നിലമ്പൂരിൽ മധ്യവയസ്ക്കനെ വലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം
മരണകാരണം മിന്നലേറ്റതെന്ന് സ്ഥിരീകരണം
നിലമ്പൂർ ചക്കാലക്കുത്ത് സ്വദ്ദേശി കൈതക്കൽ ദിനേശൻ എന്ന 54 കാരനാണ് ഇന്നലെ വൈകുന്നേരം മരിച്ചത്.
വീടിനു സമീപത്തെ പാടത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ ദിനേശനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. ഈ സമയം ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് മരണം മിന്നലേറ്റെന്ന് സ്ഥിരീകരിച്ചത്.



























