‍ നിതിന്‍ പറയുന്നുണ്ട്.

പറഞ്ഞറിയിക്കാനാകാത്ത പീഡനങ്ങളാണ് കോളജ് അധികൃതരില്‍ നിന്നും ചില വിദ്യാര്‍ഥികളില്‍നിന്നും നേരിട്ടത്. റാഗിങ്ങും ജാതി അധിക്ഷേപവും നിറം പറഞ്ഞുള്ള അധിക്ഷേപവും നിരന്തരമുണ്ടായി. അവനെ ഒറ്റപ്പെടുത്തുന്ന സമീപനമുണ്ടായി. പരാതികള്‍ അധികൃതര്‍ ചെവിക്കൊണ്ടില്ല. സ്ഥിതി രൂക്ഷമായപ്പോള്‍ അവന്‍ പഠനം മതിയാക്കി വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങിയിരുന്നു. അപ്പോള്‍ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ അവനെ സമാധാനിപ്പിച്ച് പഠനം തുടരാന്‍ പ്രേരിപ്പിച്ചു. ഈ ഘാതകന്മാരുടെ ഇടയിലേക്കാണല്ലോ ഞങ്ങളുടെ കുട്ടിയെ വിട്ടുകൊടുത്തതെന്ന് ആലോചിക്കുമ്പോള്‍ താങ്ങാനാവുന്നില്ലെന്ന് ബന്ധു പറയുന്നു. ചില സീനിയര്‍ വിദ്യാര്‍ഥികള്‍ ശാരീരികമായി പീഡിപ്പിക്കുന്നതായി ചില വിദ്യാര്‍ഥികള്‍ തങ്ങളോട് കോളജിലെത്തിയപ്പോള്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മകന്‍ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചതിനു പിന്നില്‍ ജാതി-വര്‍ണ അധിക്ഷേപമുണ്ടായിട്ടുണ്ടെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്ലസ്ടുവിനുശേഷം നാലുവര്‍ഷം പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുത്താണ് കഴിഞ്ഞവര്‍ഷം നിതിന്‍രാജ് അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ പ്രവേശനം നേടിയത്. മാനേജ്മെന്റ് സീറ്റിലല്ലെങ്കിലും മറ്റ് ഫീസിനങ്ങളിലായി മുപ്പതിനായിരത്തോളം രൂപ തുടക്കത്തില്‍ ചെലവായി. വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്.

also read:

തിരുവനന്തപുരം ചാലക്കാട് പുതുകുളങ്ങര പെയിന്റിങ് തൊഴിലാളിയായ വൈ.എല്‍. രാജന്റെയും സി.ആര്‍. ലതയുടെയും മകനാണ് നിതിന്‍രാജ്. നിറം പരാമര്‍ശിച്ചും അധിക്ഷേപിച്ചു. സീനിയര്‍ വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ റാഗിങ്ങിനും ഇരയായി. ഇതെല്ലാം മകന്‍ അധ്യാപകരോടും വകുപ്പുമേധാവികളോടും പരാതിപ്പെട്ടിരുന്നു. എന്നാല്‍, അവരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ലെന്ന് മാത്രമല്ല കടുത്ത അവഗണനയും അധിക്ഷേപവും നേരിടേണ്ടിവന്നു. ഇതില്‍ മനംനൊന്താണ് മകന്‍ ജീവനൊടുക്കിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടിയെടുക്കണമെന്നും ഉന്നതതല ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

നിതിന്‍രാജിന്റെ സഹോദരീ ഭര്‍ത്താവ് അശോകാണ് ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കിയത്. കോളജ് വളപ്പിലെ ഹോസ്റ്റലിലായിരുന്നു നിതിന്‍രാജ് താമസിച്ചിരുന്നത്. കഴിഞ്ഞ നവംബറിലാണ് നിതിന്‍രാജ് കോളജില്‍ പ്രവേശനം നേടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ റിസപ്ഷന്‍ വിഭാഗത്തിന്റെയും കോളജ് ലൈബ്രറി കെട്ടിടത്തിന്റെയും മധ്യഭാഗത്തായി ചെങ്കല്‍ പാകിയ നിലത്ത് വീണുകിടക്കുന്ന നിലയിലായിരുന്നു നിതിന്‍രാജിനെ കണ്ടെത്തിയത്. കോളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.

ഗായിക ആശാ ഭോസ് ലേ അന്തരിച്ചു

മുംബൈ. ഇന്ത്യയിലെ പ്രമുഖ ഗായിക ആശാഭോസ് ലേ (92)അന്തരിച്ചു. ഇന്ത്യന്‍ ഗാന രംഗത്തില്‍ എട്ടു പതിറ്റാണ്ടുകള്‍ നിറഞ്ഞു നിന്ന ആശാ ഭോസ്ലേ നൂറുകണകക്കിന് ഹിറ്റ് ഗാനങ്ങളിലൂടെ മനംകവര്‍ന്ന കലാകാരിയാണ്. ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അല്‍പം മുമ്പ് ഹൃദയാഘാതം മൂലമായിരുന്നു

മുംബൈ. ഇന്ത്യയിലെ പ്രമുഖ ഗായിക ആശാഭോസ് ലേ (92)അന്തരിച്ചു. ഇന്ത്യന്‍ ഗാന രംഗത്തില്‍ എട്ടു പതിറ്റാണ്ടുകള്‍ നിറ‍്ഞുനിന്ന ആശാ ഭോസ്ലേ ആയിരക്കണക്കിന് ഹിറ്റ് ഗാനങ്ങളിലൂടെ മനംകവര്‍ന്ന കലാകാരിയാണ്.അസുഖത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചിരുന്ന ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അല്‍പം മുമ്പ് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും.വിഖ്യാത ഇന്ത്യന്‍ഗായിക ലതാ മങ്കേൽ്കറുടെ സഹോദരിയാണ്.

ശനിയാഴ്ച വൈകീട്ടാണ് ആശ ബോസ്‌ലെയെ ഹൃദയാഘാതവും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശാ ഭോസ്ലെയെ കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി തൊച്ചുമകള്‍ സനായി ഭോസ്ലെ ആണ് ആദ്യം അറിയിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലായിരുന്നു പ്രതികരണം. അനാവശ്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം എന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ആശ ബോസ് ലെയുടെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

20ഓളം ഭാഷകളില്‍ പാടിയിട്ടുണ്ട്. 1943-ല് ആണ് ആശാ ആദ്യമായി തൻറെ ഗാനം റെക്കോർഡ് ചെയ്തത്‌.എസ് ഡി ബര്‍മ്മന്‍ ,നൗഷാദ്,ഒ പി അയ്യര്‍,എആര്‍ റഹ്മാന്‍ തുടങ്ങി വിവിധ സംഗീതസം‌വിധായകരുടെ ഈണങ്ങൾക്ക്‌ ഉദ്ദേശം 12,000 പാട്ടുകൾ ആശ പാടിയിട്ടുണ്ട്‌. 1968-ൽ ഫിലിംഫെയർ അവാർഡുകളിലൊന്ന്‌ ലഭിച്ചത്‌ ആശയ്ക്കാണ്. 1997-ല് എം.ടി.വി.അവാർഡ് ലഭിച്ചു. 1998-ല് പ്ലാനറ്റ് ഹോളിവുഡ് ഹാൾ ഓഫ് ഫെയ്മിലേക്ക്‌ ആശയെ പ്രവേശിപ്പിച്ചു.

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി 1933 -ൽഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമതി.ലതാ മങ്കേഷ്കര്‍  ,ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരങ്ങൾ. കുടുംബത്തിന്റെ എതിർപ്പുകളെ അവഗണിച്ച് 16 ആം വയസ്സിൽ 31 വയസ്സുള്ള ഗൺപത്റാവു ഭോസ്‌ലെയെ വിവാഹം കഴിച്ചു. ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ച് ഇവർക്ക് 2000-ലെദാദാ സാഹേബ് ഭാല്‍ക്കേ പുരസ്കാരം  ലഭിച്ചു. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷണിനും ആശ അർഹയായി.

വർക്കല ട്രെയിൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയുടെ തുടർചികിത്സക്ക് സർക്കാർ സഹായിച്ചില്ലെന്ന് പരാതി

വർക്കല. ട്രെയിൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം സ്വദേശിനി ശ്രീക്കുട്ടിയുടെ തുടർചികിത്സക്ക് സർക്കാർ സഹായിച്ചില്ലെന്ന് പരാതി. ശ്രീക്കുട്ടി നിലവിൽ മഞ്ചേരി സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ

‘ബോധം വന്നതിനു ശേഷം ആരും കാണാൻ വന്നിട്ടില്ല, വിളിച്ചില്ല,സഹായിക്കാമെന്ന് പറഞ്ഞില്ലെന്ന് ശ്രീക്കുട്ടി. നിലവിൽ ആയുർവേദ ചികത്സക്കു വേണ്ടി വലിയ ചിലവുണ്ട്. രണ്ടു ലക്ഷത്തോളം രൂപ ആശുപത്രിയിൽ കൊടുക്കാനുണ്ട്

അമ്മ കഷ്ടപ്പെട്ടാണ് പണം ഉണ്ടാക്കുന്നത്. സർക്കാരിന്റെ സഹായം ഇല്ലാതെ മുന്നോട്ട് പോകാനാവില്ല. സഹായം ലഭിച്ചാൽ നന്നായിരുന്നു പക്ഷേ ആരും സഹായിക്കുന്നില്ല. തിരുവനന്തപുരത്തേക്ക് മാറാൻ പോവുകയാണ് എന്നും ശ്രീക്കുട്ടി പറഞ്ഞു.

also read:

ഫുട്‌ബോൾ കളിക്കിടെ ഉണ്ടായ സംഘർഷം, വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം

മലപ്പുറം. ഫുട്‌ബോൾ കളിക്കിടെ ഉണ്ടായ സംഘർഷം. വൈരാഗ്യം തീർക്കാൻ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം. പെരിന്തൽമണ്ണ താഴെക്കോട് ആണ് സംഭവം.പരാതിക്കാർ സഞ്ചരിച്ചിരുന്ന കാറിനെ പ്രതികൾ മറ്റൊരു കാറ് കൊണ്ട് ഇടിച്ചു തെറിപ്പിച്ചു

അപകടത്തിൽ പെട്ട കാർ പലതവണ തലകീഴായി മറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികൾ അപകടം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതന്ന് പോലീസ്, ആദ്യം ശ്രമിച്ചത് വാഹനത്തെ പിന്തുടർന്ന് എത്തി വടിവാൾ കൊണ്ട് അക്രമിയ്ക്കാൻ. പിന്നീടാണ് വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്

അപകടത്തിന് ശേഷം രക്ഷപെടാനുള്ള വാഹനങ്ങൾ വരെ പ്രതികൾ ഒരുക്കി. പ്രതികൾ രക്ഷപെട്ടത് പിന്നാലെ എത്തിയ ഇരുചക്ര വാഹനങ്ങളിൽ. നാട്ടുകൽ സ്വദേശികളാണ് ഏറ്റുമുട്ടിയത്

സംഭവത്തിൽ കൊലപാതക ശ്രമത്തിന് കേസെടുത്തു പോലീസ്. പ്രതികളും പരാതിക്കാരും നിരന്തര സംഘർഷമെന്ന് പോലീസ്. ഇരുവിഭാഗത്തിനും എതിരെ നാട്ടുകൽ പോലീസ് സ്റ്റേഷനിലും കേസുകൾ

ഹണി എം. വർഗീസുൾപ്പെടെ കേരള ഹൈക്കോടതിയിലേക്ക് 5 പുതിയ ജഡ്ജിമാരെ പരിഗണിക്കാൻ കൊളീജിയം ശുപാർശ

കൊച്ചി. കേരള ഹൈക്കോടതിയിലേക്ക് 5 പുതിയ ജഡ്ജിമാരെ പരിഗണിക്കാൻ കൊളീജിയം ശുപാർശ. ഹണി എം. വർഗീസുൾപ്പെടെ 5 പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരെ പരിഗണിക്കാനാണ് ശുപാർശ. ജില്ലാ ജഡ്ജിമാരുടെ സീനിയോറിറ്റി പരിഗണിച്ചാണ് പുതിയ പേരുകൾ കൊളീജിയം നിർദേശിച്ചത്

നടിയെ ആക്രമിച്ച കേസിൽ വിധിപറഞ്ഞ ഹണി എം. വർഗീസ് നിലവിൽ ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയാണ്. ഹൈക്കോടതി ജഡ്ജിമാരുടെ ഒഴിവുകൾ നികത്തുന്നതിന്റെ ഭാഗമായാണ് നടപടി. ശുപാർശയിന്മേൽ സുപ്രിംകോടതി കൊളീജിയം ഉടൻ തീരുമാനമെടുത്തേക്കും

also read:

മോണാലിസയുടെ വിവാഹം നടത്തിയ സംഭവം സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് പരാതി

തൃശൂര്‍.കുംഭമേള വൈറല്‍ മോണാലിസയുടെ വിവാഹം നടത്തിയ സംഭവം. എം വി ഗോവിന്ദനെതിരെ പോലീസിൽ പരാതി.മന്ത്രി വി ശിവൻകുട്ടി, എ റഹീം എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യം

പ്രായപൂർത്തി ആകാത്ത കുട്ടിയാണെന്ന് അറിഞ്ഞിട്ടും വിവാഹം നടത്തി എന്നാണ് പരാതി. യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വരപ്രസാദ് കുന്നംകുളം പോലീസിൽ പരാതി നൽകി.

അതേസമയം കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹത്തില്‍ റിപ്പോർട്ട് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി

ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിനോട് ആണ് റിപ്പോർട്ട് തേടിയത്. . ഭവത്തിൽ ഉടൻ കേസെടുക്കേടുത്തേക്കില്ല. നിയമനടപടി വിശദമായ പരിശോധനയ്ക്കുശേഷം മാത്രം. ദേശീയ പട്ടിക വർഗ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് 16 വയസ്സ് മാത്രമാണുള്ളതെന്നാണ് കണ്ടെത്തൽ

ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയ കള്ളൻ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയി… ഒടുവിൽ പോലീസ് പിടിയിൽ

ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായി. കുടപ്പനമൂട് കോവില്ലൂര്‍ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച രാവിലെ അറസ്റ്റിലായത്.


വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണത്തിനായി ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. ചുറ്റമ്പലത്തിലെ വാതില്‍പൂട്ട് പൊട്ടിക്കാനായിരുന്നു ആദ്യ ശ്രമം. എന്നാല്‍ ആ ശ്രമം നടന്നില്ല. പിന്നീട് മുന്‍വശത്തുള്ള ക്ഷേത്ര കമ്മിറ്റി ഓഫീസിലെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ സെന്തില്‍ അവിടെയിരുന്ന് ഉറങ്ങുകയായിരുന്നു.


രാവിലെ ക്ഷേത്രപൂജാരിയെത്തിയപ്പോഴാണ് കമ്മിറ്റി ഓഫീസ് തുറന്നു കിടക്കുന്നത് കണ്ടത്. തുടര്‍ന്നാണ് അകത്തിരുന്ന് ഉറങ്ങുന്ന മോഷ്ടാവിനെ കണ്ടത്. വിവരമറിഞ്ഞ് കമ്മിറ്റിക്കാരെത്തി വെള്ളറട പൊലീസിനെ വിവരം അറിയിച്ചു. ക്ഷേത്രത്തില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇയാളുടെപേരില്‍ സംസ്ഥാനത്ത് കാണിക്കവഞ്ചി കവര്‍ച്ചയ്ക്കുള്‍പ്പെടെ നിരവധി മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Also Read: