25.2 C
Kollam
Wednesday 26th August, 2026 | 03:49:28 AM
Home News Breaking News തിരുവനന്തപുരം തമ്പാന്നൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഡ്രൈവർക്ക് പോലീസ് മർദ്ദനം, പ്രതിഷേധം

തിരുവനന്തപുരം തമ്പാന്നൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഡ്രൈവർക്ക് പോലീസ് മർദ്ദനം, പ്രതിഷേധം

തിരുവനന്തപുരം: തമ്പാന്നൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഡ്രൈവർക്ക് പോലീസ് മർദ്ദനം. പരിക്കേറ്റ ഓട്ടോ ഡ്രൈവർ അശോകൻ (64 ) തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാവിലെ 4.15നായിരുന്നു സംഭവം.പോലീസിലെ ഒരു ഉന്നതന് വഴി ഒരുക്കാൻ വേണ്ടി പ്രീപെയ്ഡ് ഓട്ടോക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു പ്രശ്നങ്ങളുണ്ടായത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് സുരക്ഷാ ചുമതലയിലായിരുന്ന എസ്ഐ ജയനെതിരെയാണ് പരാതി ഉയർന്നത്. ഓട്ടോ ഡ്രൈവർമാർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധിച്ചു.