Home Blog Page 860

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആര്?

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ച ഒഴിവാക്കണമെന്ന പൊതു വികാരം കോൺഗ്രസിൽ ശക്തം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത് ശരിയായില്ലെന്ന നിലപാടിലാണ് കോൺഗ്രസിലെ ഐ എ ഗ്രൂപ്പുകൾ. എന്നാല്‍, മുഹമ്മദ് ഷിയാസിന്റ അഭിപ്രായത്തിലെ ഒരു ഭാഗം മാത്രം എടുത്തു എന്നാണ് സതീശൻ അനുകൂലികൾ വിശദീകരിക്കുന്നത്. അതേസമയം, നേതാക്കൾ അണിയറയിൽ കരുനീക്കങ്ങൾ തുടങ്ങി. എംഎല്‍എമാരുടെയും എഎല്‍സിസിയുടെയും പിന്തുണ ഉറപ്പാക്കാനാണ് നേതാക്കളുടെ നീക്കങ്ങൾ.

90 സീറ്റില്‍ കുറയാത്ത വിജയമാണ് പോളിംഗിനൊടുവില്‍ യുഡിഎഫ് സ്വപ്നം കാണുന്നത്. വോട്ടെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്നതിനെ ചൊല്ലി കോൺഗ്രസിൽ അവകാശവാദങ്ങളും തർക്കങ്ങളും തുടങ്ങി. എറണാകുളത്തുള്ള ആൾ മുഖ്യമന്ത്രിയാകമെന്നാണ് ആഗ്രഹമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആദ്യ വെടിപൊട്ടിച്ചു.

ഫലം വരുന്നതിന് മുൻപ് തന്നെ വി ഡി സതീശൻ മുഖ്യമന്ത്രിയാണെന്ന് പരോഷമായി പറഞ്ഞ് മുഹമ്മദ് ഷിയാസിന്‍റെ പ്രതികരണത്തിന് പിന്നാലെ മറുപടികളെത്തി. കേരളത്തിലുള്ള ആളാകുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്രമുള്ളതിനാൽ ചെന്നിത്തല മുഖ്യമന്ത്രി ആവണമെന്ന കെ സുധാകരൻ്റെ അഭിപ്രായത്തിൽ തെറ്റ് ഇല്ലെന്ന് കെ സി വേണുഗോപാലും പ്രതികരിച്ചു. 

എന്നാൽ, നഷ്ടങ്ങൾ നേരത്തെ പരിചയമുള്ള ആളായ തനിക്ക് ആശങ്കയില്ലെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. ഫലം മാധ്യമങ്ങൾക്ക് വലിയ ചർച്ച നടത്തേണ്ടി വരാതെ തീരുമാനമെടുക്കുമെന്ന ആത്മവിശ്വാസമാണ് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് പങ്കുവെച്ചത്. ചർച്ചകൾ സജീവമാകുമ്പോൾ തർക്കമില്ലാതെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണമെന്ന്മുസ്ലിംലീഗ് ആവശ്യപ്പെട്ടു

ഭൂമി ഇടപാട് വിവാദം: ‘ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകി’; പുതിയ ആരോപണങ്ങൾ ഉയർത്തി ദല്ലാൾ നന്ദകുമാർ

കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകിയതായി ദല്ലാൾ നന്ദകുമാർ. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പണം തിരികെ കിട്ടിയെന്നാണ് ദല്ലാൾ നന്ദകുമാർ മാധ്യമങ്ങളോട് വിശദീകരിച്ചത്. ഏപ്രിൽ 7 ന് പണം അക്കൗണ്ടിലേക്ക് ഇട്ടു. ഹരിഹരൻ എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് തുക ലഭിച്ചതെന്നും നന്ദകുമാർ വെളിപ്പെടുത്തി. ഭൂമി നൽകാമെന്ന വാഗ്ദാനത്തിലാണ് പണം വാങ്ങിയതെന്നും പിന്നീട് ഭൂമി ലഭിക്കാത്ത സാഹചര്യത്തിലാണ് വിവാദം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോൾ പണം തിരികെ ലഭിച്ച സാഹചര്യത്തിൽ കേസ് പിൻവലിക്കുമെന്നും നന്ദകുമാർ കൂട്ടിച്ചേര്‍ത്തു.

മധ്യസ്ഥരുടെ വഴിയാണ് പണം നൽകിയതെന്നും, ഏത് അക്കൗണ്ടിലേക്കാണ് തുക നൽകേണ്ടതെന്ന് മുൻകൂട്ടി വിളിച്ച് ചോദിച്ചതായും ദല്ലാൾ നന്ദകുമാർ പറഞ്ഞു. അതേസമയം, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ പദവി ലക്ഷ്യമിട്ട് ശോഭ സുരേന്ദ്രൻ വലിയ തുക ചെലവഴിച്ചെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, ഇ പി ജയരാജൻ‌നെ ചുറ്റിപ്പറ്റിയ വിവാദവും അടിസ്ഥാനരഹിതമാണെന്ന് നന്ദകുമാർ കൂട്ടിച്ചേര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് മത്സരിച്ച ശോഭ തോല്‍ക്കുമെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു.

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ പോക്‌സോ കേസിന് പിന്നാലെ പട്ടിക വര്‍ഗപീഡന കുറ്റവും ചുമത്തും…വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ കൂട്ട് നിന്നവരും പ്രതികളാകും

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ പോക്‌സോ കേസിന് പിന്നാലെ പട്ടിക വര്‍ഗപീഡന കുറ്റവും ചുമത്തും. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ കൂട്ട് നിന്നവരും പ്രതികളാകും. ഇക്കാര്യം വ്യക്തമാക്കി എസ് ടി കമ്മീഷന്‍ നിയമ ഉപദേശകന്‍ പ്രകാശ് ഉയ്ക്കെ ഫെയ്ബുക്ക് പോസ്റ്റിട്ടു. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നാണ് പ്രകാശ് കുറിപ്പില്‍ പറയുന്നത്. വിവാഹത്തിന് കാര്‍മികത്വം വഹിച്ച കേരളത്തിലെ സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം.

വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് മധ്യപ്രദേശ് പൊലീസ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തത്. കഴിഞ്ഞ മാര്‍ച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ കണ്ടെത്തി. വിവാഹത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്നാണ് ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ കണ്ടെത്തല്‍. 2009 ഡിസംബര്‍ 30-നാണ് പെണ്‍കുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതായും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ഇതോടെയാണ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്. വിഷയത്തില്‍ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡല്‍ഹിയില്‍ ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു, വോട്ട് ചെയ്യാൻ കയറിയത് അനുയായിയോടൊപ്പം; കെ സുധാകരനെതിരെ പരാതി

കണ്ണൂർ: പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചെന്ന് മുൻ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ പരാതി. വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയത് അനുയായിയോടൊപ്പമാണെന്നാണ് പരാതി. കൂടെയുണ്ടായിരുന്ന ജയന്ത് ദിനേശിനെതിരെയും പരാതി നൽകി.

യുവമോർച്ച ഉപാധ്യക്ഷൻ കെ ഷിജിൽ ആണ് പരാതി നൽകിയത്. ബൂത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു. സുധാകരൻ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. ദൃശ്യങ്ങൾ സഹിതമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 360 രൂപ ഉയര്‍ന്ന് 1,12,080 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 14,010 രൂപയുമായി.

ഇന്നലെ രാവിലെ സ്വര്‍ണവില വര്‍ധിച്ചിരുന്നെങ്കിലും വൈകീട്ടോടെ തിരിച്ചിറങ്ങിയിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ആഗോള സ്വര്‍ണവിലയിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് കേരളത്തിലെയും വിലയെ സ്വാധീനിക്കുന്നത്.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 4748 ഡോളര്‍ എന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്. വെള്ളി 75.99 ഡോളര്‍ എന്ന നിലയിലുമാണ്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത ഇടിവ് നേരിട്ട സ്വര്‍ണം വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോടെയാണ് വീണ്ടും ഉയര്‍ന്നത്. യുദ്ധത്തോടെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വന്‍ വര്‍ധനവും ഡോളര്‍ ശക്തിപ്പെട്ടതുമാണ് സ്വര്‍ണത്തിന്റെ വിലയിടിച്ചത്.

ജനുവരി 29ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് എക്കാലത്തെയും ഉയര്‍ന്ന പവന്‍ വില. പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം യുദ്ധത്തിന്റെ ഒരു ഘട്ടത്തില്‍ ലക്ഷം രൂപക്കും താഴെ പോയിരുന്നു.

സ്വകാര്യ ബസുകള്‍ക്ക് അടുത്ത പണി വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാ സ്റ്റേജ് ക്യാരേജുകളിലെയും സീറ്റുകള്‍ തമ്മില്‍ നിയമാനുസൃത അകലമുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന് ഉത്തരവ്. സ്വകാര്യ ബസുകളില്‍ സീറ്റുകള്‍ക്കിടയില്‍ നിശ്ചിത അകലം പാലിക്കുന്നില്ലെന്നും കൂടുതല്‍ സീറ്റുകള്‍ കുത്തിനിറയ്ക്കുന്നത് കാരണം യാത്രക്കാരുടെ കാല്‍മുട്ടുകള്‍ സീറ്റുകള്‍ക്കിടയില്‍ കുടുങ്ങുന്നുവെന്നും കാണിച്ച് കോഴിക്കോട് പേരാമ്പ്ര സ്വദേശി ടി സി വിജീഷ് നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആണ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇത് പ്രകാരമുള്ള ഔദ്യോഗിക നിര്‍ദേശങ്ങള്‍ എല്ലാ ആര്‍ടിഒമാര്‍ക്കും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

സ്വകാര്യ ബസുകളിലെ സീറ്റുകള്‍ തമ്മില്‍ 68.5 സെന്റീമീറ്റര്‍ അകലം ഉണ്ടായിരിക്കണമെന്ന് ആര്‍ടിഒ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. യാത്രക്കാര്‍ക്ക് പരാതിയുള്ള ബസുകളുടെ നമ്പര്‍ അധികൃതരെ അറിയിക്കാവുന്നതാണ്. വാഹന പരിശോധനക്കിടെ നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ലെന്നും കെ ബൈജുനാഥ് നിര്‍ദേശിച്ചു. ALSO READ:

കാര്യങ്ങൾ എളുപ്പമല്ലെന്ന് സി പി ഐ,ഉറപ്പായും ജയിക്കുന്ന മണ്ഡലങ്ങള്‍ ഇവ

തിരുവനന്തപുരം.കാര്യങ്ങൾ എളുപ്പമല്ലെന്ന് സി പി ഐ. കോട്ടകൾ കൈവിട്ടേക്കും. മന്ത്രിമാരായ കെ രാജനും, ജെ ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടതായി സിപിഐ. ഉറപ്പായും വിജയിക്കുമെന്ന് കണക്കുകൂട്ടുന്ന 10 സീറ്റുകളില്‍ ഒല്ലൂരും, ചടയമംഗലവുമില്ല

പട്ടാമ്പിയും അടൂരും വിജയ സാധ്യത കുറവായ സീറ്റുകളുടെ പട്ടികയില്‍. സിറ്റിംഗ് സീറ്റുകളായ പീരുമേട്, ത്യശ്ശൂര്‍,നാദാപുരം മണ്ഡലങ്ങള്‍ കൈവിട്ടുപോകുമെന്നാണ് പ്രാഥമിക കണക്ക്. മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ കണക്കുകള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും എക്സിക്യൂട്ടീവും ചര്‍ച്ച ചെയ്യും. ഉറപ്പായും ജയിക്കുമെന്ന് കരുതുന്ന സീറ്റുകൾ

  • നെടുമങ്ങാട്,ചിറയിന്‍കീഴ്, പുനലൂര്‍, ചാത്തന്നൂര്‍, ചേര്‍ത്തല,വൈക്കം,കൈപ്പമംഗലം,കൊടുങ്ങല്ലൂര്‍, നാട്ടിക,
  • കാഞ്ഞങ്ങാട്.

രഞ്ജിത്ത് പ്രതിയായ ലൈംഗിക അതിക്രമ കേസ്, സഹസംവിധായക ശാലിനിയെ ചോദ്യം ചെയ്തു

കൊച്ചി.സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗിക അതിക്രമ കേസ്. സഹസംവിധായക ശാലിനിയെ ചോദ്യം ചെയ്ത് അന്വേഷണസംഘം. ചോദ്യം ചെയ്യൽ രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന സംശയത്തിൽ

രഞ്ജിത്തിനെതിരായ കേസിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ശാലിനിയുടെ മൊഴി. നടൻ ബോബി കുര്യന്റെ ബന്ധുക്കളെ കാണാൻ പോയതെന്ന് മൊഴി. കേസിനെ കുറിച്ച് അറിയില്ലെന്നും മൊഴി, രഞ്ജിത് അറസ്റ്റിലാകുമ്പോൾ ശാലിനിയും കാറിലുണ്ടായിരുന്നു. ശാലിനിയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ അന്വേഷണസംഘം

നടൻ ബോബി കുര്യനെയും ഉടൻ ചോദ്യം ചെയ്യും

വീണ്ടും കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിക്കാൻ ശ്രമം

കണ്ണൂര്‍.വീണ്ടും കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിക്കാൻ ശ്രമം. മാതമംഗലം പേരൂൽ സ്വദേശി എം.കെ.നാരായണന്റെ വീട്ട് മുറ്റത്തെ കാർ കത്തിക്കാൻ ശ്രമം. അക്രമികൾ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിയുന്നു

കാർ ഭാഗികമായി കത്തി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു നാരായണൻ ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇടുമായിരുന്നു

ഏത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കി കുത്തി വന്നാലും നിലപാടിൽ മാറ്റമില്ല, വീണ്ടും ദീപിക

കോട്ടയം.വിമർശനനവുമായി വീണ്ടും ദീപിക എഡിറ്റോറിയൽ. ഏത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കി കുത്തി വന്നാലും നിലപാടിൽ മാറ്റമില്ല. എല്ലാവർക്കും എന്ന് പറഞ്ഞു പാസാക്കിയ നിയമങ്ങൾ ന്യൂനപക്ഷങ്ങളെ മാത്രം വേട്ടയാടിയ ഉദാഹരണങ്ങൾ നിലനിൽക്കുന്നു. എന്നിട്ട് FCRA കുറിച്ച് മിണ്ടിപ്പോകരുത് എന്ന ഭീഷണി

ഇനിയും പറയേണ്ടി വരും,രാഷ്ട്രീയ ദുഷിപ്പുകാർ തട്ടിപ്പറിക്കരുത്. അധികാരവും സമ്പത്തും സൈന്യവുമുണ്ട്, ആരും ശബ്‌ദിക്കരുത് എന്നാണ് അർഥം. വർഗീയതയുടെ ഏജന്റുമാരായ കേരളത്തിലെ പ്രാദേശിക രാഷ്ട്രീയ കവലചട്ടമ്പികളും ഇത്‌ തന്നെ ആവർത്തിക്കുന്നു

ലെയോ പാപ്പയുടെ നിലപാടിന് കേരളത്തിലും പ്രസക്തിയുണ്ട് എന്നും എഡിറ്റോറിയലിൽ

also read: