Home Blog Page 859

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മൂന്ന് മാസത്തിന് ശേഷം പിടിയിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ഡിസംബറിൽ ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മൂന്ന് മാസത്തിന് ശേഷം പിടിയിൽ. മുംബൈയിൽ വച്ചാണ് ബിനീഷിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര്‍ തുരന്ന് വിനീഷ് രക്ഷപ്പെട്ടത്. പ്രതിയെ നാളെ നാട്ടിലെത്തിക്കും. മുംബൈയിലെ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് വിനീഷ് പിടിയിലാകുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ഇന്ന് രാവിലെ പിടിയിലാകുന്നത്. കഴിഞ്ഞ 3 മാസങ്ങളിലായി മുംബൈയിലെ പല സ്ഥലങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു വിനീഷ്.


ഇതിനിടെ നാട്ടിലുള്ള ഒരു ബന്ധുവിനെ ഫോണിൽ ബന്ധപ്പെടാൻ വിനീഷ് ശ്രമിച്ചിരുന്നു. അങ്ങനെയാണ് വിനീഷിന്‍റെ ടവര്‍ ലൊക്കേഷൻ പൊലീസ് മനസിലാക്കുന്നത്. എന്നാൽ മുംബൈയിലെത്തിയ പൊലീസ് പല രീതിയിൽ അന്വേഷണം നടത്തിയെങ്കിലും വിനീഷിനെ പിടികൂടാൻ സാധിച്ചില്ല. രണ്ട് മാസത്തോളമായി പ്രത്യേക അന്വേഷണ സംഘം മുംബൈയിൽ അന്വേഷണം നടത്തിവരികയായിരുന്നു. നിലവിൽ റെയിൽവേ പൊലീസാണ് വിനീഷിനെ പിടികൂടി പൊലീസിന് കൈമാറിയത്. നാളെ രാവിലെയോട് കൂടി പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. ഇയാളെ പിടികൂടിയതെങ്ങനെയെന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് വിശദീകരിക്കമെന്നും പൊലീസ് വ്യക്തമാക്കി. 

2021 ജൂൺ 17 നാണ് വിനീഷ് ദൃശ്യയെ കുത്തികൊലപ്പെടുത്തിയത്. തടയാനെത്തിയ സഹോദരിക്കും പരിക്കേറ്റിരുന്നു. പ്രണയം നിരസച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണം. ദൃശ്യയുടെ അച്ഛന്റെ കടക്ക് തീയിട്ട് ശ്രദ്ധ തിരിച്ചതിന് ശേഷം ആയിരുന്നു ക്രൂര കൊലപാതകം. ദൃശ്യയെ കൊലപ്പെടുത്തിയതിനു പിറകെ കുടുംബത്തെയാകെ ഇല്ലാതാക്കുമെന്ന് വിനീഷ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ശോഭാ സുരേന്ദ്രനെതിരെ ഭീഷണിപ്പെടുത്തൽ പരാതിയുമായി ബിജെപി വനിതാ നേതാവ്

പാലക്കാട്: പാലക്കാട്ട് വോട്ടിന് പണം കൊടുത്ത സംഭവത്തിൽ ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ബി ജെ പി നേതാവ്. ആലപ്പുഴനോർത്ത് മുൻ ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദുവാണ് ജില്ലാ പൊലീസ്‌ മേധാവിക്ക് പരാതി നൽകിയത്. മുതിർന്ന നേതാവായ ശോഭ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പണമെത്തിച്ചത് ബിന്ദുവാണെന്ന് ആരോപിച്ച ശോഭ കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബിന്ദു പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തിയെന്നുപറയുന്ന ഫോൺകോളിന്റെ ഓഡിയോ റെക്കോർഡും ബിന്ദു പുറത്തു വിട്ടു.

ഇന്നലെ രാവിലെയാണ് വാട്സാപ്പിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും പണിക്കു​റ്റം തീർത്തുതരുമെന്ന് പറഞ്ഞതായും ബിന്ദു ആരോപിക്കുന്നു. കരണക്കു​റ്റി അടിച്ചു പൊളിക്കുമെന്ന് പറഞ്ഞ് അസഭ്യം വിളിച്ചു.ശോഭയുടെ ആരോപണം തെളിവുകൾ ഇല്ലാതെയാണെന്നാണ് ബിന്ദു പറയുന്നത്. പാലക്കാട്ടെ കു​റ്റം ആരുടെയെങ്കിലും തലയിൽ വയ്ക്കാനുള്ള ശ്രത്തിന്റെ ഭാഗമാണിതെന്നും ബിന്ദു പറഞ്ഞു.’ആലപ്പുഴയിലെ പാർട്ടിയിൽ ശോഭ പക്ഷം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.

ഇതിനെത്തുടർന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശോഭയുടെ പക്ഷത്തെ മാ​റ്റാൻ നിർദേശം നൽകി. ആലപ്പുഴയിൽ വന്ന്‌ ശോഭ പണം പിരിക്കുന്നു എന്ന് ജില്ലാ പ്രസിഡന്റ് സംസ്ഥാനനേതൃത്വത്തിന് പരാതി നൽകിയിരുന്നു.ശോഭക്ക് ധാർഷ്ട്യമാണ്. സംസ്ഥാനനേതൃത്വത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല.ശോഭ പക്ഷത്തേക്ക് എന്നെയുംചേർക്കാൻ ശ്രമിച്ചു. ഇതിന് ഞാൻ തയ്യാറായില്ല. ഇതോടെ ശത്രുതയായി. പാർട്ടിയുടെ എല്ലാ ഭാഗത്തു നിന്നും മാ​റ്റി നിർത്തി. ശോഭയ്ക്ക് എതിരായ പോസ്​റ്റ് നീക്കം ചെയ്തത് ജില്ലാനേതൃത്വം ആവശ്യപ്പെട്ട പ്രകാരമായിരുന്നു’- ബിന്ദു വ്യക്തമാക്കി

കൊല്ലം പൂരത്തില്‍ പങ്കെടുക്കുന്ന 26 ആനകളുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

കൊല്ലം പൂരത്തില്‍ പങ്കെടുക്കുന്ന 26 ആനകളുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. താമരക്കുളം ഗണപതിയ്ക്കും പുതിയകാവ് ഭഗവതിയ്ക്കും പതിനൊന്നോളം ആനകള്‍ ഓരോ ഭാഗത്തുമായി അണിനിരക്കുന്ന പൂരത്തിനും 26 ആനകള്‍ പങ്കെടുക്കുന്ന
ഊട്ടിനുമുള്ള ആനകളുടെ നിരീക്ഷണം പൂര്‍ണ്ണമായും മൃഗസംരക്ഷണ വകുപ്പിനാണ്.
പൂരം സുഗമമായി നടത്തുന്നതിനുള്ള നിബന്ധനകള്‍ വകുപ്പ് പുറത്തിറക്കി.

ആനകളും കാഴ്ചക്കാരും തമ്മില്‍ 5 മീറ്റര്‍ അകലം പാലിക്കുവാന്‍ പൂരസ്ഥലത്ത് ബാരിക്കേഡുകള്‍ തീര്‍ക്കും. ആനകള്‍ തമ്മിലും 3 മീറ്റര്‍ അകലം നിര്‍ബന്ധമാക്കും.
രാവിലെ 11നു തുടങ്ങുന്ന ആനയൂട്ടിന് ശേഷം തിരുമുമ്പില്‍പുരത്തിനും കുടമാറ്റത്തിനും പങ്കെടുക്കുന്ന ആനകള്‍ക്ക് ക്ഷേത്രപരിസരത്ത് ഷവറില്‍ നീരാട്ട് ഒരുക്കിയിട്ടുണ്ട്.
പൂരത്തിന് എത്തുന്ന ആനകളുടെ യോഗ്യത പരിശോധന രാവിലെ 8 മണി മുതല്‍ ആരംഭിക്കും.
കൊല്ലം എസ് പി.സി .എ
എലിഫന്റ് സ്‌ക്വാഡിലെയും
മൃഗസംരക്ഷണ വകുപ്പിലെയും പന്ത്രണ്ടോളം ഉദ്യോഗസ്ഥരെ ഇതിനായി വിന്യസിച്ചിട്ടുണ്ട് .
ആനകളുടെ രജിസ്‌ട്രേഷന്‍ വനം വകുപ്പും മൃഗസംരക്ഷണ വകപ്പും സംയുക്തമായി നടത്തും.
ആനകളുടെ ഡാറ്റാ ബുക്കിന്റെ അസല്‍, ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് ,15 ദിവസത്തിനകം എടുത്ത ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, മൈക്രോ ചിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവ
പാപ്പാന്‍മാര്‍ കൈവശം സൂക്ഷിക്കേണ്ടതാണ്.
ആനയുടെ കഴുത്തില്‍ ആനയുടെ പേര് പ്രദര്‍ശിപ്പിക്കേണ്ടതും
എഴുന്നള്ളിപ്പ് സമയത്ത് ഒന്നാം പാപ്പാന്‍ നിര്‍ബന്ധമായും കൂടെയുണ്ടാവേണ്ടതുമാണ്.

ആനയുട്ടിന് ശേഷം വൈകിട്ട് 4 ന് നടക്കുന്ന തിരുമുമ്പില്‍ പൂരത്തിന് ഓരോ ഭാഗത്തുമായി ഏഴോളം ആനകളെ ക്രമീകരിക്കും.

എഴുന്നള്ളത്തിന് എത്തുന്ന ആനകള്‍ക്ക്
ഇടച്ചങ്ങല കര്‍ശനമായും കൊളുത്തേണ്ടതാണ്,
എഴുന്നള്ളിപ്പ് സ്ഥലത്ത്
വെടിക്കെട്ട് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.
പൂരപ്പറമ്പില്‍ ഡ്രോണുകള്‍ പോപ്പറുകള്‍, നാസിക് ഡോള്‍ , ഡി.ജെ സൗണ്ട്
ബീം ലൈറ്റുകള്‍ എന്നിവ അനു വദിക്കുന്നതല്ല.
പാപ്പാന്‍മാര്‍ മദ്യപിച്ച് ജോലി ചെയ്യാന്‍ പാടില്ല. ഇതിനായി ബ്രത്ത് അനലൈസര്‍
ഉപയോഗിച്ചുള്ള പരിശോധനകള്‍ നടത്തുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

അമ്പലപ്പുഴ സീറ്റ് കൈവിട്ടുപോകുമോ? ആശങ്കയേറുന്നു

ആലപ്പു‌ഴ: അമ്പലപ്പുഴ സീറ്റ് കൈവിട്ടുപോകുമോ എന്ന ആശങ്കയിൽ സി പി എം. യു ഡി എഫ് പിന്തുണയോടെ മത്സരിച്ച ജി സുധാകരനെതിരെ വിജയം അത്ര എളുപ്പമല്ലെന്ന വിലയിരുത്തലാണ് പാർട്ടിയുടെ ബൂത്തുതല കണക്ക് അവലോകനത്തിൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്. ബി ജെ പി വോട്ടുകളെ ആശ്രയിച്ചിരിക്കും ജയപരാജയമെന്നും ജയിച്ചാലും തോറ്റാലും അത് 2000ത്തിൽ താഴെ വോട്ടുകൾക്കായിരിക്കുമെന്നും പാർട്ടി വിലയിരുത്തുന്നു.

അമ്പലപ്പുഴയിൽ ബി ജെ പി വോട്ട് യു ഡി എഫിന് മറിച്ചിട്ടുണ്ടെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി എച്ച് സലാം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ബി ജെ പിക്കാരും തനിക്ക് വോട്ടുചെയ്യുമെന്ന് കണക്കുകൾ നിരത്തി പ്രചാരണവേളയിൽ സുധാകരൻ പരസ്യമായി അഭിപ്രായപ്രകടനം നടത്തിയിരുന്നു.

ഇടതുപക്ഷ വോട്ടുകളിൽ വിള്ളൽ ഉണ്ടായിട്ടുണ്ടാവാമെന്നും അതുപോലെ നിഷ്പക്ഷ വാേട്ടുകളിൽ കൂടുതലും സുധാകരന് അനുകൂലമായി പോൾ ചെയ്തിട്ടുണ്ടാവാം എന്നുള്ള ആശങ്കയും സി പി എമ്മിനുണ്ട്. സ്ത്രീകളുടെ വോട്ടുകളും സുധാകരന് അനുകൂലമായോ എന്ന ഭയവും അവർക്കുണ്ട്. എന്നാൽ അമ്പലപ്പുഴയിലെ ജയത്തിൽ യു ഡി എഫിന് ഒരുതരത്തിലുള്ള ആശങ്കയുമില്ല.

വിജയം ഉറപ്പെന്നും അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ ഭൂരിപക്ഷം കിട്ടുമെന്നും അവർ പ്രതീക്ഷിക്കുന്നു. ട്രെൻഡുണ്ടായാൽ ഭൂരിപക്ഷം പതിനയ്യായിരത്തിന് മുകളിൽപ്പോകും എന്നും അവർ കണക്കുകൂട്ടുന്നു.അമ്പലപ്പുഴയിൽ പാർട്ടി സ്ഥാനാർത്ഥി തോറ്റാൽ അത് സി പി എമ്മിന് കനത്ത നാണക്കേടാവും. കേഡർവോട്ടുകൾ ചോരാതിരിക്കാനുള്ള നടപടികളും പാർട്ടി സ്വീകരിച്ചിരുന്നു. എന്നിട്ടും തോറ്റാൽ അത് പാർട്ടിക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരിക്കും.

ഇടയ്ക്കാട്ടിൽ രോഗിയുമായെത്തിയ ആംബുലൻസ് ടോറസ് ലോറിയിൽ ഇടിച്ചു കയറി;ഡ്രൈവർക്ക് പരിക്ക്

ശാസ്‌താംകോട്ട:ഇടയ്ക്കാട്ടിൽ രോഗിയുമായെത്തിയ ആംബുലൻസ് ടോറസ് ലോറിയിൽ ഇടിച്ചു കയറി ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു.പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റ ഡ്രൈവർ റഹീമിനാണ് പരിക്കേറ്റത്.ഇദ്ദേഹത്തെയും ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെയും ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

എബനേസർ സ്‌കൂൾ ഭാഗത്തു നിന്നും ശാസ്താംകോട്ടയിലെ ആശുപത്രിയിലേക്ക് നെഞ്ചു വേദന അനുഭവപ്പെട്ട രോഗിയുമായെത്തിയ ആംബുലൻസ് പാലത്തുംകടവ് റോഡിൽ നിന്നും ഇടയ്ക്കാട് ജംഗ്ഷനിലേക്ക് പ്രവേശിക്കവേയാണ് അപകടം നടന്നത്.ചക്കുവള്ളിയിൽ നിന്നും പ്രധാന പാതയിലൂടെ കല്ലുകുഴിയിലേക്ക് പോകുകയായിരുന്ന ടോറസ് ലോറിയുടെ വശത്തേക്കാണ് ആംബുലൻസ് ഇടിച്ചു കയറിയത്.

വിതുര  പീഡനക്കേസില്‍ ഒന്നാംപ്രതിക്ക് 37 വര്‍ഷം തടവ്

കോട്ടയം. വിതുര  സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്ന കേസില്‍ ഒന്നാംപ്രതി കൊല്ലം ജുബൈറ മന്‍സിലില്‍ സുരേഷിന് (ഷംസുദ്ദീന്‍ മുഹമ്മദ് ഷാജഹാന്‍-52) 37 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ. വിതുര പീഡനക്കേസായി രജിസ്റ്റര്‍ചെയ്ത 24 കേസിലെ ഒന്നാമതായി രജിസ്റ്റര്‍ചെയ്ത കേസിലാണ് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) വെള്ളിയാഴ്ച വിധി പറഞ്ഞത്. നേരത്തേ വിചാരണ പൂര്‍ത്തിയായ ഒരു കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി സുരേഷ് ജയിലില്‍ കഴിയുകയാണ്.

പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ മറ്റ് രണ്ട് കേസിലെ ശിക്ഷ 13-ന് പ്രഖ്യാപിക്കും. ഈ മൂന്ന് കേസില്‍ പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍മതി. നിലവില്‍ അനുഭവിച്ചുവരുന്ന ശിക്ഷാകാലാവധി ഈ കേസിലും ശിക്ഷയായി പരിഗണിക്കും. അന്യായമായി തടഞ്ഞുവെച്ചതിന് ഒരുവര്‍ഷം, പത്ത് ദിവസത്തിനുമേല്‍ തടഞ്ഞുവെച്ചതിന് മൂന്നുവര്‍ഷം, വില്‍പ്പന നടത്തിയതിന് 10 വര്‍ഷം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാങ്ങിയതിന് 10 വര്‍ഷം, വ്യഭിചാരശാല നടത്തിയതിന് മൂന്നുവര്‍ഷം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചതിന് 10 വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 14,000 രൂപ പിഴ അടയ്ക്കണം. തുക ഇരയായ പെണ്‍കുട്ടിക്ക് കൈമാറണം.

ഇരയ്ക്കുള്ള നഷ്ടപരിഹാരത്തുക ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയാണ് തീരുമാനിക്കുക. തുക നിശ്ചയിക്കാന്‍ അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. നേരത്തേ ശിക്ഷ വിധിച്ച കേസില്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി പെണ്‍കുട്ടിക്ക് കോടതി അനുവദിച്ചിരുന്നു. ആ കേസില്‍ ഒന്നാംപ്രതി സുരേഷിനെ 24 വര്‍ഷമാണ് ശിക്ഷിച്ചത്. ഈ ശിക്ഷയാണ് ഇപ്പോള്‍ സെന്‍ട്രന്‍ ജയിലില്‍ പ്രതി അനുഭവിച്ചുവരുന്നത്. പ്രതികളായ സുരേഷ്, ഉദയചന്ദ്രന്‍, ചന്ദ്രന്‍നായര്‍, ഒ സി കുട്ടന്‍ എന്നിവരാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്. മറ്റൊരു പ്രതിയായ ജി മോഹനന്‍ മരിച്ചു.

1995-ല്‍ വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ, അകന്ന ബന്ധുവായ യുവതി വീട്ടില്‍നിന്നിറക്കിക്കൊണ്ടുവന്ന് ഒന്നാംപ്രതി സുരേഷിന് കൈമാറുകയും, 1996 ജൂലായ് വരെ എട്ടുമാസത്തിലേറെ സംസ്ഥാനത്തിനകത്തും പുറത്തും നിരവധിപേര്‍ക്ക് കൈമാറി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. രാജഗോപാല്‍ പടിപ്പുരയ്ക്കല്‍ ഹാജരായി.

ALSO READ:

അടിച്ചു പണിക്കുറ്റം തീര്‍ക്കും, പണം കൊടുത്ത് വോട്ട് കേസില്‍ ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ ഭീഷണിയുമായി ശോഭാ സുരേന്ദ്രന്‍

ആലപ്പുഴ. ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ ഭീഷണിയുമായി പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ . മുന്‍ ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെതിരെയാണ് ശോഭയുടെ ഭീഷണി. പാലക്കാട് പണം നല്‍കിയ സ്ത്രീക്ക് പിന്നില്‍ ബിന്ദു ആണെന്നാണ് ശോഭയുടെ ആരോപണം. അടിച്ചു പണിക്കുറ്റം തീര്‍ക്കുമെന്നാണ് ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയത്. ശോഭയ്‌ക്കെതിരെ ബിന്ദു പരാതി നല്‍കിയിട്ടുണ്ട്. വാട്‌സ് ആപ്പ് കോള്‍ റെക്കോഡുള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്.

പാലക്കാട്ടേയ്ക്ക് പണം കൊടുത്തു വിട്ടത് ബിന്ദുവാണെന്നാണ് ശോഭാ സുരേന്ദ്രന്‍ ബിന്ദുവിനെതിരെ ഉന്നയിക്കുന്ന ആരോപണം. ആലപ്പുഴയില്‍ നിന്നുള്ള കാറിലാണ് പണം കൊടുത്ത സ്ത്രീ വന്നതെന്ന് ശോഭാ സുരേന്ദ്രന്‍ ബിന്ദുവിനെ ഫോണ്‍ വിളിച്ച് സംസാരിക്കുന്ന ഓഡിയോയും പുറത്തു വന്നിട്ടുണ്ട്. ബിന്ദുവിനെ കോടതി കയറ്റുമെന്നും ശോഭ പറഞ്ഞു. ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്.

ആലപ്പുഴ നമ്പറിലുള്ള കാറിലാണ് പാലക്കാട് പണം നല്‍കിയ സ്ത്രീ വന്നതെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും ശോഭ ഭീഷണിപ്പെടുത്തി. ശോഭക്കെതിരെ ബിന്ദു കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ശോഭാ സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി ബിന്ദു വിനയകുമാര്‍ രംഗത്തെത്തുകയും ചെയ്തു. പാലക്കാട്ടെ തെരഞ്ഞെടുപ്പിന് വേണ്ടി ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍ നിന്ന് പൈസ പിരിച്ചെന്നും ശോഭയ്ക്ക് കീഴില്‍ വനിതകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ലെന്നും ബിന്ദു പറഞ്ഞു. ശോഭാ സുരേന്ദ്രന്റെ സ്വഭാവം വെച്ച് പാലക്കാട് പണം നല്‍കിയിട്ടുണ്ടാകുമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. പാലക്കാട്ടെ കണ്ണാടി മേഖലയില്‍ വോട്ട് പിടിക്കാന്‍ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പണം വിതരണം ചെയ്‌തെന്നായിരുന്നു പരാതി. ഇതിന്റ ദൃശ്യങ്ങള്‍ പകര്‍ത്തിയവരേയും ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ജന്മദിനത്തില്‍ കേരളത്തിലെ ഒന്‍പത് ക്ഷേത്രങ്ങള്‍ക്കായി 22.55 കോടി രൂപ നല്‍കി ബിസിനസ് തലവന്‍

കൊച്ചി. തന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലെത്തിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിനും ഒമ്പത് ക്ഷേത്രങ്ങളുടെ വികസനത്തിനുമായി സംഭാവനയായി നല്‍കിയത് 22.55 കോടി രൂപ.

വെള്ളിയാഴ്ച തന്റെ 31-ാം ജന്മദിനം ആഘോഷിച്ച അനന്ത് അംബാനി ഏപ്രില്‍ 7ന് ഗുരുവായൂര്‍ ക്ഷേത്രവും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന് 6 കോടി രൂപയും രാജരാജേശ്വര ക്ഷേത്രത്തിന് 12 കോടി രൂപയുമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിനായാണ് 12കോടി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. കൂടാതെ, ഗുരുവായൂരിലെ ആനകളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അധികപിന്തുണയും അദ്ദേഹം ഉറപ്പുനല്‍കി.

ഇതിന് പുറമേ തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, തൃശൂര്‍ കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം, തിരൂര്‍ തൃപ്രങ്ങോട് ശിവക്ഷേത്രം, തിരൂര്‍ തൃക്കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം, ഗുരുവായൂരിനടുത്തുള്ള അരിയന്നൂര്‍ ഹരികന്യക ക്ഷേത്രം, മലപ്പുറം വള്ളിക്കുന്നിലെ നിറംകൈതക്കോട്ട ഭഗവതി ക്ഷേത്രം, പരപ്പനങ്ങാടി നെടുമ്പറമ്പ് ഭഗവതി ക്ഷേത്രം എന്നി ക്ഷേത്രങ്ങളുടെ നവീകരണത്തിനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 4.55 കോടി രൂപ അധികമായും നല്‍കി. ജ്യോതിഷി പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരുടെ ശുപാര്‍ശ പ്രകാരമാണ് ഈ സംഭാവനകള്‍ നല്‍കിയത്.

‘തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗോപുരത്തിന്റെ നവീകരണത്തിനും, മുകളില്‍ ഹെലിപാഡോട് കൂടിയ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് സൗകര്യം നിര്‍മ്മിക്കുന്നതിനുമുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് (DPR) അനന്ത് അംബാനി അംഗീകരിച്ചു. ഇതിന്റെ ആദ്യ ഗഡുവായി 3 കോടി രൂപ അനുവദിച്ചു. പുരാവസ്തു വകുപ്പിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അനുമതി ലഭിച്ചു. പത്ത് ദിവസത്തിനുള്ളില്‍ ജോലി ആരംഭിക്കും’- ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ അറിയിച്ചു.

തിരുവങ്ങാട് ക്ഷേത്രത്തിന് അനന്ത് അംബാനി നല്‍കിയ 60 ലക്ഷം രൂപ ഉപയോഗിച്ച് ശ്രീകോവിലിന്റെ മേല്‍ക്കൂര ചെമ്പ് ഷീറ്റുകള്‍ പാകി നവീകരിക്കും. പുരാതന വേദ പണ്ഡിത സദസ്സായ ‘കടവല്ലൂര്‍ അന്യോന്യത്തിന്’ പ്രസിദ്ധമായ കടവല്ലൂര്‍ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെയും വിളക്കുമാടത്തിന്റെയും നവീകരണത്തിനായി 70 ലക്ഷം രൂപ അനുവദിച്ചു. കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാടുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കിയത്.

ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന, തൃപ്രങ്ങോട് ക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരം, കൂത്തമ്പലം, വിളക്കുമാടം എന്നിവയുടെ പുനര്‍നിര്‍മ്മാണത്തിനായി 4 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 1 കോടി രൂപ അനന്ത് അംബാനി നല്‍കി. ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച തൃക്കണ്ടിയൂര്‍ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് 60 ലക്ഷം രൂപയും, അരിയന്നൂര്‍ ക്ഷേത്രത്തിലെ കുളം നവീകരിക്കുന്നതിന് 50 ലക്ഷം രൂപയും നല്‍കി. വള്ളിക്കുന്ന് നിറംകൈതക്കോട്ട ക്ഷേത്രത്തില്‍ ശ്രീകോവില്‍ നവീകരിക്കുന്നതിനും പൈതൃക കൊത്തുപണികള്‍ സംരക്ഷിക്കുന്നതിനുമായി 75 ലക്ഷം രൂപ വിനിയോഗിക്കും. പരപ്പനങ്ങാടി നെടുമ്പറമ്പ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡലകാല അന്നദാനത്തിനായി 40 ലക്ഷം രൂപയും അദ്ദേഹം നല്‍കി.

കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് രാജരാജേശ്വര ക്ഷേത്രത്തില്‍ അനന്ത് അംബാനി എത്തിയത്. പൊന്നും കുടം, പട്ട് ,താലി, നെയ്യമൃത് തുടങ്ങിയ വഴിപാടുകള്‍ സമര്‍പ്പിക്കുകയും അശ്വമേധ നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു. അനന്ത് അംബാനിയോടൊപ്പം അടുത്ത സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ക്ഷേത്ര അധികാരികള്‍ അദ്ദേഹത്തെ പരമ്പരാഗത ബഹുമതികളോടെ സ്വീകരിച്ചു. ടിടികെ ദേവസ്വം പ്രസിഡന്റ് ടി പി വിനോദ്കുമാര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ കെ പി വിനയന്‍, മുഖ്യതന്ത്രി ഇപി കുബേരന്‍ നമ്പൂതിരി, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അതേദിവസം വൈകുന്നേരം 5മണിയോടെയാണ് അനന്ത് അംബാനി ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചത്. വന്‍താര മുഖേന മൃഗസംരക്ഷണത്തിലും പരിപാലനത്തിലും ഉള്ള ദീര്‍ഘകാല പ്രതിബദ്ധതയുടെ ഭാഗമായി, ഗുരുവായൂരിലെ ക്ഷേത്ര ആനകളുടെ ക്ഷേമത്തിനായി വിവിധപദ്ധതികള്‍ക്കും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ഇതില്‍ പ്രത്യേക ആനയാശുപത്രി നിര്‍മാണം ,ചങ്ങലകളില്ലാത്ത അഭയകേന്ദ്രം, കൂടാതെ ആനകള്‍ക്ക് ശാസ്ത്രീയ പരിപാലനം ഉറപ്പാക്കുന്ന ആധുനിക സൗകര്യങ്ങള്‍ വികസിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.

ഗുരുവായൂരില്‍, ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് ഉള്‍പ്പെടെയുള്ള ക്ഷേത്ര അധികാരികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. പരമ്പരാഗത സ്മരണികകളും പ്രസാദവും നല്‍കി ആദരിച്ചു. ദേവസ്വം വകുപ്പിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മലയാളത്തിലാദ്യമായി കോടതി റിസീവർഷിപ്പിലൊരു സിനിമ

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി റിസീവർഷിപ്പിൽ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുന്നു. റോഷൻ മാത്യുവും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രം “ചേര”.

ലൈൻ ഓഫ് കളേഴ്‌സിൻ്റെ ബാനറിൽ നിർമ്മാതാവ് എം സി അരുണും എൻ എൻ ജി ഫിലിംസിൻ്റെ ബാനറിൽ കോ- പ്രൊഡൂസർ നിരൂപ് ഗുപ്‌തയും തമ്മിലുണ്ടായ സാമ്പത്തിക തർക്കത്തെ തുടർന്നുള്ള കേസ്സിലാണ്, കോടതി ഒരു റിസീവറിനെ നിയമിക്കുന്ന നടപടിയിലേക്ക് എത്തിച്ചേർന്നത്. ചേര സിനിമയുമായി ബന്ധപ്പെട്ട തുടർ കാര്യങ്ങൾ റിസീവറുടെ നിയന്ത്രണത്തിലായിരിക്കും ഇനി മുന്നോട്ട് പോകുന്നത്.

ലൈൻ ഓഫ് കളേഴ്‌സ് ഇൻ അസ്സോസിയേഷൻ വിത്ത് എൻ എൻ ജി ഫിലിംസിൻ്റെ ബാനറിൽ എം സി അരുൺ നിർമ്മാണവും നിരൂപ് ഗുപ്‌ത കോ-പ്രൊഡ്യൂസറുമായ ചേര സംവിധാനം ചെയ്തിരിക്കുന്നത് ലിജിൻ ജോസ് ആണ്.
അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിൻ്റെ പിആർഓ അജയ് തുണ്ടത്തിലാണ്.

അഡ്വക്കേറ്റ് രശ്‌മി ഗോപാലകൃഷ്‌ണനെയാണ് എറണാകുളം അഡീഷണൽ കോമേഴ്സ്യൽ കോർട്ട് ജഡ്ജ് രശ്മി ബി ചിറ്റൂർ ചേര സിനിമയുടെ റിസീവർ ആയി നിയമിച്ച് ഉത്തരവിട്ടിട്ടുള്ളത്. ഈ കേസ്സിൽ വാദി എൻ എൻ ജി ഫിലിംസ് (NNG Films) നിരൂപ് ഗുപ്ത (Niroup Gupta) യ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത് അഡ്വ. റെയിൻ കെ രവിയും അഡ്വ. ജീമോൻ പി എബ്രഹാമും ആയിരുന്നു

ഡോ. ശൂരനാട് രാജശേഖരൻ കേരളത്തിലെ ബഹുമുഖ വ്യക്തിത്വവും കുന്നത്തൂരിലെ കോൺഗ്രസ്സിന്റെ അവസാന വാക്കും

ശാസ്താംകോട്ട: കെ.എസ്.യു,യൂത്ത് കോൺഗ്രസ്സ് ജില്ലാ സംസ്ഥാന ഭാരവാഹി , ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, രാഷ്ട്രീയ കാര്യസമിതി അംഗം, ശാസ്താംകോട്ടകാർഷിക വികസന ബാങ്ക് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കേരള സംസ്ഥാനസ്പോർട്ട്സ് കൗൺസിൽപ്രസിഡന്റ്,എൽ.ഐ.സി ഓഫ് ഇൻഡ്യ ഡയറക്ടർ, നാടകനടൻ, എഴുത്ത്കാരൻ , സാഹിത്യ പ്രവർത്തകൻ എന്നീ നിലകളിൽ രാഷ്ട്രീയ രംഗത്തും സഹകരണ രംഗത്തും കലാ-സാഹിത്യ-കായിക രംഗത്തും നിറഞ്ഞ് നിന്ന ഡോ. ശൂരനാട് രാജശേഖരൻ കേരളത്തിലെ ബഹുമുഖ വ്യക്തിത്വവുംകുന്നത്തൂരിലെ കോൺഗ്രസ്സിന്റെ അവസാന വാക്കുമായിരുന്നുഎന്ന് കോൺഗ്രസ്സ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു.

ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻഅദ്ധ്യക്ഷതവഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽസെക്രട്ടറി കാരുവള്ളിൽശശിഅനുസ്മരണ പ്രഭാഷണംനടത്തി. കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ, എസ്.സുഭാഷ്,കല്ലടഗിരീഷ്
തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, റിയാസ് പറമ്പിൽ ,ഗോപൻ പെരുവേലിക്കര, ആർ.ഡി.പ്രകാശ്, പ്രസന്നൻവില്ലാടൻ,പത്മ സുന്ദരൻ പിള്ള , രതീശ് കുറ്റിയിൽ , സൈറസ് പോൾ, കെ.ജി.ജയചന്ദ്രൻ പിള്ള , അനിൽ വയ്യാൻ കര തുടങ്ങിയവർ പ്രസംഗിച്ചു