27.5 C
Kollam
Wednesday 25th November, 2026 | 10:31:34 PM
Home News Breaking News കാര്യങ്ങൾ എളുപ്പമല്ലെന്ന് സി പി ഐ,ഉറപ്പായും ജയിക്കുന്ന മണ്ഡലങ്ങള്‍ ഇവ

കാര്യങ്ങൾ എളുപ്പമല്ലെന്ന് സി പി ഐ,ഉറപ്പായും ജയിക്കുന്ന മണ്ഡലങ്ങള്‍ ഇവ

Advertisement

തിരുവനന്തപുരം.കാര്യങ്ങൾ എളുപ്പമല്ലെന്ന് സി പി ഐ. കോട്ടകൾ കൈവിട്ടേക്കും. മന്ത്രിമാരായ കെ രാജനും, ജെ ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടതായി സിപിഐ. ഉറപ്പായും വിജയിക്കുമെന്ന് കണക്കുകൂട്ടുന്ന 10 സീറ്റുകളില്‍ ഒല്ലൂരും, ചടയമംഗലവുമില്ല

പട്ടാമ്പിയും അടൂരും വിജയ സാധ്യത കുറവായ സീറ്റുകളുടെ പട്ടികയില്‍. സിറ്റിംഗ് സീറ്റുകളായ പീരുമേട്, ത്യശ്ശൂര്‍,നാദാപുരം മണ്ഡലങ്ങള്‍ കൈവിട്ടുപോകുമെന്നാണ് പ്രാഥമിക കണക്ക്. മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ കണക്കുകള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും എക്സിക്യൂട്ടീവും ചര്‍ച്ച ചെയ്യും. ഉറപ്പായും ജയിക്കുമെന്ന് കരുതുന്ന സീറ്റുകൾ

  • നെടുമങ്ങാട്,ചിറയിന്‍കീഴ്, പുനലൂര്‍, ചാത്തന്നൂര്‍, ചേര്‍ത്തല,വൈക്കം,കൈപ്പമംഗലം,കൊടുങ്ങല്ലൂര്‍, നാട്ടിക,
  • കാഞ്ഞങ്ങാട്.