Home Blog Page 862

ഗൾഫ് മേഖലയിൽ നിർത്തിവെച്ച എസ്.എസ്.എൽ.സി പരീക്ഷ,ഉന്നതതല കൂടിയാലോചന യോഗം

തിരുവനന്തപുരം.ഗൾഫ് മേഖലയിൽ നിർത്തിവെച്ച എസ്.എസ്.എൽ.സി പരീക്ഷകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല കൂടിയാലോചന യോഗം ചേർന്നു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാൻ യോഗത്തിൽ തീരുമാനമായി.

യുദ്ധസാഹചര്യത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച പരീക്ഷകൾ എത്രയും വേഗം പൂർത്തിയാക്കി വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ, പരീക്ഷാ തീയതികളും മറ്റ് നിർദ്ദേശങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് കമ്മീഷന്റെ അനുമതി അനിവാര്യമാണ്. പരീക്ഷാ നടത്തിപ്പിനായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് മന്ത്രി നിർദ്ദേശം നൽകി

പോളിംഗ് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു

കാട്ടാക്കട: മാറനല്ലൂരില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ പോളിംഗ് സാമഗ്രികള്‍ സ്ട്രേങ് റൂമില്‍ എത്തിച്ചശേഷം മടങ്ങിയ മാറനല്ലൂര്‍ മണ്ണടിക്കോണം സ്വദേശി ലിജോ എല്‍ ജോസ് സഞ്ചരിച്ചിരുന്ന കാറണ് അപകടത്തില്‍ പെട്ടത്. പെരുങ്കടവിള പഞ്ചായത്ത് ഓഫീസിലെ എ ഇ അയ ലിജോ തിരിഞ്ഞെപ്പ് ജോലികളുടെ ചുമതലക്കാരന്‍കൂടിയാണ്.


കാട്ടാക്കട മണ്ഡലത്തിലെ മുതിയാവിള സ്കൂളിലായിരുന്നു ഡ്യൂട്ടി തുടര്‍ന്ന് പോളിങ് സാമഗ്രികള്‍ നെടുമങ്ങാട് മഞ്ചയിലെത്തിച്ച് മടങ്ങുമ്പോഴാണ് അപകടം. 2 പോസ്റ്റുകള്‍ ഇടിച്ച് തെറിപ്പിച്ച അപകടത്തില്‍ നിന്ന് ലജോ അത്ഭുതകരമായാണ് രക്ഷപെട്ടത്. കഴിഞ്ഞ 3 ദിവസമായി വിശ്രമമില്ലാത്ത ജോലിയിലായിരുന്ന ലിജോ ഉറങ്ങി പോയതായാണ് അറിയിച്ചത്. വീട്ടിലെത്തുന്നതിന് 500 മീറ്ററടുത്താണ് അപകടം നടന്നത്.

പി സി ജോര്‍ജ് അവസരവാദി, അതിരൂപത,ഇത്തരം രാഷ്ട്രീയ കോമരങ്ങള്‍ മാനക്കേട്

കോട്ടയം: സഭയ്ക്കും മെത്രാന്മാര്‍ക്കുമെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കാഞ്ഞിരപ്പള്ളി അതിരൂപത. പി സി ജോര്‍ജ് അവസരവാദിയാണെന്നാണ് അതിരൂപതയുടെ മറുപടി. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പി സി ജോര്‍ജിന്റെ സ്ഥിരം ശൈലിയാണ്. സഭയെ തന്റെ ആവശ്യങ്ങള്‍ക്കായി പിസി ജോര്‍ജ് താറടിച്ചു കാണിക്കുകയാണ്.

പി സി ജോര്‍ജ് അവസരവാദിയാണ്, അദ്ദേഹം പറഞ്ഞാല്‍ ആരും കേള്‍ക്കില്ല. ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ മാനക്കേടാണ്. സഭയക്കും മെത്രാന്‍മാര്‍ക്കും എതിരെ ഇത്തരം നിലപാട് തുടര്‍ന്നാല്‍ നിലപാട് കടുപ്പിക്കുമെന്നും കാഞ്ഞിരപ്പള്ളി അതിരൂപത മുന്നറിയിപ്പ് നല്‍കി.

മെത്രാന്മാര്‍ ഊളത്തരം കാണിക്കുന്നെന്നും, രാഷ്ട്രീയം പറഞ്ഞാല്‍ രാഷ്ട്രീയമായി നേരിടുമെന്നുമായിരുന്നു പി സി ജോര്‍ജ് ഉയര്‍ത്തിയ വിമര്‍ശനം. മെത്രാന്മാരൊക്കെ എന്തിനാണ് രാഷ്ട്രീയത്തില്‍ ഇടപെടുന്ന ചോദ്യം ഉയര്‍ത്തിയായിരുന്നു- പി സി ജോര്‍ജിന്റെ പ്രതികരണം. പാലാ പിതാവ് ഇന്നു വരെ രാഷ്ട്രീയമായ ഒരു അഭിപ്രായവും ഇന്നുവരെ പറഞ്ഞിട്ടില്ല. മനസ്സാക്ഷി അനുസരിച്ച് വോട്ടു ചെയ്യാനാണ് പറഞ്ഞത്. പക്ഷെ കാഞ്ഞിരപ്പള്ളി പിതാവ് യുഡിഎഫിന് വോട്ടു ചെയ്യാന്‍ പറഞ്ഞു. അത് വിവരക്കേടാണ്. അങ്ങനെ പറയാന്‍ പാടുണ്ടോ?. മഠങ്ങളില്‍ വിളിച്ചാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതുകൊണ്ട് മഠങ്ങളിലെ വോട്ടെല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

also read:

മെഡിക്കല്‍ വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍

കണ്ണൂര്‍: മെഡിക്കല്‍ വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശി നിധിന്‍ രാജ് (23) ആണ് മരിച്ചത്. അഞ്ചരക്കണ്ടി ദന്തല്‍ കോളളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഉച്ചയോടെയാണ് വീണ് മരിച്ച നിലയില്‍ നിധിന്‍ രാജിനെ കണ്ടെത്തിയത്. വിദ്യാര്‍ഥി കെട്ടിടത്തിന് മുകളിലേക്ക് എത്തിയ സാഹചര്യം ഉള്‍പ്പെടെ പരിശോധിക്കുകയാണ്. ഫോണ്‍ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റും.

ബസിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ജാക്കി തെന്നി ബസ് ദേഹത്ത് പതിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് സരോവരത്ത് ബസിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ജാക്കി തെന്നി ബസ് ദേഹത്ത് പതിച്ച് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി 24 വയസുകാരൻ ഗിരിപ്രകാശാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശി അശ്വിന് കാലിനു പരുക്കേറ്റു. സരോവരം പാർക്കിന് മുൻവശത്തുള്ള ഗ്രൌണ്ടില് ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ദേവാല– കോഴിക്കോട് റൂട്ടിലോടുന്ന സിഡബ്ല്യുഎംഎസ് ബസ് ആണ് അപകടത്തില് പെട്ടത്.

ജാക്കി ഉപയോഗിച്ച് ബസ് ഉയർത്തി, ബ്രേക്ക് ലൈനർ മാറ്റുന്നതിനിടെയാണ് അപകടം. ചതുപ്പ് നിലമായതിനാല് ജാക്കി തെറ്റിമാറുകയും ബസ് താഴെക്ക് പതിക്കുകയുമായിരുന്നു. ഗിരിപ്രകാശിന്റെ ദേഹത്ത് ബസ് വീണു. ഫയർഫോഴ്സെത്തിയാണ് ഗിരിപ്രകാശിനെ പുറത്തെടുത്തത്. സംഭവ സ്ഥലത്ത് വച്ചുതന്നെ ഗിരിപ്രകാശ് മരിച്ചു. പരുക്കേറ്റ അശ്വിൻ ചികിത്സയിലാണ്. ഗിരിപ്രകാശിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്ക്ക് വിട്ടുനല്കും

also read.

സെക്രട്ടേറിയറ്റിലെ ഇ. ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള ഐ.ടി വകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം. സെക്രട്ടേറിയറ്റിലെ ഇ. ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള ഐ.ടി വകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുപ്രധാന ഫയലുകള്‍ നീക്കം ചെയ്യാനുള്ള ശ്രമമാണ് ഉത്തരവിന്റെ പിന്നിൽ എന്ന് വി ഡി സതീശൻ ആരോപിച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർ പ്രതിപക്ഷ നേതാവ് കത്ത് നൽകി

കൊല്ലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കൊല്ലം∙ പരവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.  ചിറക്കര സ്വദേശിനി ചിഞ്ചു (33) ആണു മരിച്ചത്. ഭർത്താവ് റെജിയെ (43) ഗുരുതര പരുക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരവൂർ-പാരിപ്പള്ളി റോഡിൽ ബ്ലോക്ക് മരം ജംക്ഷനിൽ വച്ചായിരുന്നു അപകടം.



ചിഞ്ചുവും ഭർത്താവ് റെജിയും ചിറക്കര റോഡിൽ നിന്ന് പരവൂർ-പാരിപ്പള്ളി റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ടെത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട കാർ മറ്റൊരു സ്കൂട്ടറിലും തട്ടിയിരുന്നു.

Also Read:

ക്ഷാമബത്ത, കെഎസ്ആർടിസി യുടെ വിവാദ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡെല്‍ഹി.സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ ഏകപക്ഷീയമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് കെ.എസ്.ആർ.ടി.സിയെ കാത്തിരിക്കുന്നത്.

സുപ്രീം കോടതിയുടെ വിധി കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും കെ.എസ്.ആർ.ടി.സിയും ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ക്ഷമ ബത്ത വിതരണം നയപരമായ വിഷയമാണെന്നും അതിൽ തീരുമാനം എടുക്കാൻ കെ.എസ്.ആർ.ടി.സിക്ക് അധികാരം ഉണ്ടെന്നും ആയിരുന്നു സംസ്ഥാന സർക്കാർ വാദം.

വിരമിച്ചവർക്ക് ഉയർന്ന ക്ഷമബത്ത വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നായിരുന്നു കെ.എസ്.ആർ.ടി.സി യുടെ വാദം. എന്നാൽ പണപ്പെരുപ്പം ഉൾപ്പടെ കണക്കാക്കുമ്പോൾ വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ തെറ്റാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി ബി വരാലെ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസിൽ വിവിധ തൊഴിലാളി യുണിയനുകൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി ചിദംബരേഷ്, അഭിഭാഷകൻ വിപിൻ നായർ എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്.

also read:

എക്സൈസ് ഓഫീസിനുള്ളിൽ ആത്മഹത്യശ്രമം

തിരുവനന്തപുരം. വർക്കല എക്സൈസ് ഓഫീസിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് ആത്മഹത്യാശ്രമം നടന്നത്. പൊതു സ്ഥലത്ത് മദ്യപിച്ചതിന് എക്സൈസ് കസ്റ്റഡിയിലെടുത്ത വാഹിദ് ആണ് ആത്മഹത്യാശ്രമം നടത്തിയത്. എക്സൈസ് ഓഫീസിനുള്ളിലെ സെല്ലിലാണ് ആത്മഹത്യാശ്രമം.

ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

also read:

യമുന നദിയില്‍ ടൂറിസ്റ്റ് ബോട്ട് മുങ്ങി അപകടം. പത്ത് പേര്‍ മരിച്ചു

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മഥുരയില്‍ യമുന നദിയില്‍ ടൂറിസ്റ്റ് ബോട്ട് മുങ്ങി അപകടം. പത്ത് പേര്‍ മരിച്ചു. മഥുരയിലെ മന്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം. യമുന നദിയില്‍ വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. നിരവധി പേരെ കാണാതാവുകയും ചെയ്തു.

മരിച്ചവരില്‍ ആറ് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. പതിനഞ്ചോളം ഭക്തരെ ബോട്ടില്‍ നിന്ന് രക്ഷപ്പെടുത്തി. ഇവരെ വൃന്ദാവന്‍ മേഖലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം കാണാതായവരെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധരെയും എന്‍ഡിആര്‍എഫ് സംഘത്തെയും നിയോഗിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള ഭക്തരാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.


കെസി ഘട്ടിന് സമീപമുള്ള പാലത്തില്‍ ബോട്ട് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട ബോട്ടില്‍ നാല്‍പതോളം പേര്‍ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പഞ്ചാബിലെ ലുധിയാനയില്‍ നിന്നെത്തിയ 150 പേരടങ്ങുന്ന തീര്‍ഥാടക സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശത്തെ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച സംഘം ബോട്ട് സവാരിക്കായി നദിയില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ശക്തമായ ഒഴുക്കാണ് അപകടത്തിന് ഇടയാക്കിയത്. അപകടത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്താനും പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി എക്‌സില്‍ പ്രതികരിച്ചു.