25.3 C
Kollam
Saturday 10th October, 2026 | 03:46:53 AM
Home News Breaking News കോഴിക്കോട് 5 സീറ്റുകൾ നഷ്ടമായേക്കും,സിപിഎം

കോഴിക്കോട് 5 സീറ്റുകൾ നഷ്ടമായേക്കും,സിപിഎം

കോഴിക്കോട്. ജില്ലയില്‍ 5 സീറ്റുകൾ നഷ്ടമായേക്കും എന്ന് സിപിഎം വിലയിരുത്തൽ.എട്ട് സീറ്റുകളിൽ കനത്ത മത്സരമെന്ന് ജില്ല സെക്രട്ടറിയേറ്റ്. LDF സിറ്റിംഗ് സീറ്റുകളായ തിരുവമ്പാടി, കോഴിക്കോട് സൗത്ത്,നാദാപുരം എന്നിവ നഷ്ടമായേക്കും എന്നും ജില്ലാ സെക്രട്ടറിയേറ്റ്.

ബേപ്പൂർ, എലത്തൂർ, കൊയിലാണ്ടി, കുറ്റ്യാടി, പേരാമ്പ്ര, ബാലുശേരി, കുന്ദമംഗലം, കോഴിക്കോട് നോർത്ത് എന്നിവിടങ്ങളിൽ ജയം ഉറപ്പിച്ച് സിപിഎം. കൊടുവള്ളിയും, വടകരയും യുഡിഎഫ് നിലനിർത്തിയേക്കും എന്നാണ് സിപിഎം കണക്കുകൂട്ടൽ . ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം, യുഡിഎഫ് അനുകൂല തരംഗം ഉണ്ടായാൽ അഞ്ച് സീറ്റുകൾ നഷ്ടപ്പെട്ടേക്കുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്.

ഇന്നലെ ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് വിലയിരുത്തൽ