Home Blog Page 861

കോഴിക്കോട് 5 സീറ്റുകൾ നഷ്ടമായേക്കും,സിപിഎം

കോഴിക്കോട്. ജില്ലയില്‍ 5 സീറ്റുകൾ നഷ്ടമായേക്കും എന്ന് സിപിഎം വിലയിരുത്തൽ.എട്ട് സീറ്റുകളിൽ കനത്ത മത്സരമെന്ന് ജില്ല സെക്രട്ടറിയേറ്റ്. LDF സിറ്റിംഗ് സീറ്റുകളായ തിരുവമ്പാടി, കോഴിക്കോട് സൗത്ത്,നാദാപുരം എന്നിവ നഷ്ടമായേക്കും എന്നും ജില്ലാ സെക്രട്ടറിയേറ്റ്.

ബേപ്പൂർ, എലത്തൂർ, കൊയിലാണ്ടി, കുറ്റ്യാടി, പേരാമ്പ്ര, ബാലുശേരി, കുന്ദമംഗലം, കോഴിക്കോട് നോർത്ത് എന്നിവിടങ്ങളിൽ ജയം ഉറപ്പിച്ച് സിപിഎം. കൊടുവള്ളിയും, വടകരയും യുഡിഎഫ് നിലനിർത്തിയേക്കും എന്നാണ് സിപിഎം കണക്കുകൂട്ടൽ . ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം, യുഡിഎഫ് അനുകൂല തരംഗം ഉണ്ടായാൽ അഞ്ച് സീറ്റുകൾ നഷ്ടപ്പെട്ടേക്കുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്.

ഇന്നലെ ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് വിലയിരുത്തൽ

പൊലീസുകാർ യാത്ര ചെയ്ത ടൂറിസ്റ്റ് ബസ് ലോറിയുമായിടിച്ച് അപകടം

കോഴിക്കോട് .കൊയിലാണ്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസുകാർ യാത്ര ചെയ്ത ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ 12.30 യോടെയാണ് അപകടമുണ്ടായത്.

അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

also read:

എഡിജിപി എസ് ശ്രീജിത്തിൻ്റെ വിദേശയാത്ര,അന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശം

കൊച്ചി.അനുമതി ഇല്ലാതെയുള്ള എഡിജിപി എസ് ശ്രീജിത്തിൻ്റെ വിദേശയാത്ര, ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശം. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം

ആഭ്യന്തര, ഗതാഗത സെക്രട്ടറിമാർ, വിജിലൻസ് ഡയറക്ടർ എന്നിവർക്കാണ് നിർദേശം. ദുബായിലെ സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിൽ ആണ് അന്വേഷണം. എസ് ശ്രീജിത്ത് പൊലീസ് യൂണിഫോമിൽ പങ്കെടുത്തത് ഗൗരവതരമെന്ന് ഹൈക്കോടതി. വിദേശയാത്ര സർക്കാരിൻ്റെ അനുമതി ഇല്ലാതെ എന്നും ഹൈക്കോടതി.

also read:

ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി

ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല് വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ മറുപുറം കണ്ട് തിരിച്ചെത്തിയിരിക്കുന്നത്. ഭൂമിയില്‍ നിന്ന് കാണാന്‍ കഴിയാത്ത ചന്ദ്രന്റെ വശം കണ്ടാണ് ഒറൈണ്‍ പേടകം ചന്ദ്രനെ ചുറ്റി വന്നത്. നാലേ കാലിന് ചന്ദ്രന്റെ പിന്നിലേക്ക് പോയ പേടകവുമായി നാല്‍പ്പത് മിനിറ്റോളം ഭൂമിയില്‍ നിന്നുള്ള ബന്ധമില്ലായിരുന്നു.

ഇതോടെ പുത്തന്‍ നാഴികക്കല്ലുകള്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു ആര്‍ട്ടെമിസ് 2 ദൗത്യസംഘം. ഭൂമിയില്‍ നിന്ന് എറ്റവും കൂടുതല്‍ ദൂരം അകലേക്ക് സഞ്ചരിച്ച മനുഷ്യരാണിപ്പോള്‍ ആര്‍ട്ടെമിസ് 2 സംഘത്തിലെ നാല് പേര്‍. 1970 ല്‍ ഭൂമിയില്‍ നിന്ന് 4,00,171 കിലോമീറ്റര്‍ അകലെ വരെ സഞ്ചരിച്ച അപ്പോളോ 13 സംഘത്തിന്റെ 1970ലെ റെക്കോര്‍ഡ് ഇന്നലെ രാത്രി 11:26 നാണ് ഒറയോണ്‍ ഇന്റഗ്രിറ്റി പേടകം മറികടന്നത്. ഇന്ന് പുലര്‍ച്ചെ 4:37ന് ഭൂമിയില്‍ നിന്ന് നാല് ലക്ഷത്തി 6,771 കിലോമീറ്റര്‍ അകലെ വരെ പേടകമെത്തി. ഇതാണ് മനുഷ്യന്‍ ഭൂമിയില്‍ നിന്ന് സഞ്ചരിച്ച പരമാവധി ദൂരം.


1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആര്‍ട്ടെമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തിയെങ്കില്‍ ആര്‍ട്ടെമിസ് 2 അംഗങ്ങളെ വഹിച്ച ഒറൈണ്‍ പേടകം 10 ദിവസം കൊണ്ട് ചന്ദ്രനെ വലംവെച്ചുകൊണ്ടാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ് 1 വിജയമായിരുന്നു. അന്ന് ഒറൈണ്‍ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു. ചൈനയ്ക്കും മുമ്പേ മനുഷ്യനെ ചന്ദ്രനില്‍ വീണ്ടും ഇറക്കുകയെന്നതാണ് അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യം. പുതിയ പദ്ധതി അനുസരിച്ച് ആര്‍ട്ടെമിസ് നാലാം ദൗത്യത്തിലാകും ആ കാല്‍വെപ്പ്.

ശ്രീനന്ദയുടെ അപകട മരണത്തില്‍ ദുരൂഹത മാറുന്നു

ചിക്കമംഗളൂര്‍. പാലക്കാട് സ്വദേശി 15 കാരി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത അകലുന്നു. ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികത ഇല്ല. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാവുന്നത്.

ശരീരത്തിൽ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. തലയ്ക്ക് ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ട്. തലയുടെ വലതു ഭാഗത്ത് ഏറ്റ ക്ഷതം മരണ കാരണം. ശ്രീനന്ദയുടെ മരണം ദുരൂഹമെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തി എന്നതായിരുന്നു ആരോപണം. കുട്ടിയെ അവസാനം കണ്ട സ്ഥലവും മൃതദേഹം കിടന്ന സ്ഥലവും തമ്മിലുള്ള ദൂരം, പൊലീസ് നായ സമീപത്തെ കടയിലേക്കു പോയത് കുട്ടിയെ കാണാതായതിലെ അസ്വാബാവികത എന്നിവയാണ് വീട്ടുകാരെ ആശങ്കപ്പെടുത്തിയത്. വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ മര്റു കാരണങ്ങളുണ്ടെങ്കില്‍ വെളിപ്പെടും.

മൃതദേഹം ഇന്ന് രാവിലെ 9.00 ന് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. രാവിലെ 10 മണി വരെ പൊതുദര്‍ശനം ഉണ്ടാകും. 10.30 ഓടെ സംസ്‌കാര ചടങ്ങുകള്‍ നടത്തും. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ലക്കിടി, തിരുവില്വാമല ഐവര്‍മഠത്തിലാണ് ശ്രീനന്ദയുടെ മൃതദേഹം സംസ്‌കരിക്കുക.

also read:

വെഞ്ഞാറമൂടിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം.വെഞ്ഞാറമൂടിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. ഗുരുവായൂർ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത് .നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം റോഡിനോട് ചേർന്നുള്ള വീട്ടിലേക്കും ഇടിച്ച് കയറി

ആർക്കും പരിക്കില്ല. യാത്രക്കാർ മറ്റു ബസ്സുകളിൽ കയറി യാത്ര പുനരാരംഭിച്ചു

അമേരിക്ക, ഇറാൻ നിർണ്ണായക ചർച്ച ഇന്ന്  ഇസ്ലാമാബാദിൽ

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച ഇന്നു പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ നടക്കാനിരിക്കേ, ഉപാധികളുമായി ഇറാന്‍. ചര്‍ച്ചയ്ക്കു മുമ്പ് തങ്ങളുടെ മരവിപ്പിച്ച സ്വത്ത് നല്‍കണമെന്ന് ഇറാന്‍. ലബനില്‍ വെടിനിര്‍ത്തല്‍ വേണം. ഹോര്‍മുസില്‍ ടോള്‍ ഈടാക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍. ചര്‍ച്ച പരാജയപ്പെട്ടാല്‍ യുദ്ധമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇറാന്‍ ജനങ്ങള്‍ക്കു സ്ഫോടന മുന്നറിയിപ്പു നല്‍കി.

തിരുവനന്തപുരം തമ്പാന്നൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഡ്രൈവർക്ക് പോലീസ് മർദ്ദനം, പ്രതിഷേധം

തിരുവനന്തപുരം: തമ്പാന്നൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഡ്രൈവർക്ക് പോലീസ് മർദ്ദനം. പരിക്കേറ്റ ഓട്ടോ ഡ്രൈവർ അശോകൻ (64 ) തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാവിലെ 4.15നായിരുന്നു സംഭവം.പോലീസിലെ ഒരു ഉന്നതന് വഴി ഒരുക്കാൻ വേണ്ടി പ്രീപെയ്ഡ് ഓട്ടോക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു പ്രശ്നങ്ങളുണ്ടായത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് സുരക്ഷാ ചുമതലയിലായിരുന്ന എസ്ഐ ജയനെതിരെയാണ് പരാതി ഉയർന്നത്. ഓട്ടോ ഡ്രൈവർമാർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധിച്ചു.

അടുത്ത മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.


പൊതുജനങ്ങൾക്കായി ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചു. ഇടിമിന്നൽ അപകടകാരികളാണെന്നും പൊതുജനങ്ങൾ മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുതെന്നും മുന്നറിയിപ്പുണ്ട്.

കുളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് കോളജ് വിദ്യാര്‍ഥി മരിച്ചു

കോട്ടയം: ഇടിമിന്നലേറ്റ് കോളജ് വിദ്യാര്‍ഥി മരിച്ചു. കോട്ടയം സിഎംഎസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് സെയ്ഫ് ആണ് മരിച്ചത്.

വീട്ടില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read: