Home Blog Page 858

കോടതിക്ക് മുന്നില്‍ കാമുകീ-കാമുകന്റെ ബന്ധുക്കളുടെ കൂട്ടത്തല്ല്

കോഴിക്കോട്: താമരശ്ശേരി കോടതിക്ക് മുന്നില്‍ കാമുകീ-കാമുകന്റെ ബന്ധുക്കളുടെ കൂട്ടത്തല്ല്. മുക്കം സ്വദേശിനിയായ പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് യുവാവിന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ ഏറ്റുമുട്ടിയത്. പെണ്‍കുട്ടിയെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പിന്നാലെ കോടതിയില്‍ ഹാജരാക്കി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കാമുകനൊപ്പം പോകാന്‍ കോടതി അനുവദിക്കുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ബന്ധുക്കള് തമ്മിലുണ്ടായ വാക്കുതര്‍ക്കം കൈയ്യാങ്കളിയിലെത്തുകയായിരുന്നു. വിവാഹം നടത്തി തരാമെന്നും ഇപ്പോള്‍ തങ്ങളോടൊപ്പം വരണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും പെണ്‍കുട്ടിയെ കാമുകന്റെ സുഹൃത്തുക്കളും ബന്ധുക്കളും കാറിനടുത്തേക്ക് കൊണ്ടുപോയി. ഇത് തടയാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിന്റെ തുടക്കം.

പിന്നാലെ ഇരുക്കൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ ഷാമിലിന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റി സ്ഥലത്ത് നിന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പെണ്‍കുട്ടിയോട് സംസാരിക്കുന്നതിനിടെ ഷാമിലിന്റെ സുഹൃത്തുക്കള്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. യുവാക്കള്‍ മരകഷ്ണങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നു.

ശരീരത്തിൽ വിറയൽ അനുഭവപ്പെടുന്നുണ്ടോ? ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

തലച്ചോറിലെ ഡോപാമൈൻ (Dopamine) ഉത്പാദിപ്പിക്കുന്ന കോശങ്ങളുടെ നാശം മൂലം ഉണ്ടാകുന്ന, ചലനത്തെ ബാധിക്കുന്ന ഒരു പ്രധാന ന്യൂറോളജിക്കൽ രോഗമാണ് പാർക്കിൻസൺസ്. ശരീരത്തിൽ ഉണ്ടാകുന്ന വിറയൽ പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സാധാരണയായി തിരിച്ചറിയപ്പെടുന്ന ആദ്യകാല ലക്ഷണങ്ങളിൽ ഒന്നാണ് വിറയൽ. പലപ്പോഴും കൈകളിലോ വിരലുകളിലോ കൈകാലുകളിലോ ആരംഭിക്കുന്നു. പ്രത്യേകിച്ച് വിശ്രമവേളയിൽ. സമ്മർദ്ദം, ക്ഷീണം അല്ലെങ്കിൽ ഉത്കണ്ഠ എന്നിവയാൽ ഇടയ്ക്കിടെയുള്ള വിറയലുകൾ ഉണ്ടാകാമെങ്കിലും തുടർച്ചയായതോ വഷളാകുന്നതോ ആയ വിറയലുകൾ നാഡീവ്യവസ്ഥാ പ്രശ്നത്തെ സൂചിപ്പിച്ചേക്കാം. അതിനാൽ ആ ലക്ഷണത്തെ ഒരിക്കലും അവഗണിക്കരുത്.

ചലനത്തിലെ മന്ദത, പേശികളുടെ കാഠിന്യം അല്ലെങ്കിൽ പ്രത്യേകിച്ച് കൈകൾ, കാലുകൾ അല്ലെങ്കിൽ കഴുത്ത് എന്നിവിടങ്ങളിൽ, അസ്വസ്ഥതയ്ക്കും വഴക്കം കുറയുന്നതിനും കാരണമാകുക, കൈയക്ഷരത്തിലെ മാറ്റങ്ങൾ, സംസാരിക്കുമ്പോൾ മൃദുവായതോ താഴ്ന്നതോ ആയ ശബ്ദം, ഇടയ്ക്കിടെ വീഴാനുള്ള പ്രവണത, മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടൽ (അനോസ്മിയ) എന്നിവയെല്ലാം പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണമാണ്.

വിറയൽ ആണ് പാർക്കിൻസൺസ് രോഗം ബാധിക്കുന്നവരിൽ ഏറ്റവും ആദ്യം പ്രത്യക്ഷപ്പെടുന്ന ലക്ഷണം. വിരലുകൾ, താടി, ചുണ്ട്, കാൽ തുടങ്ങിയവാണ് വിറയ്ക്കുന്നത്. രോഗം മൂർച്ഛിക്കുന്നതോടെ കൈകൾക്കും തലയ്ക്കും കൂടുതലായി വിറയലുണ്ടാകും.നിൽക്കുമ്പോഴും നടക്കുമ്പോഴും തലയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുക, മറവി പ്രശ്‌നങ്ങൾ രൂക്ഷമാവുക തുടങ്ങിയവയൊക്കെ പാർക്കിൻസൺസ് രോഗം ബാധിക്കുന്നവരിൽ ഉണ്ടാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

തൃശൂരിൽ തിരിച്ചടിക്ക് സാധ്യത, സംസ്ഥാന ഭരണം നേരിയ മാർജിനിൽ എൽഡിഎഫിന് ഉറപ്പെന്നും സിപിഐ വിലയിരുത്തൽ; 4 മന്ത്രിമാരും ജയിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് എൽ ഡി എഫിന് നേരിയ മാർജിനിൽ തുടർഭരണ സാധ്യതയുണ്ടെന്ന് സി പി ഐ സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി. 15 മണ്ഡലങ്ങളിൽ പാർട്ടിക്ക് ജയിക്കാനാകുമെന്നാണ് നേതൃത്വത്തിന്‍റെ നിഗമനം. തൃശ്ശൂർ മണ്ഡലത്തിൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സി പി ഐ സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി.

ഇതിനൊപ്പം തന്നെ കരുനാഗപ്പള്ളി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നും പാർട്ടി വിലയിരുത്തി. മത്സരിച്ച 25 സീറ്റുകളിൽ 15 എണ്ണത്തിൽ പാർട്ടിക്ക് ജയിക്കാനാകുമെന്നാണ് നിഗമനം. മറ്റ് പല സീറ്റുകളിലും കടുത്ത പോരാട്ടമാണെന്നാണ് വിലയിരുത്തൽ. ഇതിൽ ചില സീറ്റുകളിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയും സി പി ഐ വച്ചുപുലർത്തുന്നുണ്ട്. മന്ത്രിമാരായ കെ രാജനും ജി ആർ അനിലും മികച്ച വിജയം നേടുമെന്നും, സി പി ഐയുടെ 4 മന്ത്രിമാരും വിജയിച്ചു വരുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.

സി പി ഐക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയവർ

ചിറയിൻകീഴ് – മനോജ് ബി ഇടമന, ചാത്തന്നൂർ – ആർ രാജേന്ദ്രൻ, ചടയമംഗലം – ജെ ചിഞ്ചുറാണി, പുനലൂർ – അജയപ്രസാദ്, കരുനാഗപ്പളളി – എം എസ് താര, അടൂർ – പ്രിജി കണ്ണൻ, ഹരിപ്പാട് – ടി ടി ജിസ്മോൻ, ചേർത്തല – പി പ്രസാദ്, വൈക്കം – പി പ്രദീപ്, പീരുമേട് – സലിം കുമാർ, നോർത്ത് പറവൂർ – ഇ ടി ടൈസൻ മാസ്റ്റർ, മൂവാറ്റുപുഴ – എൻ അരുൺ, കൊടുങ്ങല്ലൂർ – വി ആർ സുനിൽകുമാർ, കയ്പമംഗലം – കെ കെ വത്സരാജ്, ഒല്ലൂർ – കെ രാജൻ, തൃശൂർ – ആലങ്കോട് ലീലാകൃഷ്ണൻ, നാട്ടിക – ഗീതാ ഗോപി, പട്ടാമ്പി – മുഹമ്മദ് മുഹ്സീൻ, മണ്ണാർക്കാട് – മൻസിൽ അബൂബക്കർ, തിരൂരങ്ങാടി – അജിത് കൊളാടി, ഏറനാട് – ഷഫീർ കിഴിശേരി, മഞ്ചേരി – അനു മുസ്തഫ, നാദാപുരം – പി വസന്തം, കാഞ്ഞങ്ങാട് – ഗോവിന്ദൻ പളളിക്കാപ്പിൽ തുടങ്ങിയവരാണ് മത്സരിക്കുക.

‘എന്റെ മോനെ കറുപ്പ് നിറമാണെന്ന് പറഞ്ഞ് അധിക്ഷേപിക്കും, ഞാൻ കൂലിപ്പണിക്കാരനാ, അതു പറഞ്ഞും ആക്ഷേപിക്കും’; നെഞ്ചുനീറി നിതിന്‍റെ അച്ഛൻ, ​​​ഗുരുതര ആരോപണം

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളെജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിതിനെ ജാതിയും നിറവും സാമ്പത്തിക സ്ഥിതിയും പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്ന് അച്ഛൻ രാജൻ പറഞ്ഞു. കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെ വകുപ്പ് മേധാവിയടക്കം രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ഉഴമലയ്ക്കലിലെ വാടകവീട്ടിൽ നിതിന്റെ കുടുംബത്തിന്റെ കരച്ചിൽ കണ്ടുനിൽക്കാനാവില്ല.

ഡോക്ടറാകണമെന്ന ആഗ്രഹത്തിൽ പരിശ്രമിച്ച് നേടിയ മെറിറ്റ് സീറ്റ്. കോഴ്സിന് ചേർന്നിട്ട് ഒരു വർഷം പോലുമായില്ല. അതിന് മുന്നേ ആ വീട്ടിലേക്ക് എത്തിയത് നിതിന്റെ മരണവാർത്ത. ഇന്നലെയാണ് അഞ്ചരക്കണ്ടിയിലെ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ നിതിനെ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മകൻ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയുന്നു കുടുംബം. ക്യാംപസിൽ നേരിട്ട പീഡനങ്ങൾ നിതിൻ മൂത്ത സഹോദരിമാരോട് പറ‌ഞ്ഞിരുന്നു. ആദ്യം സീനിയർ വിദ്യാർത്ഥികളും പിന്നീട് അധ്യാപകരും നിതിനെ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

‌കുടംബത്തിന്റെ ആരോപണത്തിന് പിന്നാലെ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാം, അസോ.പ്രൊഫ ഡോ.സംഗീത എന്നിവരെ കോളജ് സസ്പെൻഡ് ചെയ്തു. ഇതിന് നിതിൻ ഒരു പരാതിയും നൽകിയിരുന്നില്ലെന്നും പ്രിൻസിപ്പാൾ വിനോദ് മോനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് കാരണം നേരത്തെ ഒരുമാസത്തോളം നിതിൻ വീട്ടിൽ വന്ന് മുറിയടച്ചിരുന്നുവെന്നും കുടുംബം പറയുന്നു. അന്ന് പഠനം മുടങ്ങുമോ എന്ന് ആശങ്കയെ തുടർന്നായിരുന്നു കോളജിലേക്ക് മടങ്ങിയത്. നിതിന്റെ മരണത്തോടെ ആശയറ്റ് അച്ഛനും അമ്മയും രണ്ട് സഹോദരിമാരും.

ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പാർട്ടി അനുഭാവിയും മുൻ ഡിജിപിയുമായ ടിപി സെൻകുമാർ

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പാർട്ടി അനുഭാവിയും മുൻ ഡിജിപിയുമായ ടിപി സെൻകുമാർ. പാർട്ടിയുടെ ക്രിസ്ത്യൻ ഔട്ട്റീച്ച് തന്ത്രത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. ബിജെപി തങ്ങളുടെ പ്രധാന വോട്ടർമാരായ ഹിന്ദുക്കളെ അവഗണിച്ച് ക്രൈസ്തവ വിഭാഗത്തിന്റ പിന്നാലെ പോകുന്നതിനെതിരെ താൻ മുന്നറിയിപ്പ് നൽകിയതാണെന്ന് സെൻകുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളം ബിജെപിയെ എവിടെ എത്തിച്ചെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയപ്പോൾ ഞാൻ പറഞ്ഞതാണ്. ഛത്തീസ്ഗഡ് പ്രശ്നം വന്നപ്പോൾ ഞാൻ പോസ്റ്റ് ഇട്ടതാണ്. കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളം ബിജെപിയെ എവിടെ എത്തിച്ചു?ഷോൺ ജോർജും ശ്രീ പിസി ജോർജും പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.

വാസ്തവത്തിൽ ആർക്കാണ് എല്ലാ ആനുകൂല്യങ്ങളും എടുക്കുന്നതല്ലാതെ അതിന് തക്കതായ എന്തെങ്കിലും തിരിച്ചു ചെയ്യുന്നുണ്ടോ ? എല്ലായിപ്പോഴും ലാഭം മാത്രം എടുക്കുന്ന സ്വഭാവം! ഇവരുടെയൊന്നും സഹായമില്ലെങ്കിലും ഇന്ത്യ ഭരിക്കാൻ ബിജെപിക്ക് സാധിക്കും എന്ന് കൂടി ഇവർക്ക് മനസ്സിലാകണം.അവരുടെ ലാഭത്തിന് വേണ്ടിയാണ്.

അതായത് ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ കയ്യിൽ നിന്നും അവരെ രക്ഷിക്കുന്നത് ബിജെപി മാത്രമാണ്. അത് കൂടെ മനസ്സിലാക്കാൻ അവർക്ക് കഴിയണമായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ കിട്ടുന്ന എല്ലാ സീറ്റുകളും അവരുടെ യാതോരു സഹായവുംഇല്ലാതെയാണ് എന്ന് മനസ്സിലാക്കാനുള്ള ഒരു സാമാന്യ ബുദ്ധി എല്ലാവരും കാണിച്ചാൽ നന്ന് !

ഐപിഎല്ലില്‍ സെഞ്ചുറിയോടെ സഞ്ജു സാംസണിന്റെ തിരിച്ചുവരവ്

ചെന്നൈ: ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ തിരിച്ചുവരവ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനുവേണ്ടി സെഞ്ചുറിയടിച്ചാണ് താരം ആഘോഷിച്ചത്. ചെന്നൈ, ചെപ്പോക്കില്‍ 52 പന്തിലാണ് സഞ്ജു സെഞ്ചുറി നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ സഞ്ജുവിന്റെ ഇന്നിംഗ്സിന്റെ ബലത്തില്‍ 18 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 184 റണ്‍സെടുത്തിട്ടുണ്ട്. ശിവം ദുബെയാണ് (1) സഞ്ജുവിനൊപ്പം ക്രീസില്‍. റുതുരാജ് ഗെയ്കവാദ് (18 പന്തില്‍ 15), ആയുഷ് മാത്രെ (59) എന്നിവരുടെ വിക്കറ്റാണ് ചെന്നൈക്ക് നഷ്ടമായത്.
നേരത്തെ, ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ സഞ്ജു-ഗെയ്കവാദ് സഖ്യം 62 റണ്‍സ് ചേര്‍ത്തു. ഗെയ്കവാദ് അല്‍പം കൂടി വേഗത്തില്‍ റണ്‍സ് കണ്ടെത്തിയിരുന്നെങ്കില്‍ പവര്‍ പ്ലേയില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ ചെന്നൈക്ക് സാധിക്കുമായിരുന്നു. ഏഴാം ഓവറില്‍ ഗെയ്കവാദ് പുറത്തായി. ഒരു ബൗണ്ടറി മാത്രമാണ് ചെന്നൈ ക്യാപ്റ്റന് നേടാന്‍ സാധിച്ചത്. വൈകാതെ മാത്രെ അര്‍ധ സെഞ്ചുറിയും സഞ്ജു സെഞ്ചുറിയും പൂര്‍ത്തിയാക്കി. പിന്നാലെ മാത്രെ റിട്ടയേര്‍ഡ് ഔട്ടായി. 36 പന്തു നേരിട്ട താരം 56 റണ്‍സ് നേടി. നാല് സിക്‌സും മൂുന്ന് ഫോറും ഉള്‍പ്പെടുന്നതാണ് മാത്രെയുടെ ഇന്നിംഗ്‌സ്. 113 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. സഞ്ജു ഇതുവരെ മൂന്ന് സിക്സും 15 ഫോറുമാണ് നേടിയത്.
പരിക്കേറ്റ എം എസ് ധോണി ഇല്ലാതെയാണ് ഇന്നും ചെന്നൈ ഇറങ്ങുന്നത്. അതേസമയം, ഡിവാള്‍ഡ് ബ്രേവിസ് ടീമില്‍ തിരിച്ചെത്തി. ഗുര്‍ജപ്‌നീത് സിംഗും ടീമിലുണ്ട്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്. വിപ്രാജ നിഗം, നിതീഷ് റാണ എന്നിവര്‍ പുറത്തായി. അക്വിബ് നബി, അഷുതോഷ് ശര്‍മ എന്നിവര്‍ പുറത്തായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

‘കരണം അടിച്ചുപൊളിക്കും’ ഓഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടി, ശോഭാ സുരേന്ദ്രനെതിരെ പരാതി നൽകിയ ബിന്ദുവിനെ ബി ജെ പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: പാലക്കാട് വോട്ടിന് പണം കൊടുത്തെന്ന ആരോപണങ്ങളുടെ തുടർച്ചയായി ശോഭ സുരേന്ദ്രന്‍റെ ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ടുകൊണ്ട് പരാതി നൽകിയ ബിന്ദു വിനയകുമാറിനെതിരെ സംഘടന നടപടിയെടുത്ത് ബി ജെ പി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിന്ദുവിനെ ബി ജെ പി സസ്പെൻഡ് ചെയ്തു. ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിം അംഗമായ ബിന്ദുവിനെതിരെ, തുടർച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണ് പാർട്ടിയുടെ വിശദീകരണം. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നടപടിയെടുത്തതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നേരത്തെ ശോഭ ഓഡിയോ പുറത്തുവിട്ടതിനൊപ്പം ഗുരുതര ആരോപണങ്ങളും ഉന്നയിച്ചാണ് ബിന്ദി പൊലീസിൽ പരാതി നൽകിയത്. അസഭ്യം വിളിച്ചെന്നും ‘കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി’യെന്നും ബിന്ദു വിനയകുമാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.

ബിന്ദുവിന്‍റെ പരാതിയും വിശദാംശങ്ങളും
പാലക്കാട് വോട്ടിന് നോട്ട് വിവാദത്തിലാണ് ബിന്ദുവും ശോഭയും തമ്മിൽ കോർത്തത്. പണമെത്തിച്ചത് ബിന്ദുവാണെന്ന് ആരോപിച്ചുകൊണ്ട് ശോഭ, ഭീഷണിപ്പെടുത്തുന്ന ഓഡിയോ ആണ് ഇവർ പുറത്തുവിട്ടത്. അസഭ്യം വിളിച്ചെന്നും ‘കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി’യെന്നും ബിന്ദു വിനയകുമാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. വോട്ടിന് പണം നൽകിയ സംഭവം തന്‍റെ തലയിലാക്കാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. ഫോൺ സംഭാഷണമടക്കമാണ് പരാതി നൽകിയത്. ശോഭ സുരേന്ദ്രൻ പക്ഷത്തെ എതിർത്തതിന്റെ വൈരാഗ്യമാണ് വോട്ടിന് പണം നൽകിയെന്ന കേസിലേക്ക് വലിച്ചിഴയ്ക്കാൻ കാരണമെന്ന് ബിന്ദു പറയുന്നു. കുറ്റം ആരുടെയെങ്കിലും മേൽ കെട്ടിവയ്ക്കാൻ ശ്രമമെന്നും ആരോപണമുണ്ട്. ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ പണപ്പിരിവ് നടത്തുന്നെന്നും ആരോപിച്ചിട്ടുണ്ട്. ശോഭ പക്ഷത്തേക്ക് ചേർക്കാൻ ശ്രമിച്ചപ്പോൾ അതിന് തയ്യാറാകാതെ ഇരുന്നതാണ് തന്നോടുള്ള ശത്രുതയ്ക്ക് കാരണമെന്നാണ് ബിന്ദു പറയുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ശോഭ സുരേന്ദ്രൻ, സ്വന്തം പക്ഷക്കാരെ തിരുകി കയറ്റുന്നു എന്നാരോപിച്ചുകൊണ്ട് ബിന്ദു ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ഇത് പിന്നീട് ബി ജെ പി നേതൃത്വം ഇടപെട്ട് പിൻവലിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഓ‍ഡിയോ പുറത്തുവിട്ടുകൊണ്ട് പരാതിയും പരസ്യ വിമർശനവും നടത്തിയതോടെയാണ് ബിന്ദുവിനെതിരെ നടപടിയിലേക്ക് ബി ജെ പി നേതൃത്വം കടന്നത്.

വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധിതനായ യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ച യുവതി ആത്മഹത്യചെയ്തു

ഹൈദരാബാദ്: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധിതനായ യുവാവ് ബലംപ്രയോഗിച്ച് തന്റെ രക്തം കുത്തിവെച്ച സംഭവം നടന്ന് ഒരു മാസത്തിന് ശേഷം 24കാരി ആത്മഹത്യ ചെയ്ത നിലയില്‍. ഹൈദരാബാദില്‍ വീട്ടിനുള്ളിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാര്‍ച്ച് 11നാണ് രക്തം കുത്തിവെച്ച സംഭവം നടന്നത്. വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ പ്രതിയായ മനോഹര്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലമായി തന്റെ രക്തം യുവതിയുടെ ശരീരത്തില്‍ കുത്തിവെക്കുകയായിരുന്നു. ബന്ധുക്കളായ ഇവരുടെ വിവാഹം മാതാപിതാക്കള്‍ നേരത്തെ നിശ്ചയിച്ചിരുന്നതാണ്.

പ്രതിയുടെ മാതാപിതാക്കള്‍ എച്ച്‌ഐവി ബാധിതരായതിനാല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ യുവതിയുടെ വീട്ടുകാര്‍ മനോഹറിനെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ മനോഹറിനും രോഗബാധയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് യുവതി വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ഇതില്‍ പ്രകോപിതനായാണ് മനോഹര്‍ യുവതിയെ ആക്രമിച്ചത്. ഇതിന് പിന്നാലെ മനോഹറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

also read:

കുറുങ്ങപ്പള്ളി പാട്ടത്തിൽ ജംഗ്ഷന് തെക്കുവശം രാജു ഭവനത്തിൽ ടി രാജു അന്തരിച്ചു

കുലശേഖരപുരം: കുറുങ്ങപ്പള്ളി പാട്ടത്തിൽ ജംഗ്ഷന് തെക്കുവശം രാജു ഭവനത്തിൽ ടി. രാജു (59) (തഴവ കുതിരപ്പന്തി മൂലേശ്ശേരിൽ കുടുംബാംഗം) അന്തരിച്ചു. സംസ്‍കാരം നാളെ പകൽ 11 ന് (12/04/2026) . ഭാര്യ: എസ്. നിഷ മകൾ: അശ്വതി രാജ്. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്

ആത്മഹത്യ ചെയ്തതല്ല സീനിയർ വിദ്യാർത്ഥികളും HOD യും ചേർന്ന് കൊലപ്പെടുത്തി,അഞ്ചരക്കണ്ടിയില്‍ മരിച്ചനിലയില്‍ കണ്ട ബിഡിഎസ് വിദ്യാര്‍ഥി നിഥിന്‍റെ പിതാവ്

കണ്ണൂര്‍. ആത്മഹത്യ ചെയ്തതല്ല സീനിയർ വിദ്യാർത്ഥികളും HOD യും ചേർന്ന് കൊലപ്പെടുത്തിയതെന്ന് അഞ്ചരക്കണ്ടിയില്‍ മരിച്ചനിലയില്‍ കണ്ട ബിഡിഎസ് വിദ്യാര്‍ഥി നിഥിന്‍റെ പിതാവ് രാജൻ, HOD അടക്കം മൂന്ന് അധ്യാപകർക്ക് എതിരെയും, 8 സീനിയർ വിദ്യാർത്ഥികൾക്ക് എതിരെയും പോലീസിൻ പരാതി നൽകിയെന്ന് നിധിൻ്റെ പിതാവ്. സീനിയർ വിദ്യാർത്ഥികൾ നിരന്തരമായി റാഗ് ചെയ്തു അഞ്ചരക്കണ്ടിയിൽ ബിഡിഎസ് വിദ്യാർഥി നിഥിൻ രാജ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ അധ്യാപകർക്ക് സസ് പെൻഷൻ. ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം. കെ റാമിനെയും അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീതയേയുമാണ്  സസ്പെൻഡ് ചെയ്തത്.

റാഗിംങിന് പരാതി നൽകിയപ്പോൾ ഒത്തു തീർപ്പിന് പ്രിൻസിപ്പല്‍ തന്നെ ഇടപെട്ടു. ഭയം കൊണ്ട് പരാതിയുമായി മുന്നോട്ട് പോയില്ല. കഴിഞ്ഞ ദിവസം സീനിയർ വിദ്യാർത്ഥികൾ നിർബന്ധിച്ച് തല മൊട്ട അടിപ്പിച്ചു. HOD റാം നിധിനെ പുഴുത്ത പട്ടിയെന്ന് അധിക്ഷേപിച്ചു.

സീനിയർ വിദ്യാർത്ഥികൾ നിറത്തിൻ്റെ പേരിൽ നിരന്തരം കളിയാക്കി. കറുത്ത പട്ടിയെന്നും, കാർക്കിച്ച് തുപ്പാൻ തോന്നുന്നു എന്ന് പോലും സീനിയർ കുട്ടികൾ അധിക്ഷേപിച്ചെന്നും പിതാവ് രാജൻ. മകൻ്റെ മരണത്തിൽ ദുരൂഹതയുണ്ട്.